Wednesday, 29 April 2020

27 വർഷം മുൻപ് ആ ഹോളിവുഡ് ചിത്രം കാണാൻ പണമില്ലായിരുന്നു; വർഷങ്ങൾക്ക് ശേഷം അതേ സീരിസിലെ ചിത്രത്തിലെ പ്രധാന താരം..

ഇർഫാൻ ഖാൻ എന്ന അഭിനയ പ്രതിഭ നമ്മളെ വിട്ടു പിരിഞ്ഞത് വലിയ ഞെട്ടലോടെയാണ് ഇന്ത്യൻ സിനിമാ ലോകവും സിനിമാ പ്രേമികളും സ്വീകരിച്ചത്. അസുഖ ബാധിതനായി കഴിഞ്ഞ രണ്ടു വർഷമായി സിനിമയിൽ സജീവമായിരുന്നില്ല എങ്കിലും ജീവിതത്തിലും സിനിമയിലും പൊരുതി കയറി ലോക പ്രശസ്തനായ ഇർഫാൻ ഖാൻ ഈ പ്രതിസന്ധിയിൽ നിന്നും പൊരുതി കയറി വരും എന്ന് തന്നെയാണ് ഏവരും പ്രതീക്ഷിച്ചതു.പക്ഷെ ഏവരെയും ദുഃഖത്തിലാഴ്ത്തി അദ്ദേഹം വിട പറഞ്ഞു. ഇന്ത്യൻ സിനിമയിൽ നിന്ന് ഒട്ടേറെ താരങ്ങൾ ഹോളിവുഡിലും ഇംഗ്ലീഷ് ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ടെങ്കിലും ആരും അവിടെ അത്ര വലിയ വിജയം കൈവരിച്ചിരുന്നില്ല. എന്നാൽ ഇർഫാൻ ഖാൻ വിജയം നേടിയതും അവിടെയാണ്. ഒട്ടേറെ ഹോളിവുഡ് / ഇംഗ്ലീഷ് ചിത്രങ്ങളിൽ നിർണ്ണായക വേഷങ്ങൾ ചെയ്ത അദ്ദേഹം ഓസ്കാർ നോമിനേഷൻ ലഭിച്ച അനേകം ചിത്രങ്ങളുടേയും ഭാഗമായി. അദ്ദേഹത്തിന് ഹോളിവുഡിൽ ഏറെ ശ്രദ്ധ നേടിക്കൊടുത്ത ചിത്രമായിരുന്നു 2015 റിലീസ് ചെയ്ത ജുറാസിക് വേൾഡ്.

1993 ഇൽ ആ സീരിസിലെ ആദ്യ ചിത്രമായ ജുറാസിക് പാർക്ക് റിലീസ് ചെയ്തപ്പോൾ ആ ചിത്രം കാണാൻ ഇർഫാൻ ഖാന്റെ കയ്യിൽ പണമുണ്ടായിരുന്നില്ല. എന്നാൽ അതേ ഇർഫാൻ ഖാൻ 22 വർഷങ്ങൾക്കു ശേഷം ജുറാസ്സിക് ‌വേൾഡിലെ പ്രധാന കഥാപാത്രങ്ങളിലൊന്നായി വന്നപ്പോൾ അതിനെ കാലം കാത്തു വെച്ച കാവ്യ നീതി എന്നേ പറയാൻ പറ്റൂ. ജുറാസിക് വേൾഡ് റിലീസ് ചെയ്യുന്ന സമയത്തു ഹോളിവുഡ് റിപ്പോർട്ടറിന് നൽകിയ അഭിമുഖത്തിൽ ഇർഫാൻ ഖാൻ തന്നെയാണ് ഈ കാര്യം വെളിപ്പെടുത്തിയത്. 1988 ഇൽ‌ അഭിനയ ജീവിതമാരംഭിച്ചുവെങ്കിലും അദ്ദേഹം ശ്രദ്ധിക്കപ്പെട്ടു തുടങ്ങിയത് രണ്ടായിരാമാണ്ടിനു ശേഷമാണു.

Malayalam Full Movie


രോമം ആണിന് ആണത്തവും, പെണ്ണിന് അശ്ലീലവും: വൈറൽ കുറിപ്പുമായി നടി രേവതി സമ്പത്ത്

ആൺ പെൺ വ്യത്യാസം സമൂഹത്തിൽ ഇപ്പോഴും നിലനിൽക്കുന്നുണ്ടെന്ന് ഗായികയും സിനിമ താരവുമായ രേവതി സമ്പത്ത്. താരം ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പ് ഇപ്പോൾ വൈറലായിരിക്കുകയാണ്. ആണിന് രോമം ആണത്തവും, പെണ്ണിന് രോമം അശ്ലീലവും ആകുന്നു, അല്ല ആക്കുന്നുഎന്നാണ് പറയേണ്ടത്. എത്രനാൾ നിങ്ങൾ ഈ സങ്കുചിത മനോഭാവവും കൊണ്ട് നടക്കും.
കൈകുഴികളുടെ, കൈകാലുകളുടെ, സ്വകാര്യഭാഗങ്ങളിലെ, ശരീരമാകെയുമുള്ള രോമങ്ങൾ കാണുമ്പോൾ എന്തിനു സ്ത്രീകൾ മാത്രം വർഷങ്ങളായി വിമർശനപാത്രങ്ങളാകുന്നു. ആണുങ്ങളുടെ കൈകാലുകളിലെ രോമങ്ങൾ ചർച്ചാവിഷയം ആകുന്നേയില്ലെന്നും രേവതി ഫേസ്ബുക്കിൽ കുറിച്ചു.

രേവതി സമ്പത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ:
ശബ്ദം ഉയർത്താൻ പാടില്ല എന്ന് പറയുന്ന സമൂഹത്തിന് ഈ ചിത്രം വളരെ വൈരുധ്യം നിറഞ്ഞതാകും. സ്ലീവ്ലസിട്ടാൽ നശിച്ചുപോകുമെന്ന് ഇന്നും പുലമ്പുന്നവർക്ക് ഇത് എന്തായാലും “അശ്ലീലം” തന്നെ ആയിരിക്കും.
എന്നാൽ എനിക്ക് ഇതെന്റെ മനോഹരമായ കാടാണ്. പല വർണ്ണനകളും ഈ ഇടത്തെ കുറിച്ച് പലേടത്തും വായിച്ചിട്ടുണ്ട്. എന്നാൽ വിയർപ്പിന്റെ തുള്ളികൾ ഉല്പാദിപ്പിക്കുന്ന അത്രമേൽ ജൈവീകമായൊരു ഇടമാണിത്. ഇവിടങ്ങളിലെ സ്വാഭാവികമായ കറുപ്പു നിറവും സ്ത്രെച്ച് മാർക്കും വിയർപ്പിൻ്റെ ഗന്ധവും യാഥാർത്ഥ്യത്തിൽ നിന്ന് മറ്റൊന്നായിരിക്കണമെന്ന് ആർക്കാണിത്ര നിർബന്ധം ?

ഈ ഇടവും മറ്റേതൊരു ഇടവും പോലെ വളരെ ഏറെ ഞാൻ ഇഷ്ടപ്പെടുന്നു. ചില സമയങ്ങളിൽ ദുർഗന്ധം വിയർപ്പിനാൽ ഉണ്ടാകുന്നു. തികച്ചും മാനുഷികമായ ആ ഗന്ധത്തെ, ചില എഴുത്തുകളിൽ കാണുന്നപോലെ സുഗന്ധമേറിയതാക്കാനുള്ള ആവിഷ്കരണങ്ങളൊന്നും സ്വീകരിക്കുന്നില്ല ഇവിടെ. ശരീരത്തോടുള്ള പൊതുജന കാഴ്ചപ്പാട് സ്ത്രീ – പുരുഷ- ട്രാൻസ്ജെൻ്റർ ഉൾപ്പടെയുള്ളവർക്കെല്ലാം വിഭിന്നമായിട്ടാണല്ലോ സമൂഹം ചാർത്തികൊടുത്തിരിക്കുന്നത്. (എല്ലാ കാര്യത്തിലും പൊതുവെ നിങ്ങൾ ഉയർത്തിപ്പിടിക്കുന്ന ആശയവും ഇതുപോലെ തന്നെ ).
ആണിന് രോമം ആണത്തവും, പെണ്ണിന് രോമം അശ്ലീലവും ആകുന്നു, അല്ല ‘ആക്കുന്നു’ എന്നാണ് പറയേണ്ടത്. എത്രനാൾ നിങ്ങൾ ഈ സങ്കുചിത മനോഭാവവും കൊണ്ട് നടക്കും????
കൈകുഴികളുടെ, കൈകാലുകളുടെ, സ്വകാര്യഭാഗങ്ങളിലെ, ശരീരമാകെയുമുള്ള രോമങ്ങൾ കാണുമ്പോൾ എന്തിനു സ്ത്രീകൾ മാത്രം വർഷങ്ങളായി വിമർശനപാത്രങ്ങളാകുന്നു??
ആണുങ്ങളുടെ കൈകാലുകളിലെ രോമങ്ങൾ ചർച്ചാവിഷയം ആകുന്നേയില്ല.
മനുഷ്യ ശരീരത്തിൽ രോമമുണ്ട്, അതു ജൈവികമാണ്. സ്ത്രീകൾക്ക് അതു നിഷേധിക്കപ്പെടുമ്പോൾ മനുഷ്യാവകാശത്തിൽ നിന്ന് അവർ പുറത്താക്കപ്പെടുകയാണ്. പെണ്ണഴകിൻ്റെ ശൈലിനിഘണ്ടുവിൽ രോമം ദർശിക്കാൻ പാടില്ല എന്നു സമൂഹം നിഷ്കർശിക്കുമ്പോൾ ചിലതു കൂടി ഇവിടെ സൂചിപ്പിക്കണം, ജീവിതാനുഭവങ്ങളിൽ നിന്ന്.. തുടക്കത്തിൽ ഫാഷൻ ഇൻഡസ്ട്രിയിൽ(റാംപ് )ഞാൻ സജീവമായിരുന്നെങ്കിലും അവർ മുന്നോട്ടു വയ്ക്കുന്ന ലക്ഷ്യം അർത്ഥശൂന്യമായതിനാൽ അത് ഉപേക്ഷിച്ചു. നിലവിലുള്ള ചില സോ കാൾഡ് ഷോ ഡയറക്ടറുമാർ/ ഫാഷൻ choreographമാർ മുന്നോട്ടു വയ്ക്കുന്ന ആശയത്തിൻ സ്ത്രീയൊരു വസ്തുവായി മാത്രം മാറുകയും ജൈവികതയെ മറച്ചുപ്പിടിച്ച് സ്ത്രീയെ സ്ത്രീയല്ലാതെ ആക്കുകയുമാണ് ചെയ്യുന്നത്. സ്ത്രീ ശരീരമെന്നാൽ ഇവർക്ക് രോമങ്ങളില്ലാത്ത മിനുക്കപ്പെട്ട മാംസം മാത്രമാണ് ഇവർക്ക്.

