ആൺ പെൺ വ്യത്യാസം സമൂഹത്തിൽ ഇപ്പോഴും നിലനിൽക്കുന്നുണ്ടെന്ന് ഗായികയും സിനിമ താരവുമായ രേവതി സമ്പത്ത്. താരം ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പ് ഇപ്പോൾ വൈറലായിരിക്കുകയാണ്. ആണിന് രോമം ആണത്തവും, പെണ്ണിന് രോമം അശ്ലീലവും ആകുന്നു, അല്ല ആക്കുന്നുഎന്നാണ് പറയേണ്ടത്. എത്രനാൾ നിങ്ങൾ ഈ സങ്കുചിത മനോഭാവവും കൊണ്ട് നടക്കും.
കൈകുഴികളുടെ, കൈകാലുകളുടെ, സ്വകാര്യഭാഗങ്ങളിലെ, ശരീരമാകെയുമുള്ള രോമങ്ങൾ കാണുമ്പോൾ എന്തിനു സ്ത്രീകൾ മാത്രം വർഷങ്ങളായി വിമർശനപാത്രങ്ങളാകുന്നു. ആണുങ്ങളുടെ കൈകാലുകളിലെ രോമങ്ങൾ ചർച്ചാവിഷയം ആകുന്നേയില്ലെന്നും രേവതി ഫേസ്ബുക്കിൽ കുറിച്ചു.
രേവതി സമ്പത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ:
ശബ്ദം ഉയർത്താൻ പാടില്ല എന്ന് പറയുന്ന സമൂഹത്തിന് ഈ ചിത്രം വളരെ വൈരുധ്യം നിറഞ്ഞതാകും. സ്ലീവ്ലസിട്ടാൽ നശിച്ചുപോകുമെന്ന് ഇന്നും പുലമ്പുന്നവർക്ക് ഇത് എന്തായാലും “അശ്ലീലം” തന്നെ ആയിരിക്കും.
എന്നാൽ എനിക്ക് ഇതെന്റെ മനോഹരമായ കാടാണ്. പല വർണ്ണനകളും ഈ ഇടത്തെ കുറിച്ച് പലേടത്തും വായിച്ചിട്ടുണ്ട്. എന്നാൽ വിയർപ്പിന്റെ തുള്ളികൾ ഉല്പാദിപ്പിക്കുന്ന അത്രമേൽ ജൈവീകമായൊരു ഇടമാണിത്. ഇവിടങ്ങളിലെ സ്വാഭാവികമായ കറുപ്പു നിറവും സ്ത്രെച്ച് മാർക്കും വിയർപ്പിൻ്റെ ഗന്ധവും യാഥാർത്ഥ്യത്തിൽ നിന്ന് മറ്റൊന്നായിരിക്കണമെന്ന് ആർക്കാണിത്ര നിർബന്ധം ?
ഈ ഇടവും മറ്റേതൊരു ഇടവും പോലെ വളരെ ഏറെ ഞാൻ ഇഷ്ടപ്പെടുന്നു. ചില സമയങ്ങളിൽ ദുർഗന്ധം വിയർപ്പിനാൽ ഉണ്ടാകുന്നു. തികച്ചും മാനുഷികമായ ആ ഗന്ധത്തെ, ചില എഴുത്തുകളിൽ കാണുന്നപോലെ സുഗന്ധമേറിയതാക്കാനുള്ള ആവിഷ്കരണങ്ങളൊന്നും സ്വീകരിക്കുന്നില്ല ഇവിടെ. ശരീരത്തോടുള്ള പൊതുജന കാഴ്ചപ്പാട് സ്ത്രീ – പുരുഷ- ട്രാൻസ്ജെൻ്റർ ഉൾപ്പടെയുള്ളവർക്കെല്ലാം വിഭിന്നമായിട്ടാണല്ലോ സമൂഹം ചാർത്തികൊടുത്തിരിക്കുന്നത്. (എല്ലാ കാര്യത്തിലും പൊതുവെ നിങ്ങൾ ഉയർത്തിപ്പിടിക്കുന്ന ആശയവും ഇതുപോലെ തന്നെ ).
ആണിന് രോമം ആണത്തവും, പെണ്ണിന് രോമം അശ്ലീലവും ആകുന്നു, അല്ല ‘ആക്കുന്നു’ എന്നാണ് പറയേണ്ടത്. എത്രനാൾ നിങ്ങൾ ഈ സങ്കുചിത മനോഭാവവും കൊണ്ട് നടക്കും????
കൈകുഴികളുടെ, കൈകാലുകളുടെ, സ്വകാര്യഭാഗങ്ങളിലെ, ശരീരമാകെയുമുള്ള രോമങ്ങൾ കാണുമ്പോൾ എന്തിനു സ്ത്രീകൾ മാത്രം വർഷങ്ങളായി വിമർശനപാത്രങ്ങളാകുന്നു??
ആണുങ്ങളുടെ കൈകാലുകളിലെ രോമങ്ങൾ ചർച്ചാവിഷയം ആകുന്നേയില്ല.
മനുഷ്യ ശരീരത്തിൽ രോമമുണ്ട്, അതു ജൈവികമാണ്. സ്ത്രീകൾക്ക് അതു നിഷേധിക്കപ്പെടുമ്പോൾ മനുഷ്യാവകാശത്തിൽ നിന്ന് അവർ പുറത്താക്കപ്പെടുകയാണ്. പെണ്ണഴകിൻ്റെ ശൈലിനിഘണ്ടുവിൽ രോമം ദർശിക്കാൻ പാടില്ല എന്നു സമൂഹം നിഷ്കർശിക്കുമ്പോൾ ചിലതു കൂടി ഇവിടെ സൂചിപ്പിക്കണം, ജീവിതാനുഭവങ്ങളിൽ നിന്ന്.. തുടക്കത്തിൽ ഫാഷൻ ഇൻഡസ്ട്രിയിൽ(റാംപ് )ഞാൻ സജീവമായിരുന്നെങ്കിലും അവർ മുന്നോട്ടു വയ്ക്കുന്ന ലക്ഷ്യം അർത്ഥശൂന്യമായതിനാൽ അത് ഉപേക്ഷിച്ചു. നിലവിലുള്ള ചില സോ കാൾഡ് ഷോ ഡയറക്ടറുമാർ/ ഫാഷൻ choreographമാർ മുന്നോട്ടു വയ്ക്കുന്ന ആശയത്തിൻ സ്ത്രീയൊരു വസ്തുവായി മാത്രം മാറുകയും ജൈവികതയെ മറച്ചുപ്പിടിച്ച് സ്ത്രീയെ സ്ത്രീയല്ലാതെ ആക്കുകയുമാണ് ചെയ്യുന്നത്. സ്ത്രീ ശരീരമെന്നാൽ ഇവർക്ക് രോമങ്ങളില്ലാത്ത മിനുക്കപ്പെട്ട മാംസം മാത്രമാണ് ഇവർക്ക്.
കൈകുഴികളുടെ, കൈകാലുകളുടെ, സ്വകാര്യഭാഗങ്ങളിലെ, ശരീരമാകെയുമുള്ള രോമങ്ങൾ കാണുമ്പോൾ എന്തിനു സ്ത്രീകൾ മാത്രം വർഷങ്ങളായി വിമർശനപാത്രങ്ങളാകുന്നു??
ആണുങ്ങളുടെ കൈകാലുകളിലെ രോമങ്ങൾ ചർച്ചാവിഷയം ആകുന്നേയില്ല.
No comments:
Post a Comment