ട്വിറ്റെറിൽ മോഹൻലാൽ, ഇൻസ്റ്റാഗ്രാമിൽ ദുൽഖർ; സോഷ്യൽ മീഡിയ ഭരിച്ചു ഈ താരങ്ങൾ
മലയാള സിനിമയിലെ സൂപ്പർ താരമായ മോഹൻലാലും യുവ താരങ്ങളിൽ പ്രധാനിയായ ദുൽഖർ സൽമാനുമാണ് ഇപ്പോൾ സോഷ്യൽ മീഡിയ ഭരിക്കുന്നത്. ഇതിൽ ട്വിറ്റെർ ഭരിക്കുന്നത് മോഹൻലാൽ ആണെങ്കിൽ ഇൻസ്റ്റാഗ്രാമിൽ മുൻതൂക്കം ദുൽഖർ സൽമാന് ആണ്. കുറച്ചു ദിവസം മുൻപാണ് മോഹൻലാൽ ട്വിറ്റെറിൽ 6 മില്യൺ ഫോളോവേഴ്‌സ് എന്ന നേട്ടം കൈവരിച്ചത്. തെന്നിന്ത്യയിൽ തന്നെ നടന്മാരുടെ പട്ടികയിൽ ട്വിറ്റെർ ഫോളൊവെഴ്സിന്റെ കാര്യത്തിൽ മൂന്നാമതാണ് മോഹൻലാൽ. മഹേഷ് ബാബു, ധനുഷ് എന്നിവരാണ് സൗത്ത് ഇന്ത്യൻ നടന്മാരിൽ മോഹൻലാലിന് മുന്നിലുള്ളത്. ദുൽഖർ സൽമാന് ട്വിറ്റെറിൽ ഉള്ളത് 1.8 മില്യൻ ഫോളോവെർസ് ആണ്.
എന്നാൽ ഇൻസ്റ്റാഗ്രാമിൽ ദുൽഖറിന് ആണ് മുൻതൂക്കം. രണ്ട് ദിവസം മുൻപാണ് ഇൻസ്റ്റാഗ്രാമിൽ ദുൽഖർ സൽമാന് 5 മില്ല്യൺ ഫോളോവെർസ് പിന്നിട്ടത്. അത് പ്രമാണിച്ചു ദുൽഖർ സൽമാൻ കഴിഞ്ഞ ദിവസം ഇൻസ്റ്റാഗ്രാമിൽ ലൈവായി വന്നു ആരാധകരുമായി സംവദിച്ചിരുന്നു. കുറച്ചു നാൾ മുൻപാണ് മോഹൻലാൽ ഇൻസ്റ്റാഗ്രാമിൽ എത്തിയത്. ചുരുങ്ങിയ സമയം കൊണ്ട് തന്നെ 2.3 മില്ല്യൺ ഫോളോവെർസുമായി മലയാളത്തിൽ ദുൽഖറിന് പിന്നിൽ രണ്ടാം സ്ഥാനത്തെത്തിക്കഴിഞ്ഞു മോഹൻലാൽ. 2.3 മില്യൺ ഫോളോവെർസ് ഇൻസ്റ്റാഗ്രാമിൽ പൃഥ്വിരാജ് സുകുമാരനുമുണ്ട്. ഫേസ്ബുക്കിൽ 5.1 മില്യൺ ലൈക്ക്‌സ് നേടി ദുൽഖർ സൽമാൻ മുന്നിൽ നിൽക്കുമ്പോൾ ഏകദേശം 5 മില്യൺ ലൈക്ക്‌സ് നേടി മോഹൻലാൽ തൊട്ടു പുറകിൽ തന്നെയുണ്ട്. 4.4 മില്ല്യൺ ലൈക്സ് ഉള്ള നിവിൻ പോളി ആണ് ഫേസ്ബുക്കിൽ മൂന്നാം സ്ഥാനത്. ഏതായാലും മോഹൻലാലും ദുൽഖർ സൽമാനുമാണ് സോഷ്യൽ മീഡിയ ഭരിക്കുന്ന മലയാള താരങ്ങളെന്നത് ഈ കണക്കുകളിൽ നിന്നു വ്യക്തമാണ്.
No comments:
Post a Comment