ഉത്പന്ന കമ്പനികളും, മുഖ്യധാരാ ഫാഷൻ കമ്പനികളും, സിനിമയും സ്ത്രീസൗന്ദര്യത്തെ ജൈവികതയിൽ നിന്നു വിച്ഛേദിച്ചു കൊണ്ട് കൃത്രമമായ സൗന്ദര്യബോധത്തിലേക്കാണ് തരംതാഴ്ക്കുന്നത്. മേൽ പറഞ്ഞ മീഡിയങ്ങളിലൂടെ ‘മോഡലു’കളായി വരുന്നവരിലൊന്നും രോമങ്ങൾ കാണാനേയുണ്ടാവില്ല. മോഡലുകളായ സ്ത്രീകൾ തന്നെ സ്ത്രീകളെ തെറ്റായി നയിക്കുന്നത് തികച്ചും വേദനാജനകമാണ്.മിസ്സ് യൂണിവേഴ്സ്, മിസ്സ് ഇന്ത്യ, മിസ്സ് കേരള തുടങ്ങി ഒരിടത്തും രോമങ്ങളുള്ള ശരീരവുമായി ആരും എത്തുന്നില്ല. പേജൻറുകളുടെ ചരിത്രത്തിൽ തന്നെ ഇങ്ങനെയൊരു യാഥാർത്ഥ്യം പ്രകടമാക്കാൻ ആരും മുന്നോട്ടു വന്നിട്ടില്ല എന്നത് അത്ഭുതപ്പെടുത്തുന്നു.
പാവാട ഇടാനെടുക്കുമ്പോൾ ഇന്നും എത്ര പെൺകുട്ടികൾ ” അയ്യോ, വാക്സ് ചെയ്തില്ലല്ലോ ” എന്നാലോചിച്ച് മടക്കിവയ്ക്കാറുണ്ട്. ഇതൊരു അലിഖിത നിബന്ധനയായി സമൂഹം അംഗീകരിച്ചാണ് പോകുന്നത്.
രോമരഹിതമായ സ്ത്രീ ശരീരം പുരുഷനെ ആകർഷണത്തിൻ്റെ മുൾമുനയിലെത്തിക്കുന്നു എന്നാണ് വയ്പ്പ്. രോമകൂമങ്ങൾ കാരണം പുരുഷൻ ലൈംഗികതയിൽ നിന്നും സ്ത്രീയെ മാറ്റിനിറുത്തുന്നു എന്നു വരെ പരസ്യകമ്പനികൾ മാർക്കറ്റിംഗ് ചെയ്തിട്ടുണ്ട്. സ്ത്രീയെ അരക്ഷിതാവസ്ഥയിലാക്കാൻ ദിനം ദിനം ഇവർ ആഞ്ഞു ശ്രമിച്ചുകൊണ്ടേയിരിക്കുന്നു. പല വിധത്തിനുള്ള പ്രതിഷേധങ്ങൾ ഇതിനെതിരെയെല്ലാം ലോകത്തിൻ്റെ നാനാ ഭാഗങ്ങളിൽ നടന്നുകൊണ്ടേയിരിക്കുകയാണ്.
രണ്ടു കോടിയുടെ ഫെയർനസ് ക്രീം പരസ്യം അവഗണിച്ച സായി പല്ലവിയെ പ്രത്യേകമായി സ്നേഹത്തോടെ ഓർക്കുകയാണ്. നിങ്ങൾ മാതൃകയാവുകയാണ്. “What will I do with the money I get from such an add?? ” എന്നു നിങ്ങൾ ചോദിച്ച ചോദ്യം പാട്രിയാർക്കി നിറഞ്ഞ ഈ സമൂഹത്തിൽ മുഴങ്ങി കേൾക്കട്ടെ!
സ്വന്തം ശരീരം സ്വന്തം അവകാശമാണ്.
NB : ഫെയർനസ്സ് ക്രീം ഉപയോഗിച്ച് വെളുത്തവരും ശരീരത്തിൽ രോമമില്ലാത്തവരും കല്ലെറിയട്ടെ.

Malayalam Full Movie


Saturday, 25 April 2020

മലയാളം ഫുൾ മൂവി

മലയാളം ഫുൾ മൂവി 👇👇👇👇


വരനെ ആവിശ്യമുണ്ട് ഫുൾ മൂവി

വരനെ ആവശ്യമുണ്ട്‌ ഫുൾ മൂവി കാണാൻ ഇവിടെ ക്ലിക്ക് ചെയ്യൂ 👇


Malayalam Full Movie

മലയാളം ഫുൾ മൂവി ഗോദ 👇


Tuesday, 21 April 2020

Malayalam Full Movie

മലയാളം ഫുൾ മൂവി ലയൺ 👇👇👇


Malayalam full movie

മലയാളം ഫുൾ മൂവി വലിയ പെരുന്നാൾ 👇👇👇👇👇👇👇👇👇


Saturday, 18 April 2020

Thursday, 16 April 2020

മലയാളം ഫുൾ മൂവി

മലയാളം ഫുൾ മൂവി ജോമോന്റെ സുവിശേഷങ്ങൾ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യൂ 👇👇👇👇👇👇👇👇👇


മലയാളം ഫുൾ മൂവി

മലയാളം ഫുൾ മൂവി പഞ്ചാബി ഹൗസ് 👇👇👇👇👇👇👇👇👇


Wednesday, 15 April 2020

KGF Full Movie

KGF Full Movie Online 

സിനിമ കാണാനായി ഇവിടെ ക്ലിക്ക് ചെയ്യൂ 👇👇👇👇👇👇👇👇👇


താൻ എവിടെ പോയാലും അവിടെ കാണും ആ പെൺകുട്ടിയും, ഞാൻ പോലും അറിയാതെ ഒരടുപ്പം തോന്നി; വിവാഹത്തിന് മുമ്പ് അമാലമായുള്ള പ്രണയത്തെകുറിച്ച് തുറന്ന് പറഞ്ഞ് ദുൽഖർ സൽമാൻ

താൻ പഠിച്ച സ്‌കൂളിൽ അഞ്ചു വർഷം ജൂനിയറായിരുന്ന പെൺക്കുട്ടിയെ പിന്നീട് ജീവിതസഖിയാക്കിയ കഥ തുറന്നുപറഞ്ഞിരിക്കുകയാണ് മലയാളത്തിന്റെ കുഞ്ഞിക്ക ദുൽഖർ സൽമാൻ. അമാലിനെ ആദ്യമായി കണ്ടതിനെക്കുറിച്ചും വിവാഹത്തെക്കുറിച്ചുമാണ് അടുത്തിടെ നൽകിയ ഒരു അഭിമുഖത്തിൽ താരം മനസ്സ് തുറന്നത്.

വീട്ടുകാരുടെ ആശിർവാദത്തോടെ നടന്ന ഒരു പ്രണയ വിവാഹമായിരുന്നു തന്റേത് എന്ന് ദുൽഖർ സൽമാൻ പറഞ്ഞു.

അമേരിക്കയിൽ നിന്ന് പഠനം പൂർത്തിയാക്കി മടങ്ങി വന്നതിന് ശേഷം തനിക്ക് വിവാഹം ആലോചിക്കാൻ തുടങ്ങിയെന്നും എല്ലാവരും ചേർന്ന് ചേരുന്ന പെൺകുട്ടികളെ തിരക്കുകയായിരുന്നെന്നും ദുൽഖർ ഓർത്തെടുത്തു.

സ്‌കൂളിൽ അഞ്ചു വർഷം ജൂനിയറായിരുന്ന ഒരു പെൺകുട്ടിയുടെ കാര്യം ഇതിനിടയിൽ സൂചിപ്പിച്ചു. സുഹൃത്തുക്കൾ ഇരുവരുടെയും ബയോഡേറ്റകൾ തമ്മിലുള്ള പൊരുത്തം നോക്കി. പിന്നീട് എവിടെ പോയാലും, ആ പെൺകുട്ടിയെ അവിടെ കാണും. ഒരു സിനിമ കാണാൻ പോയാൽ ആ പെൺകുട്ടി അതേ സിനിമയ്ക്ക് വന്നിരിക്കും.

