ഏഴു മിനിറ്റിൽ അമ്പരപ്പിച്ച് ശാലിൻ സോയ: കിടു വീഡിയോ വൈറൽ
സാധാരണ കണ്ടുവരുന്ന ഷോർട്ട് ഫിലിമുകളിൽ നിന്നും വ്യത്യസ്തമായി ചിത്രീകരിച്ചിരിക്കുന്ന ചിത്രമാണ് രുഹാനി. ഏഴു മിനിറ്റോളമുള്ള ചിത്രത്തിൽ കഥാപാത്രങ്ങളുടെ അതിപ്രസരമോ ഡയലോഗുകളോ ഇല്ല.
സീരിയൽ സിനിമാ മേഖലകളിലൂടെ പ്രേഷകരുടെ പ്രിയ താരമായി മാറിയ ശാലിൻ സോയയാണ് ചിത്രത്തിന് ജീവൻ നൽകിയിരിക്കുന്നത്. മാത്രമല്ല, സംവിധാനവും ശാലിൻ തന്നെ. ചുരുക്കി പറഞ്ഞാൽ ഒരു സ്വപ്നത്തെ വളരെ മനോഹരമായി ചുരുങ്ങിയ സമയം കൊണ്ട് അവതരിപ്പിച്ചിരിക്കുകയാണ്.
ഒരു കഥാപാത്രം മാത്രമുള്ള ചിത്രം ഉപബോധ മനസ്സിന്റെ ചിന്തകളെ വളരെ മനോഹരമായി ചിത്രീകരിച്ചിരിക്കുന്നു. മാത്രവുമല്ല, ഡയലോഗുകളില്ലാതെ പശ്ചാത്തല സംഗീതം മാത്രമാണ് ചിത്രത്തിൽ മുഴുനീളം നിറഞ്ഞ് നിൽക്കുന്നത്.
ഡയലോഗുകളും ഒരുപാട് കഥാപാത്രങ്ങളും ഇല്ലാതെ തന്നെ ഒരു കഥ വളരെ മനോഹരമായി പറഞ്ഞു തരുന്നു.
രാവിലെ ഉറക്കം എഴുന്നേൽക്കുന്ന പോലെ അനുഭവപ്പെടുകയും എന്നാൽ എന്താണ് സംഭവിക്കുന്നത് എന്ന് മനസ്സിലാകാത്ത വിധത്തിൽ അവസാനം അതൊരു സ്വപ്നമായിരുന്നെന്ന് കാണിച്ചു തരുകയും ചെയ്യുന്നു.
No comments:
Post a Comment