എന്റെ ചക്കിയാ, നിങ്ങളുടെ മാളവിക; സോഷ്യൽ മീഡിയ ട്രോളിനു പ്രതികരണവുമായി താരം
കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ ഏറ്റവും കൂടുതൽ ട്രോള് ചെയ്യപ്പെടുന്ന രണ്ടു പേരാണ് പ്രശസ്ത മലയാള നടൻ ജയറാമും മകൾ മാളവികയും. മലബാർ ഗോൾഡിന് വേണ്ടി ഇരുവരും ചേർന്നഭിനയിച്ച ഒരു പരസ്യമാണ് ട്രോളിനു കാരണമായത്. എന്റെ ചക്കിയാ, നിങ്ങളുടെ മാളവിക എന്ന പരസ്യത്തിലെ ജയറാമിന്റെ വാചകമാണ് ട്രോള് ചെയ്യാൻ ഏറ്റവും കൂടുതൽ ഉപയോഗിക്കപ്പെട്ടതു എന്നതും ശ്രദ്ധേയമാണ്. ഇപ്പോഴിതാ തന്റെ പേരിൽ പ്രചരിക്കുന്ന ഒരു ട്രോള് തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെ പങ്കു വെച്ചിരിക്കുന്നത് മാളവിക തന്നെയാണ് എന്നതാണ് ശ്രദ്ധ നേടുന്നത്. ട്രോളുകൾ അതിന്റെ സെൻസിൽ തന്നെയെടുക്കാം തനിക്കു കഴിയുമെന്ന് കാണിച്ചു തരികയാണ് മാളവിക ഇതിലൂടെ. മലബാർ ഗോൾഡിന്റെ പരസ്യത്തിൽ അച്ഛനും മകളുമായി തന്നെ വേഷമിട്ട ജയറാമും മാളവികയും വളരെ പെട്ടെന്നാണ് സോഷ്യൽ മീഡിയയിൽ ട്രോളിനിരകളായതു. മകളുടെ കല്യാണം സ്വപ്നം കാണുന്ന അച്ഛന്റെ ആഗ്രഹങ്ങളാണ് ആ പരസ്യത്തിലൂടെ പുറത്തു വിട്ടിരിക്കുന്നത്.ട്രോളിനു കാരണമായെങ്കിലും പരസ്യം വലിയ ശ്രദ്ധ നേടിയെടുത്തിരുന്നു.
ജയറാമിന്റെ മകൻ കാളിദാസൻ ഇപ്പോൾ മലയാള സിനിമയിലെ ശ്രദ്ധേയനായ യുവ താരങ്ങളിലൊരാളാണ്. ഒട്ടേറെ പ്രതീക്ഷയുള്ള ചിത്രങ്ങളുടെ ഭാഗമായി കാളിദാസ് എത്തുന്നുണ്ട്. സന്തോഷ് ശിവൻ സംവിധാനം ചെയ്ത ജാക്ക് ആൻഡ് ജിൽ, ജയരാജ് ഒരുക്കിയ ബാക് പാക്കേഴ്സ് തുടങ്ങി ഒട്ടേറെ ചിത്രങ്ങൾ കാളിദാസ് നായകനായി പുറത്തു വരാനുണ്ട്. ജയറാമിന്റെ മകൾ മാളവികയും സിനിമയിൽ അരങ്ങേറ്റം കുറിക്കുമോ എന്നതാണ് ഇപ്പോൾ സിനിമാ പ്രേമികൾ ആകാംഷയോടെ കാത്തിരിക്കുന്ന ഒരു കാര്യം. പരസ്യത്തിൽ അഭിനയിച്ച സ്ഥിതിക്ക് ഇനി മലയാള സിനിമയിലും മാളവികയെ കാണാൻ സാധിക്കുമോ എന്നതാണ് പലരുടേയും ചോദ്യം.
No comments:
Post a Comment