ഞാൻ പോലും അറിയാതെ ഒരടുപ്പം തോന്നി. ദിവ്യമായ എന്തോ ഒന്ന്, അന്ന് ഞാൻ ഉറപ്പിച്ചു, ഇവളെ തന്നെയാണ് ഞാൻ വിവാഹം കഴിക്കേണ്ടത് എന്ന്. അമാലിനോട് ഇത് തുറന്ന് പറയാനുള്ള ധൈര്യമായപ്പോൾ ഒരു കാപ്പി കുടിക്കാൻ ക്ഷണിക്കുകയായിരുന്നെന്നും പിന്നീട് എല്ലാം പെട്ടന്നായിരുന്നെന്നും താരം പറയുന്നു. 2011 ഡിസംബർ 22 നായിരുന്നു ദുൽഖറും അമാൽ സൂഫിയയും വിവാഹിതരാവുന്നത്.

ചെന്നൈ സ്വദേശിയായ അമാൽ ആർകിടെക്ടണ്. വിവാഹ ശേഷം ഒരു കുടുംബിനിയായി മാത്രം ഒതുങ്ങാൻ അമാലിനെ ദുൽഖർ അനുവദിച്ചില്ല. അടുത്ത കൂട്ടുകാർക്കും ബന്ധുക്കൾക്കുമെല്ലാം വീടുകൾക്കും ഫ്ളാറ്റുകൾക്കും ഇന്റീരിയർ ഡിസൈൻ ചെയ്യ്തും അമാൽ താരമായി.

മലാളത്തിലെ മറ്റൊരു താരദമ്പദികളായ ഫഹദ് നസ്രിയ താരദമ്പകളുടെ ഫ്‌ളാറ്റിന് ഇന്റീരിയർ ഡിസൈനിങ്ങ് ചെയ്ത് നൽകിയത് അമാലായിരുന്നു. അന്ന് അത് വലിയ വാർത്തയായിരുന്നു. വരയ്ക്കാൻ ഏറെ ഇഷ്ടമുള്ള അമാൽ ഒരിക്കൽ ദുൽഖറിന്റെ ചിത്രം വരച്ചത് സോഷ്യൽ മീഡിയയിൽ ആരാധകർ ഏറ്റെടുത്തിരുന്നു. സുൽഫത്തിനും മമ്മൂട്ടിക്കും നല്ല മരുമകൾ കൂടിയാണ് അമാൽ. മമ്മൂട്ടിക്ക് അമാലിനോടുള്ള സ്നേഹത്തിന്റെ ആഴം ചിത്രങ്ങളിലൂടെ പ്രേക്ഷകർക്കുമറിയാം.

നടൻ എന്ന നിലയിൽ എല്ലാ പിന്തുണയും ഭാര്യയായ അമാൽ നൽകുന്നുണ്ട്. ദുൽഖറിന്റെ സിനിമയിലെ സൗഹൃദങ്ങൾ അമാലും നിലനിർത്തുന്നുണ്ട്. നസ്രിയയാണ് അമാലിന്റെ നല്ല സുഹൃത്തുക്കളിൽ ഒരാൾ. 2017 മേയ് 5ന് ഇരുവർക്കും ഒരു പെൺകുഞ്ഞ് പിറന്നു. മറിയം അമീറ സൽമാൻ എന്നാണ് കുഞ്ഞിന് ഇവർ പേരിട്ടിരിക്കുന്നത്.

മലയാളം ഫുൾ മൂവി, മഹേഷിന്റെ പ്രതികാരം

മലയാളം ഫുൾ മൂവി മഹേഷിന്റെ പ്രതികാരം കാണാൻ ഇവിടെ ക്ലിക്ക് ചെയ്യൂ 👇👇👇👇👇👇👇👇👇👇


എന്റെ ചക്കിയാ, നിങ്ങളുടെ മാളവിക; സോഷ്യൽ മീഡിയ ട്രോളിനു പ്രതികരണവുമായി താരം

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ ഏറ്റവും കൂടുതൽ ട്രോള് ചെയ്യപ്പെടുന്ന രണ്ടു പേരാണ് പ്രശസ്ത മലയാള നടൻ ജയറാമും മകൾ മാളവികയും. മലബാർ ഗോൾഡിന് വേണ്ടി ഇരുവരും ചേർന്നഭിനയിച്ച ഒരു പരസ്യമാണ് ട്രോളിനു കാരണമായത്. എന്റെ ചക്കിയാ, നിങ്ങളുടെ മാളവിക എന്ന പരസ്യത്തിലെ ജയറാമിന്റെ വാചകമാണ് ട്രോള് ചെയ്യാൻ ഏറ്റവും കൂടുതൽ ഉപയോഗിക്കപ്പെട്ടതു എന്നതും ശ്രദ്ധേയമാണ്. ഇപ്പോഴിതാ തന്റെ പേരിൽ പ്രചരിക്കുന്ന ഒരു ട്രോള് തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെ പങ്കു വെച്ചിരിക്കുന്നത് മാളവിക തന്നെയാണ് എന്നതാണ് ശ്രദ്ധ നേടുന്നത്. ട്രോളുകൾ അതിന്റെ സെൻസിൽ തന്നെയെടുക്കാം തനിക്കു കഴിയുമെന്ന് കാണിച്ചു തരികയാണ് മാളവിക ഇതിലൂടെ. മലബാർ ഗോൾഡിന്റെ പരസ്യത്തിൽ അച്ഛനും മകളുമായി തന്നെ വേഷമിട്ട ജയറാമും മാളവികയും വളരെ പെട്ടെന്നാണ് സോഷ്യൽ മീഡിയയിൽ ട്രോളിനിരകളായതു. മകളുടെ കല്യാണം സ്വപ്നം കാണുന്ന അച്ഛന്റെ ആഗ്രഹങ്ങളാണ് ആ പരസ്യത്തിലൂടെ പുറത്തു വിട്ടിരിക്കുന്നത്.ട്രോളിനു കാരണമായെങ്കിലും പരസ്യം വലിയ ശ്രദ്ധ നേടിയെടുത്തിരുന്നു.

ജയറാമിന്റെ മകൻ കാളിദാസൻ ഇപ്പോൾ മലയാള സിനിമയിലെ ശ്രദ്ധേയനായ യുവ താരങ്ങളിലൊരാളാണ്. ഒട്ടേറെ പ്രതീക്ഷയുള്ള ചിത്രങ്ങളുടെ ഭാഗമായി കാളിദാസ് എത്തുന്നുണ്ട്. സന്തോഷ് ശിവൻ സംവിധാനം ചെയ്ത ജാക്ക് ആൻഡ് ജിൽ, ജയരാജ് ഒരുക്കിയ ബാക് പാക്കേഴ്സ് തുടങ്ങി ഒട്ടേറെ ചിത്രങ്ങൾ കാളിദാസ് നായകനായി പുറത്തു വരാനുണ്ട്. ജയറാമിന്റെ മകൾ മാളവികയും സിനിമയിൽ അരങ്ങേറ്റം കുറിക്കുമോ എന്നതാണ് ഇപ്പോൾ സിനിമാ പ്രേമികൾ ആകാംഷയോടെ കാത്തിരിക്കുന്ന ഒരു കാര്യം. പരസ്യത്തിൽ അഭിനയിച്ച സ്ഥിതിക്ക് ഇനി മലയാള സിനിമയിലും മാളവികയെ കാണാൻ സാധിക്കുമോ എന്നതാണ് പലരുടേയും ചോദ്യം.

Tuesday, 14 April 2020

മലയാളം ഫുൾ മൂവി

മലയാളം ഫുൾ മൂവി ഗോദ 

സിനിമ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യൂ 👇


മത്സ്യകന്യകയായി സാനിയ ഇയ്യപ്പൻ; അണ്ടർവാട്ടർ ഫോട്ടോഷൂട്ട് വിഡിയോ...

നടി സാനിയ ഇയ്യപ്പന്‍റെ ഏറ്റവും പുതിയ ഫാഷന്‍ ഫോട്ടോഷൂട്ട് വിഡിയോ വൈറലാവുന്നു. റിച്ചാര്‍ഡ് ആന്‍റണിയാണ് ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്. ഇത്തവണ വെള്ളത്തിലാണ് നടിയുടെ ഫോട്ടോഷൂട്ട്...


Malayalam Full Movie

മലയാളം ഫുൾ മൂവി കാണാൻ ഇവിടെ ക്ലിക്ക് ചെയ്യൂ 👇👇


സൈക്കോ സൈമണിന്റെ യഥാർഥ കഥ എത്ര പേർക്ക് അറിയാം, അഞ്ചാം പാതിര കണ്ടവർ മാത്രം വായിക്കുക

മിഥുൻ മാനുവൽ തോമസ് രചനയും സംവിധാനവും നിർവഹിച്ച് 2020ന്റെ തുടക്കത്തിൽ പുറത്തു വന്ന ചിത്രമായിരുന്നു അഞ്ചാം പാതിര. . കുഞ്ചാക്കോ ബോബൻ, ഇന്ദ്രൻസ്, ഉണ്ണിമായ പ്രസാദ്, ശ്രീനാഥ് ഭാസി, രമ്യ നമ്പീശൻ, ജിനു ജോസഫ് തുടങ്ങിയ വലിയ താരനിര ചിത്രത്തിന് മികച്ച പ്രേക്ഷക സ്വീകാര്യതയായിരുന്നു ലഭിച്ചത് .ഒരു തുമ്പു പോലും അശേഷിപ്പിക്കാതെ അടുപ്പിച്ചടുപ്പിച്ച് നടക്കുന്ന പോലീസുകാരുടെ കൊലപാതകങ്ങൾക്ക് പിന്നിലെ ചുരുളഴിക്കാൻ നിയോഗിക്കപ്പെട്ട പോലീസ് സംഘത്തോട് ചേരുന്ന സ്വതന്ത്ര ക്രിമിനോളജിസ്റ്റായ അൻവർ ഹുസൈൻ, (കുഞ്ചാക്കോ ബോബൻ) കുറ്റവാളിയിലേക്ക് എത്തുന്നതും മറ്റുമാണ് ഈ ചിത്രത്തിന്റെ പ്രമേയം.

ഓരോ കഥാപാത്രങ്ങളം സോഷ്യൽ മീഡിയയിൽ വലിയ ചർച്ച വിഷയമാണ്. ചിത്രത്തിലെ സൈക്കേ സൈമൺ എന്ന കഥാപാത്രത്തെ കുറിച്ചുള്ള വിവിധ കണ്ടെത്തലുകൾ സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്.സൈക്കോ സൈമൺ എന്ന കഥാപാത്രം യഥാർഥ ജീവിതത്തിൽ നിന്നും പ്രചോദനമുൾക്കൊണ്ട് എഴുതിയാരിന്നുവെന്നാണ് സോഷ്യൽ മീഡിയയിലെ കണ്ടെത്തൽ. കേരള മനസാക്ഷിയെ ഞെട്ടിച്ച നന്തന്‍കോട് കൂട്ട കൊലപാതക കേസിലെ പ്രതി കേഡല്‍ ജീന്‍സന്റെ ജീവിതത്തെ ആസ്പദമാക്കിയാണ് സൈക്കോ സൈമണിനെ സൃഷ്ടിച്ചതെന്നാണ് ആരാധകനായ നവതീത് പറയുന്നത്. സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറിപ്പിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. നവനീതിന്റെ വിലയിരുത്തൽ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.

നവനീതിന്റെ കുറിപ്പ് 

സ്പോയിലർ അഞ്ചാം പാതിര കണ്ടവർ മാത്രം വായിക്കുക എന്ന് ആമുഖമായി പറഞ്ഞു കൊണ്ടായിരുന്നു കുറിപ്പ് ആരംഭിച്ചത്. അഞ്ചാം പാതിര എന്ന സിനിമയിൽ മെയിൻ കില്ലറെക്കാൾ ആൾക്കാരെ വേട്ടയാടിയത് സൈക്കോ സൈമൺ എന്ന കഥാപാത്രമാണ്. 2017 ലാണ് സംഭവം. തിരുവനന്തപുരം നന്ദൻകോട് ബേൽസ് കോംപൗണ്ടിലെ മുഖ്യമന്ത്രിയുടെ ക്ലിഫ് ഹൗസിന് സമീപം ഉള്ള ഉള്ള പ്രൊഫസർ രാജാ തങ്കം , ഡോക്ടർ ജീൻ പത്മ ദമ്പതികളുടെ വീട്ടിൽ നിന്ന് രാത്രി പുകയും തീയും വരുന്നത് കണ്ടിരുന്നത് കണ്ട് ജനങ്ങൾ ആ വീടിന്റെ ഉള്ളിലേക്ക് ഓടി കയറുന്നു. മരിച്ചത് രാജാ തങ്കം, ജീൻ പത്മ, മകൾ കരോളിൻ, ബന്ധു ലളിത എന്നിവരാണ്‌. മകൻ കേഡൽജീൻസണെ അവിടെ കാണാനും ഇല്ല.പോലീസ് ഇയാളാണ് കൊല നടത്തിയത് എന്ന് അനുമാനിക്കുന്നു. എന്നാൽ കൊല നടത്തിയ ശേഷം ചെന്നൈയിൽ ഒളിവിൽ പോയ കേഡൽ ജീൻസൺ ഒരാഴ്ചകകം തമ്പാനൂർ റെയിൽവെ സ്റ്റേഷനിൽ പൊങ്ങുന്നു. പൊലീസ് ഇവനെ തൽക്ഷണം അറസ്റ്റ് ചെയ്തു. എന്തായിരുന്നു കൊലപാതകകാരണം എന്ന് ചോദിച്ചപ്പോൾ മുപ്പത്കാരനായ അവൻ പറഞ്ഞ ഉത്തരം അന്ന് കേരളമൊട്ടാകെ ചില്ലറ ഭീതിയും കൗതുകവുമാണ് നൽകിയത്

ആസ്ട്രൽ പ്രൊജക്‌ഷൻ''.ഇതായിരുന്നു ഇയാൾ പൊലീസിനോട് പറഞ്ഞ മറുപടി. തുടക്കത്തിൽ ഇവനെന്താണ് പറയുന്നത് എന്ന് പൊലീസിന് ഒന്നും മനസിലായില്ല. അതിനാൽ പൊലീസ് മനശാസ്ത്രജ്ഞരുടെ സഹായം തേടിയപ്പോൾ പുറത്ത് വന്നത് കേരള മനസാക്ഷി ഒട്ടാകെ പിടിച്ച് കുലുക്കിയ ഞെട്ടിക്കുന്ന വിവരങ്ങളാണ്. ' മരണ ശേഷം തന്റെ കുടുംബാംഗങ്ങളുടെ ആത്മാവ് സ്വർഗത്തിലൂടെ പറക്കുന്നത് തനിക്ക് കാണണമായിരുന്നു. അതിന് വേണ്ടിയാണ് അവരെ കൊന്നത് ' . ഇതാണ് കേദൽ മനശാസ്ത്രജ്ഞർക്ക് നൽകിയ മറുപടി. ആദ്യം കൊന്നത് അമ്മയെ
ഇത് ഉച്ചയോടെ കംപ്യൂട്ടറിൽ താൻ വികസിപ്പിച്ചെടുത്ത ഗെയിം കാണിച്ച് തരാന്ന് പറഞ്ഞ് അവൻ തൻ്റെ മുകളിലത്തെ മുറിയിലെ റൂമിലേക്ക് കൊണ്ട് പോയി. കംപ്യൂട്ടർ ടേബിലിന് മുമ്പിൽ ഇരുന്ന അമ്മയെ മഴുവിന് വെട്ടി കൊലപ്പെടുത്തി.മൃതദേഹം വലിച്ച് മുകളിലത്തെ നിലയിലെ ടോയ്ലറ്റിൽ ഇട്ടു. പിന്നെ കൊന്നത് സമാന രീതിയിൽ അപ്പനെയും പെങ്ങളെയും. അന്ന് രാത്രി കണ്ണ് കാണാത്ത 69 കാരി വല്യമ്മ ലളിതയെയും. കൊന്ന ശേഷം അവൻ മൂന്ന് ദിനത്തോളം ഈ മൃതദേഹങ്ങളോടൊപ്പം ആ വീട്ടിൽ കഴിഞ്ഞു. വീട്ടിലെ ആൾക്കാർ ഇപ്പൊഴും ജീവനോടെ ഉണ്ടെന്ന് കാണിക്കാൻ അവൻ അഞ്ചാൾക്കുള്ള ഫുഡ് ഹോട്ടലീന്ന് വാങ്ങി.വേലക്കാരിയോട് ബന്ധുവിന്റെ കല്യാണത്തിന് വീട്ടുകാർ ദൂരെ പോയിരിക്കുവാ. അതോണ്ട് കുറച്ച് ദിനം വീട്ടിലേക്ക് വരണ്ടാന്ന് പറഞ്ഞു. മൂന്ന് ദിവസങ്ങൾക്ക് ശേഷം രാത്രി അവനാ നാല് മൃതദേഹങ്ങൾ പെട്രോളൊഴിച്ച് കത്തിച്ച് നാട് വിട്ടു.കൂടെ ഒരു കാര്യം കൂടി അവൻ ചെയ്തു. അവന്റെ ശരീരത്തിന്റെ ആകൃതിയിൽ ഒരു ഡമ്മി ഉണ്ടാക്കി അവൻ മരിച്ചു എന്ന് കാണിക്കാനായി അവൻ ആ ബോഡി കത്തിച്ചു.തുടർന്നുള്ള പൊലീസിന്റെ ചോദ്യം ചെയ്യലിൽ കേഡൽ മൊഴിമാറ്റി. കുടുംബത്തിൽ നിന്ന് ഉള്ള അവഗണനയാണ് കൊലപാതകകാരണം എന്ന് അവൻ പറഞ്ഞു. പോലീസ് വിശ്വസിച്ചതും അംഗീകരിച്ചതും ഈ മൊഴിയാണ്.

ഫിലിപൈൻസിലും, ഓസ്ട്രേലിയയിലും പ്ലസ്ടുവിന് ശേഷം തുടർ പoനത്തിന് പോയ കേ‍ഡൽ കോഴ്സ് ഉപേക്ഷിച്ച് നാട്ടിൽ തിരിച്ചെത്തുകയും ചെയ്‌തു. തന്നെ വെറും +2 കാരനായും തൊഴിൽ രഹിതനാകും ആണ് വീട്ടുകാർ കണ്ടിരുന്നത് എന്നും അതേ ചൊല്ലി വീട്ടിൽ എന്നും താൻ അവഗണിക്കപ്പെടുകയും അപമാനിക്കപ്പെടുകയും ചെയ്യുമായിരുന്നു എന്നും തുടർന്നുള്ള പകയാണ് കൊലപാതകത്തിലേക്ക് നയിച്ചത് എന്നും കേദൽ പൊലീസിന് വീണ്ടും മൊഴി മാറ്റി നൽകി. സ്കീസോഫ്രീനിയ എന്ന മാനസിക രോഗം കേദലിന് ഉണ്ട് എന്ന് മനശാസ്ത്രജ്ഞരും സാക്ഷ്യപ്പെടുത്തി.

നന്ദൻകോട്ടെ ഇവർ താമസിച്ചിരുന്ന ആ ആളൊഴിഞ്ഞ വീടിന്റെ നിലവിലത്തെ അവസ്ഥ ഒരു പ്രേതാലയം പോലെയാണ്. ഒരു ഞെട്ടിക്കുന്ന ത്രില്ലർ ഇനി വരണമെങ്കിൽ അതിന് വേണ്ട എല്ലാ എലമെന്റ്സും കേ‍‍ഡലിന്റെ ജീവിതത്തിൽ ഉണ്ട്. പതിനെട്ടാം പടിയിൽ ആറ്റുകാൽ സുരൻ എന്ന കഥാപാത്രം ചെയ്ത പയ്യന് കേഡലിന്റെ ഒരു കട്ടുണ്ട്. അവനെ വേണേൽ ആ കഥയിൽ കേഡൽ ആക്കാം. കേരളത്തിൽ ഇതിലും പൈശാചികവും ഭയാനകവുമായ ഒരു സംഭവം വേറെ ഉണ്ടായിട്ടില്ല എന്ന് പറയാം.


മലയാളം ഫുൾ മൂവി

മലയാളം ഫുൾ മൂവി വികടകുമൻ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യൂ 👇


ഏഴു മിനിറ്റിൽ അമ്പരപ്പിച്ച് ശാലിൻ സോയ: കിടു വീഡിയോ വൈറൽ

സാധാരണ കണ്ടുവരുന്ന ഷോർട്ട് ഫിലിമുകളിൽ നിന്നും വ്യത്യസ്തമായി ചിത്രീകരിച്ചിരിക്കുന്ന ചിത്രമാണ് രുഹാനി. ഏഴു മിനിറ്റോളമുള്ള ചിത്രത്തിൽ കഥാപാത്രങ്ങളുടെ അതിപ്രസരമോ ഡയലോഗുകളോ ഇല്ല.

സീരിയൽ സിനിമാ മേഖലകളിലൂടെ പ്രേഷകരുടെ പ്രിയ താരമായി മാറിയ ശാലിൻ സോയയാണ് ചിത്രത്തിന് ജീവൻ നൽകിയിരിക്കുന്നത്. മാത്രമല്ല, സംവിധാനവും ശാലിൻ തന്നെ. ചുരുക്കി പറഞ്ഞാൽ ഒരു സ്വപ്നത്തെ വളരെ മനോഹരമായി ചുരുങ്ങിയ സമയം കൊണ്ട് അവതരിപ്പിച്ചിരിക്കുകയാണ്.

ഒരു കഥാപാത്രം മാത്രമുള്ള ചിത്രം ഉപബോധ മനസ്സിന്റെ ചിന്തകളെ വളരെ മനോഹരമായി ചിത്രീകരിച്ചിരിക്കുന്നു. മാത്രവുമല്ല, ഡയലോഗുകളില്ലാതെ പശ്ചാത്തല സംഗീതം മാത്രമാണ് ചിത്രത്തിൽ മുഴുനീളം നിറഞ്ഞ് നിൽക്കുന്നത്.

ഡയലോഗുകളും ഒരുപാട് കഥാപാത്രങ്ങളും ഇല്ലാതെ തന്നെ ഒരു കഥ വളരെ മനോഹരമായി പറഞ്ഞു തരുന്നു.

രാവിലെ ഉറക്കം എഴുന്നേൽക്കുന്ന പോലെ അനുഭവപ്പെടുകയും എന്നാൽ എന്താണ് സംഭവിക്കുന്നത് എന്ന് മനസ്സിലാകാത്ത വിധത്തിൽ അവസാനം അതൊരു സ്വപ്നമായിരുന്നെന്ന് കാണിച്ചു തരുകയും ചെയ്യുന്നു.


Monday, 13 April 2020

മലയാളം ഫുൾ മൂവി 2020

മലയാളം ഫുൾ മൂവി 2020👇

കല്യാണവീടുകളിൽ പാടിക്കിട്ടുന്ന 500 രൂപ കൈയ്യിൽ കൊടുക്കുമ്പോൾ ദാരിദ്ര്യാവസ്ഥയിൽ അമ്മയുടെ ആ കണ്ണുകൾ തിളങ്ങും; പഴയകാല കഷ്ടപാടുകൾ തുറന്ന് പറഞ്ഞ് മെറീന മൈക്കിൾ

വളരെ കുറച്ചു ചിത്രങ്ങളിൽ മാത്രമേ അഭിനയിച്ചുള്ളുവെങ്കിലും വളരെ പെട്ടെന്ന് തന്നെ മലയാളി പ്രേക്ഷകരുടെ മനസ്സിൽ ഇടംനേടിയ താരമാണ് മെറീന മൈക്കിൾ കുരിശിങ്കൽ. കോഴിക്കോട് തിരുവണ്ണൂർ സ്വദേശിയായ മെറീനക്ക് സിനിമയിലെത്തുന്നതിന് മുൻപ് കഷ്ടപ്പാട് നിറഞ്ഞ ജീവിതത്തിന്റെ കഥ കൂടി പറയാനുണ്ട്.

ജോഷ് ടോക്കിലൂടെ മെറീന പങ്കുവച്ച പഴയ കാല ഓർമ്മകൾ എവിടെ നിന്ന് തുടങ്ങുന്നു എന്നതല്ല, എത്ര ഉയരങ്ങളിലേക്ക് എത്തുന്നു എന്നതാണ് നമ്മെ പഠിപ്പിക്കുന്നത്. പതിനഞ്ചു വയസ്സ് മുതൽ ഓർക്കസ്ട്രയിൽ പാടാൻ തുടങ്ങി, കല്യാണ വീടുകളിലൊക്കെ പാടി കിട്ടുന്ന അഞ്ഞൂറ് രൂപയൊക്കെ അമ്മയുടെ കൈകളിൽ കൊടുക്കുമ്പോൾ കടുത്ത ദാരിദ്ര്യാവസ്ഥയിൽ തിളങ്ങുന്ന ആ കണ്ണുകൾ എനിക്ക് പ്രചോദനമായെന്ന് താരം ജോഷ് ടോക്കിലൂടെ പറയുന്നു.

ഞാൻ എവിടെ നിന്ന് തുടങ്ങി, എന്തായിരുന്നു എന്നതിന്റെ സ്മരണയുണ്ടാവുക എന്നത് മാത്രമാണ് ഞാൻ മഹത്തായി കരുതുന്ന കാര്യം. പ്രവർത്തിക്കുന്നതും സംസാരിക്കുന്നതുമൊക്കെ ആത്മാർത്ഥമായിരിക്കുക എന്നതാണ് താൻ ജീവിതത്തിൽ പുലർത്തുന്ന പ്രധാനശൈലി.

ഒരു കലാകാരിയായി അംഗീകരിക്കപ്പെട്ടത് എന്റെ ദിനങ്ങളെ നിറമുള്ളതാക്കിയെന്നും മെറീന പറഞ്ഞു. ഓർക്കുട്ടിൽ പോസ്റ്റ് ചെയ്ത ഒരു ചിത്രത്തിൽ നിന്നാണ് താരത്തിന് മോഡലിംഗ് രംഗത്തേക്കുള്ള അവസരം ലഭിക്കുന്നത്. ഇപ്പോൾ പതിനെട്ടു സിനിമകൾ പൂർത്തിയാക്കുന്നു.

ഒരുപാട് നേട്ടങ്ങൾ ഒന്നും ഇല്ല, പക്ഷെ, ആരോടും ചോദിക്കാതെ ഭക്ഷണം കഴിക്കാൻ, ഇഷ്ട്ടമുള്ള വസ്ത്രം ധരിക്കാൻ, അമ്മക്കിഷ്ടമുള്ള ആഭരണം വാങ്ങാനുള്ള കെൽപ് തനിക്കിപ്പോഴുണ്ടെന്ന് മെറിന പറയുന്നു.

എന്തടിസ്ഥാനത്തിലാണ് ധോണിയെ ഇനി ടീമിലേക്ക് തിരികെ വിളിക്കുക: ആഞ്ഞടിച്ച് ഗൗതം ഗംഭീർ

ഒരു വർഷത്തോളമായി ഇന്ത്യൻ ക്രിക്കറ്റിൽനിന്ന് വിട്ടുനിൽക്കുന്ന മഹേന്ദ്രസിങ് ധോണിയെ ഇനി എന്തടിസ്ഥാനത്തിലാണ് ദേശീയ ടീമിലേക്ക് തിരികെ വിളിക്കുകയെന്ന് ലോക്സഭാ എംപിയും ക്രിക്കറ്റ് താരവുമായ ഗൗതം ഗംഭീർ. ഇത്തവണ ഐപിഎൽ നടന്നില്ലെങ്കിൽ ധോണി രാജ്യാന്തര ക്രിക്കറ്റിലേക്ക് തിരികെയെത്താൻ സാധ്യത വിരളമാണെന്ന് ഗംഭീർ അഭിപ്രായപ്പെട്ടു.

എംഎസ് ധോണിക്കു പകരം വിക്കറ്റ് കീപ്പറാകാൻ കെഎൽ രാഹുലിന് സാധിക്കും. എപ്പോൾ വിരമിക്കണമെന്നത് ധോണിയുടെ വ്യക്തിപരമായ കാര്യമാണെന്നും ഗംഭീർ അഭിപ്രായപ്പെട്ടു. സ്റ്റാർ സ്പോർട്സ് ക്രിക്കറ്റ് കണക്ടഡ് ചാറ്റ് ഷോയിൽ പങ്കെടുത്ത് സംസാരിക്കുമ്പോഴാണ് ഗംഭീർ നിലപാട് വ്യക്തമാക്കിയത്.

കഴിഞ്ഞ ഏകദിന ലോകകപ്പ് മുതൽ ധോണി ഇന്ത്യൻ ടീമിൽ കളിച്ചിട്ടില്ല. ഈ സാഹചര്യത്തിൽ കെഎൽ രാഹുലിനെ പകരക്കാരനാക്കി മുന്നോട്ടു പോകുന്നതാണ് കൂടുതൽ ഉചിതമെന്ന് ഗംഭീർ അഭിപ്രായപ്പെട്ടു. സമീപകാലത്ത് വിക്കറ്റ് കീപ്പറായും ബാറ്റ്സ്മാനായും മികച്ച പ്രകടനം പുറത്തെടുത്ത താരമാണ് രാഹുൽ.

ഈ വർഷം ഇനി ഐപിഎൽ നടന്നില്ലെങ്കിൽ ധോണിയെ സംബന്ധിച്ച് രാജ്യാന്തര ക്രിക്കറ്റിലേക്കുള്ള മടങ്ങിവരവ് ബുദ്ധിമുട്ടാകും. അല്ലെങ്കിലും കഴിഞ്ഞ ഒരു വർഷത്തോളമായി സജീവ ക്രിക്കറ്റിലില്ലാത്ത താരത്തെ എന്തടിസ്ഥാനത്തിലാണ് ദേശീയ ടീമിലേക്ക് തിരികെ വിളിക്കുക.

ആത്യന്തികമായി നിങ്ങൾ ഇന്ത്യൻ ക്രിക്കറ്റ് ടീമിനെയാണ് പ്രതിനിധീകരിക്കുന്നത്. അതുകൊണ്ടുതന്നെ ഏറ്റവും മികച്ച പ്രകടനം പുറത്തെടുക്കുന്നവരെയും ടീമിനായി വിജയങ്ങൾ സമ്മാനിക്കാൻ കഴിയുന്നവരെയുമാണ് പരിഗണിക്കേണ്ടത്’ — ഗംഭീർ ചൂണ്ടിക്കാട്ടി. ധോണിക്ക് ഏറ്റവും യോജിച്ച പകരക്കാരൻ കെ.എൽ. രാഹുലാണ്. പരിമിത ഓവർ മത്സരങ്ങളിൽ വിക്കറ്റ് കീപ്പറാകാൻ തുടങ്ങിയ കാലം മുതൽ അദ്ദേഹത്തിന്റെ കീപ്പിങ്ങും ബാറ്റിങ്ങും ശ്രദ്ധിക്കാറുണ്ട്.

അദ്ദേഹം ധോണിയുടെയത്ര മികച്ച വിക്കറ്റ് കീപ്പറല്ല എന്നത് സത്യം തന്നെ. എങ്കിലും ട്വന്റി20 ക്രിക്കറ്റിന്റെ രീതിവച്ച് ഏതു സ്ഥാനത്തും കളിപ്പിക്കാവുന്ന താരമാണ് രാഹുൽ. മൂന്നാം നമ്പറിലോ നാലാം നമ്പറിലോ അദ്ദേഹത്തെ ബാറ്റിങ്ങിന് നിയോഗിക്കാം എന്നും ഗംഭീർ ചൂണ്ടിക്കാട്ടി.

നേരത്തെ, ധോണി ദേശീയ ടീമിലേക്ക് തിരിച്ചെത്താൻ സാധ്യത വിരളമാണെന്ന് ചൂണ്ടിക്കാട്ടി മുൻ ഇന്ത്യൻ താരവും സിലക്ടറുമായിരുന്ന കെ ശ്രീകാന്തും രംഗത്തെത്തിയിരുന്നു. 2011ലെ ഏകദിന ലോകകപ്പിൽ ഇന്ത്യ കിരീടം ചൂടിയതിന്റെ ഒൻപതാം വാർഷികത്തിൽ ധോണിയോടുള്ള താൽപര്യക്കുറവ് വ്യക്തമാക്കി ഗംഭീർ രംഗത്തെത്തിയിരുന്നു.

ലോകകപ്പ് നേട്ടത്തിന്റെ വാർഷികം പ്രമാണിച്ച് ധോണിയുടെ അവസാന സിക്സറിന്റെ ചിത്രം വച്ച് ട്വീറ്റ് ചെയ്ത ഒരു ക്രിക്കറ്റ് വെബ്സൈറ്റിനോടാണ് ഗംഭീർ പ്രതിഷേധം അറിയിച്ചത്. ധോണിയുടെ സിക്സിനോടുള്ള പ്രതിപത്തി അവസാനിപ്പിക്കാൻ സമയമായെന്നും ഇന്ത്യൻ ടീമംഗങ്ങൾ എല്ലാവരും ഒത്തൊരുമിച്ച് നേടിയതാണ് ആ കിരീടമെന്നുമായിരുന്നു ഗംഭീറിന്റെ ട്വീറ്റ്.

മലയാളം ഫുൾ മൂവി 2020


മലയാളം ഫുൾ മൂവി വികടകുമൻ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യൂ 👇👇


സണ്ണി ലിയോണിന് ഉള്ള ത്ര പെർഫെക്ഷൻ ഇക്കാര്യത്തിൽ മറ്റൊരു നടിക്കുമില്ല: വെളിപ്പെടുത്തലുമായി സംവിധാകൻ

ഇന്ത്യൻ സിനിമയിലേക്ക് എത്തുന്നതിന് മുമ്പേ താര സുന്ദരി സണ്ണി ലിയോൺ ലോകമെമ്പാടുമുള്ളവർക്ക് പരിചിതയായി മാറുന്നത് നീല ചിത്രങ്ങളിലൂടെയാണ്. പിന്നീട് ആ രംഗത്തുനിന്നും പിന്തിരിഞ്ഞുകൊണ്ട് ബോളിവുഡ് സിനിമാ രംഗത്തേക്ക് എത്തിയതോടെ സണ്ണിലിയോണിന് ഇന്ത്യയിൽ വൻ ആരാധകരെയാണ് ലഭിച്ചത്.

മെഗാസ്റ്റാർ മമ്മൂട്ടിയുടെ മധുരരാജ എന്ന ചിത്രത്തിലെ ഗാനരംഗത്തിലൂടെ സണ്ണി ലിയോൺ മലയാളത്തിലും അരങ്ങേറ്റം കുറിച്ചിരുന്നു. ഇപ്പോഴിതാ രംഗീല എന്ന ചിത്രത്തിലൂടെ സണ്ണി ലിയോൺ വീണ്ടും മലയാളത്തിലേക്ക് എത്തുകയാണ്.

അതേ സമയം സണ്ണി ലിയോണിന്റെ അത്രയും ആത്മസമർപ്പണം മലയാള സിനിമയിൽ മറ്റ് ആർക്കും ഇല്ലെന്ന് വെളിപ്പെടുത്തുകയാണ് സംവിധായകൻ സന്തോഷ് നായർ. ഒരു അഭിമുഖത്തിലാണ് സന്തോഷ് നായർ മനസ് തുറന്നത്. സണ്ണി ലിയോൺ ഒരു ചിത്രത്തിനായി സമയപരിധി ഇല്ലാതെ ജോലി ചെയ്യുമെന്ന് സംവിധായകൻ പറയുന്നു.

ബാക്ക് വാട്ടർ സ്റ്റുഡിയോയുടെ ബാനറിൽ ജയലാൽ മേനോൻ നിർമ്മിക്കുന്ന പുതിയ ചിത്രം രംഗീല സന്തോഷ് നായരാണ് സംവിധാനം ചെയ്യുന്നത്. മണിരത്‌നം, സച്ചിൻ എന്നീ ചിത്രങ്ങൾക്ക് ശേഷമാണ് സന്തോഷ് നായർ രംഗീല സംവിധാനം ചെയ്യുന്നത്.

മലയാളത്തിൽ നേരത്തെ പല സിനിമകളും സണ്ണിയുടേതായി പ്രഖ്യാപിച്ചിരുന്നെങ്കിലും ഒന്നും നടന്നിരുന്നില്ല. ഏതായാലും സണ്ണിയുടെ മലയാളത്തിലേക്കുള്ള രണ്ടാം വരവിനായി കാത്തിരിക്കുകയാണ് ആരാധകർ. തന്റെ ആരാധകരുമായി നിരന്തരം സമ്പർക്കം പുലർത്താനായി താരം സോഷ്യൽ മീഡിയയിൽ സജീവമാണ്. തന്റെ ആരാധകർക്ക് വേണ്ടി വിഡിയോകളും ചിത്രങ്ങളും അപ്ലോഡ് ചെയ്യുക എന്നതും സണ്ണിയുടെ ശീലമാണ്.

അത്തരത്തിലുള്ള ഒരു വീഡിയോ ആണ് ഇപ്പോൾ ഇൻസ്റ്റാഗ്രാമിൽ സണ്ണി അപ്ലോഡ് ചെയ്തിരിക്കുന്നത്. താൻ കൊച്ചു കുട്ടികളുടെ കൗതുകത്തോടെ ഒരു മരത്തിൽ വലിഞ്ഞുകയറുന്ന വീഡിയോ ആണ് താരം ഇൻസ്റ്റാഗ്രാമിൽ അപ്ലോഡ് ചെയ്തിരിക്കുന്നത്. നീ എന്താണ് ചെയ്യുന്നതെ’ന്ന സുഹൃത്തിന്റെ ചോദ്യത്തോട് മരം കയറുകയാണ് എന്ന് കുട്ടികളുടെ മട്ടിൽ പറഞ്ഞ ശേഷമാണ് സണ്ണി മരത്തിലേക്ക് ശരീര വഴക്കത്തോടെ കയറുന്നത്.

അൽപ്പം മുകളിലെത്തിയെ ശേഷം ‘ഇവിടെ എല്ലാം നല്ലതാണ്’ എന്ന് പറഞ്ഞുകൊണ്ട് ആശ്വാസത്തോടെ മരച്ചില്ലയിൽ ചാഞ്ഞിരുന്ന് വിശ്രമിക്കുന്ന സണ്ണിയെയാണ് വീഡിയോയിൽ കാണുന്നത്.

ട്വിറ്റെറിൽ മോഹൻലാൽ, ഇൻസ്റ്റാഗ്രാമിൽ ദുൽഖർ; സോഷ്യൽ മീഡിയ ഭരിച്ചു ഈ താരങ്ങൾ

മലയാള സിനിമയിലെ സൂപ്പർ താരമായ മോഹൻലാലും യുവ താരങ്ങളിൽ പ്രധാനിയായ ദുൽഖർ സൽമാനുമാണ് ഇപ്പോൾ സോഷ്യൽ മീഡിയ ഭരിക്കുന്നത്. ഇതിൽ ട്വിറ്റെർ ഭരിക്കുന്നത് മോഹൻലാൽ ആണെങ്കിൽ ഇൻസ്റ്റാഗ്രാമിൽ മുൻതൂക്കം ദുൽഖർ സൽമാന് ആണ്. കുറച്ചു ദിവസം മുൻപാണ് മോഹൻലാൽ ട്വിറ്റെറിൽ 6 മില്യൺ ഫോളോവേഴ്‌സ് എന്ന നേട്ടം കൈവരിച്ചത്. തെന്നിന്ത്യയിൽ തന്നെ നടന്മാരുടെ പട്ടികയിൽ ട്വിറ്റെർ ഫോളൊവെഴ്സിന്റെ കാര്യത്തിൽ മൂന്നാമതാണ് മോഹൻലാൽ. മഹേഷ് ബാബു, ധനുഷ് എന്നിവരാണ് സൗത്ത് ഇന്ത്യൻ നടന്മാരിൽ മോഹൻലാലിന് മുന്നിലുള്ളത്. ദുൽഖർ സൽമാന് ട്വിറ്റെറിൽ ഉള്ളത് 1.8 മില്യൻ ഫോളോവെർസ് ആണ്.

എന്നാൽ ഇൻസ്റ്റാഗ്രാമിൽ ദുൽഖറിന് ആണ് മുൻതൂക്കം. രണ്ട് ദിവസം മുൻപാണ് ഇൻസ്റ്റാഗ്രാമിൽ ദുൽഖർ സൽമാന് 5 മില്ല്യൺ ഫോളോവെർസ് പിന്നിട്ടത്. അത് പ്രമാണിച്ചു ദുൽഖർ സൽമാൻ കഴിഞ്ഞ ദിവസം ഇൻസ്റ്റാഗ്രാമിൽ ലൈവായി വന്നു ആരാധകരുമായി സംവദിച്ചിരുന്നു. കുറച്ചു നാൾ മുൻപാണ് മോഹൻലാൽ ഇൻസ്റ്റാഗ്രാമിൽ എത്തിയത്. ചുരുങ്ങിയ സമയം കൊണ്ട് തന്നെ 2.3 മില്ല്യൺ ഫോളോവെർസുമായി മലയാളത്തിൽ ദുൽഖറിന് പിന്നിൽ രണ്ടാം സ്ഥാനത്തെത്തിക്കഴിഞ്ഞു മോഹൻലാൽ. 2.3 മില്യൺ ഫോളോവെർസ് ഇൻസ്റ്റാഗ്രാമിൽ പൃഥ്വിരാജ് സുകുമാരനുമുണ്ട്. ഫേസ്ബുക്കിൽ 5.1 മില്യൺ ലൈക്ക്‌സ് നേടി ദുൽഖർ സൽമാൻ മുന്നിൽ നിൽക്കുമ്പോൾ ഏകദേശം 5 മില്യൺ ലൈക്ക്‌സ് നേടി മോഹൻലാൽ തൊട്ടു പുറകിൽ തന്നെയുണ്ട്. 4.4 മില്ല്യൺ ലൈക്സ് ഉള്ള നിവിൻ പോളി ആണ് ഫേസ്ബുക്കിൽ മൂന്നാം സ്ഥാനത്. ഏതായാലും മോഹൻലാലും ദുൽഖർ സൽമാനുമാണ് സോഷ്യൽ മീഡിയ ഭരിക്കുന്ന മലയാള താരങ്ങളെന്നത് ഈ കണക്കുകളിൽ നിന്നു വ്യക്തമാണ്.

മലയാളം ഫുൾ മൂവി

മലയാളം ഫുൾ മൂവി 👇


Sunday, 12 April 2020

ഒന്നാം വയസിൽ ഗ്രൗണ്ടിൽ ഓട്ടവും, ഒന്നര വയസ്സിൽ പുഴയിൽ നീന്തലും; തള്ളിമറിച്ച് മഡോണ സെബാസ്റ്റ്യൻ, തേച്ചൊട്ടിച്ച് സോഷ്യൽ മീഡിയ: വീഡിയോ വൈറൽ

മലയാളത്തിലെ യുവ സൂപ്പർതാരം നിവിൻ പോളി നായകനായ സൂപ്പർഹിറ്റ് ചിത്രം പ്രേമത്തിലൂടെ മലയാളത്തിലെത്തിയ താരമാണ് നടി മഡോണ സെബാസ്റ്റിയൻ. പിന്നീട് മലയാളത്തിലും തമിഴിലുമായി നിരവധി കഥാപാത്രങ്ങളെ താരം അവതരിപ്പിച്ചു. ദിലീപ് നാടകനായ കിങ് ലയറിലും മഡോണയായിരുന്നു നായികയായിയെത്തിയത്. 

ഇപ്പോഴിതാ മഡോണ സെബാസ്റ്റ്യൻ കഴിഞ്ഞ ദിവസം മുതൽ ട്രോളന്മാരുടെ മുഖ്യ ഇരയായി തീർന്നിരിക്കുകയാണ്. നടിയുടെ ഒന്നാം വയസിലെ ഓട്ടവും ഒന്നര വയസ്സുള്ളപ്പോഴത്തെ നീന്തൽ പഠിത്തവുമാണ് ട്രോളുകൾക്ക് വഴിവെച്ചിരിക്കുന്നത്.

2018 സെപ്റ്റംബറിൽ മാതൃഭൂമി കപ്പ ടിവിയുടെ ഹാപ്പിനെസ് പ്രൊജക്ട് അഭിമുഖത്തിൽ മഡോണ പറഞ്ഞ കാര്യങ്ങളാണ് ട്രോളന്മാർ ഏറ്റുപിടിച്ചിരിക്കുന്നത്. ഒരു വയസുള്ള തന്നെ ഡാഡി ഗ്രൗണ്ടിൽ കൂടെ ഓടിക്കുന്നത് തനിക്ക് ഓർമ്മയുണ്ടെന്ന് മഡോണ അഭിമുഖത്തിൽ പറയുന്നു.

ഡാഡിക്ക് ഒപ്പം എത്താൻ പറ്റാത്തപ്പോൾ വിഷമം വരുമായിരുന്നു. പിന്നെ ഒന്നര വയസ്സിൽ തന്നെ എടുത്ത് മൂവാറ്റുപുഴ ആരക്കുഴയിൽ ഒരു റിവറിലേക്ക് ഇട്ടിട്ട് നീന്താൻ പഠിപ്പിച്ചു. അത് കൊണ്ട് എനിക്ക് രണ്ട് വയസ്സുള്ളപ്പോഴേക്കും നന്നായി നീന്താൻ അറിയാമായിരുന്നു.

ഇത് കണ്ട് നാട്ടുകാർ ഒക്കെ വന്നിട്ട് ഇയാൾക്ക് ഭ്രാന്താണ് എന്ന് പറഞ്ഞിട്ട് പോകുമായിരുന്നു.’ എന്നൊക്കെയാണ് മഡോണ പറഞ്ഞത്. ഇതിന് മുമ്പ് സിനിമയില്ലെങ്കിൽ പെട്രോൾ പമ്പിൽ ജോലി ചെയ്‌തെങ്കിലും താൻ ജീവിക്കും എന്ന് മഡോണ പറഞ്ഞത് വലിയ വാർത്തായായിരുന്നു. ഏതായലും മഡോണയുടെ തള്ളുകൾ ഇപ്പോൾ സോഷ്യൽ മീഡിയ ആഘോഷമാക്കുകയാണ്.

ട്രോൺ വീഡിയോ കാണാം👇


മലയാളം ഫുൾ മൂവി 2020


മോഹൻലാൽ മലയാളം മൂവി ലൂസിഫർ മൂവി കാണുവാൻ ഇവിടെ ക്ലിക്ക് ചെയ്യൂ 👇👇


ലൈവ് വീഡിയോയില്‍ ടീ ഷര്‍ട്ട് ചലഞ്ചുമായി സണ്ണി ലിയോണ്‍ ടീ ഷര്‍ട്ട് ഊരി എറിഞ്ഞ് നടി മന്ദാനയും

എല്ലാ കാലത്തും നടി സണ്ണി ലിയോണ്‍ ആരാധകരെ അത്ഭുതപ്പെടുത്താറുണ്ട്. പോണ്‍ സിനിമകളിലൂടെയാണ് ശ്രദ്ധിക്കപ്പെടുന്നതെങ്കിലും ഇപ്പോള്‍ ബോളിവുഡ് നടിയാണ് സണ്ണി. മലയാളത്തിലേക്കും അഭിനയിക്കാന്‍ എത്തിയ സണ്ണിയ്ക്ക് കേരളത്തിലും ഒരുപാട് ആരാധകരുണ്ട്. കൊറോണയുടെ പശ്ചാതലത്തില്‍ രാജ്യത്ത് ലോക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ വീടിനുള്ളില്‍ തന്നെയാണ് താരകുടുംബം. കഴിഞ്ഞ ദിവസം മക്കള്‍ക്കൊപ്പം ഡാന്‍സ് കളിക്കുന്ന സണ്ണിയുടെ വീഡിയോ പുറത്ത് വന്നിരുന്നു. ഇപ്പോഴിതാ രസകരമായൊരു ചലഞ്ചുമായി എത്തിയിരിക്കുകയാണ് നടി. ടീ ഷര്‍ട്ട് ചലഞ്ച് നടത്തുകയും അത് ലൈവ് ആയി പ്രേക്ഷകരിലേക്ക് എത്തിക്കുകയുമാണ് ചെയ്തത്. നിമിഷ നേരം കൊണ്ടാണ് ഈ വീഡിയോ വൈറലായി മാറിയിരിക്കുന്നത്. ലോക് ഡൗണ്‍ വിത്ത് സണ്ണി എന്ന പേരില്‍ നടി ആരംഭിച്ച ഡിജിറ്റല്‍ ഷോ യെ കുറിച്ചുള്ള വിശേഷങ്ങളാണ് ഇപ്പോള്‍ വൈറലാവുന്നത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള താരങ്ങളുമായി വീഡിയോ കോണ്‍ഫറന്‍സിലൂടെ സംസാരിക്കുകയാണ് സണ്ണി. ഓരോ ദിവസവും ഉച്ച കഴിഞ്ഞ് ഓരോ താരങ്ങളുമായിട്ടാണ് സംസാരിക്കുക. അവരുടെ ക്വാറന്റൈന്‍ കാലം എങ്ങനെയാണെന്ന് അറിയാന്‍ ശ്രമിക്കുന്നതിനൊപ്പം അവര്‍ പറയുന്ന ചലഞ്ചും ചെയ്യാറുണ്ട്.

ആദ്യം സണ്ണി വിളിച്ചത് നടി മന്ദന കരീമിനെ ആയിരുന്നു. രസകരമായ കാര്യങ്ങളാണ് ഇരുവരും തമ്മില്‍ സംസാരിച്ചത്. ഒപ്പം മന്ദന കാണിക്കുന്ന ഡാന്‍സ് അതുപോലെ തന്നെ സണ്ണിയും അവതരിപ്പിച്ചു. കിടിലന്‍ ഡാന്‍സിന് ശേഷമായിരുന്നു മന്ദന ഒരു ചലഞ്ച് സണ്ണിയ്ക്ക് കൊടുത്തത്. ടീ ഷര്‍ട്ട് ചലഞ്ച് എന്നാണ് ഇതിന് പേരിട്ടത്. വേഗം പോയി ഒരു ടീ ഷര്‍ട്ട് എടുത്ത് വന്ന ഇരുവരും അത് നിലത്ത് വെച്ചു. ശേഷം തലകുത്തി നിന്ന് അത് കൈയിലൂടെ ഇടാനായിരുന്നു നിര്‍ദ്ദേശിച്ചിരുന്നത്. മന്ദാന താനിട്ടിരുന്ന ടോപ്പ് ഊരി കളഞ്ഞാണ് പുതിയ ടീ ഷര്‍ട്ട് ഇടാന്‍ നോക്കിയത്. എന്നാല്‍ താന്‍ അങ്ങനെ ചെയ്യില്ലെന്ന് തമാശയായി സണ്ണി പറയുന്നു. തനിക്ക് കിട്ടിയ ചലഞ്ച് ഒരു മടിയുമില്ലാതെ ചെയ്യാന്‍ സണ്ണിയും ശ്രമിച്ചു. തല കുത്തി നിന്ന് മന്ദാന ചെയ്തതിനെക്കാള്‍ പെര്‍ഫെക്ടായിട്ടും അതിവേഗം ടീ ഷര്‍ട്ട് ഇട്ടതും സണ്ണിയായിരുന്നു. ക്വാറന്റൈന്‍ കാലത്ത് ഇത്രയും വെറൈറ്റി ചലഞ്ചുമായിട്ടെത്തിയ നടിമാര്‍ക്ക് ആരാധകരുടെ പിന്തുണ ലഭിച്ചിരിക്കുകയാണ്. നിമിഷ നേരം കൊണ്ടാണ് ഈ വീഡിയോ വൈറലായത്. രാജ്യത്ത് സമ്പൂര്‍ണ ലോക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ മക്കള്‍ക്കൊപ്പമാണ് സണ്ണി ലിയോണും ഡാനിയല്‍ വെബ്ബറും. കുറേ ദിവസങ്ങളായി കുട്ടികള്‍ വീട്ടില്‍ അടച്ചിരിക്കുന്നതിനാല്‍ അവര്‍ക്ക് സന്തോഷം നല്‍കുന്നതിന് വേണ്ടി പാട്ട് പാടി ഡാന്‍സ് കളിക്കുന്ന താരദമ്പതികളുടെ വീഡിയോ ആണ് വൈറലായത്. പോപ് ഗായകന്‍ ജസ്റ്റിന്‍ ടിമ്പറിന്റെ ഗാനരംഗത്തിനായിരുന്നു ഇരുവരും ചുവടുകള്‍ വെച്ചത്. ഊര്‍ജം നിലനിര്‍ത്താന്‍ കുറച്ച് ജസ്റ്റിന്‍ ടിമ്പര്‍ലോക്ക് ആവാം എന്ന് പറഞ്ഞ് കൊണ്ടായിരുന്നു സണ്ണി വീഡിയോ പങ്കുവെച്ചത്. കഴിഞ്ഞ ദിവസം ഏറ്റവുമധികം വൈറലായ വീഡിയോകളില്‍ ഒന്ന് ഇതായിരുന്നു.


കുളിമുറിക്കുള്ളിൽ ഭാര്യയുടെയും ഭർത്താവിന്‍റെയും രഹസ്യ വാറ്റ്; ഗ്യാസ് സിലിണ്ടർ ഉപയോഗിച്ച് വാറ്റിയ അഞ്ച് ലിറ്റർ ചാരായവും കോടയും പിടിച്ചെടുത്തു

കാട്ടാക്കട: വീട്ടിനുള്ളിൽ ഗ്യാസ് സിലിൻഡർ അടക്കമുള്ള വാറ്റുപകര ണങ്ങൾ ഉപയോഗിച്ച് വ്യാജമദ്യ നിർമാണം കണ്ടെത്തി. ആര്യനാട് കോട്ടയ്ക്കകം മുക്കാലി വി.എസ് ഭവനിൽ ബിനുകുമാറും ഭാര്യ സത്യ യുമാണ് അറസ്റ്റിലായത്. വ്യാഴാഴ്ച രാത്രി 9 മണിയോടെയാണ് ഇവരെ അറസ്റ്റുചെയ്തത്.

രഹസ്യമായി വൻതുകയ്ക്ക് വിൽപ്പന നടത്താൻ ഉദ്ദേശിച്ച് ചാരായം വാറ്റുന്നതിനിടയിലാണ് ഇവർ എക്സൈസിന്റെ പിടിയിലായത്. വീട്ടിലെ കുളിമുറിയിൽ ഗ്യാസ് സിലിൻഡർ ഉപയോഗിച്ചായിരുന്നു വ്യാജമദ്യനിർമാണം.

രഹസ്യവിവരത്തെത്തുടർന്ന് എക്സൈസ് ഉദ്യോഗസ്ഥർ മഫ്ടിയിൽ വീടിന്‍റെ മതിൽ കടന്ന് എത്തിയപ്പോൾ കുളിമുറിയിൽ ഭാര്യയും ഭർ ത്താവും വ്യാജമദ്യം നിർമിക്കുകയായിരുന്നു. 55 ലിറ്റർ കോടയും 5 ലിറ്റർ ചാരായവും വാറ്റുപകരണങ്ങളും ഇവിടെനിന്നും പിടികൂടി.

എക്സൈസ് എൻഫോഴ്സ്മെന്‍റ് ആൻഡ്‌ആന്‍റ് നർക്കോട്ടിക് സ്പെ ഷ്യൽ സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ ടി.അനികുമാർ, എക്സൈ സ് ഇൻസ്പെക്ടർ ടി.ആർ.മുകേഷ് കുമാർ, പ്രിവൻറീവ് ഓഫീസർ മധുസൂദനൻ നായർ, സിവിൽ എക്സൈസ് ഓഫീസർമാരായ ജസീം, സുബിൻ, ജിതീഷ്, ഷംനാദ്, രാജേഷ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്.

മലയാളം ഫുൾ മൂവി CIA


മലയാളം ഫുൾ മൂവി CIA കാണാൻ ഇവിടെ ക്ലിക്ക് ചെയ്യൂ 👇


  Automata Network News Automata is now listed on Binance! Read...