Wednesday, 15 April 2020

താൻ എവിടെ പോയാലും അവിടെ കാണും ആ പെൺകുട്ടിയും, ഞാൻ പോലും അറിയാതെ ഒരടുപ്പം തോന്നി; വിവാഹത്തിന് മുമ്പ് അമാലമായുള്ള പ്രണയത്തെകുറിച്ച് തുറന്ന് പറഞ്ഞ് ദുൽഖർ സൽമാൻ

താൻ പഠിച്ച സ്‌കൂളിൽ അഞ്ചു വർഷം ജൂനിയറായിരുന്ന പെൺക്കുട്ടിയെ പിന്നീട് ജീവിതസഖിയാക്കിയ കഥ തുറന്നുപറഞ്ഞിരിക്കുകയാണ് മലയാളത്തിന്റെ കുഞ്ഞിക്ക ദുൽഖർ സൽമാൻ. അമാലിനെ ആദ്യമായി കണ്ടതിനെക്കുറിച്ചും വിവാഹത്തെക്കുറിച്ചുമാണ് അടുത്തിടെ നൽകിയ ഒരു അഭിമുഖത്തിൽ താരം മനസ്സ് തുറന്നത്.

വീട്ടുകാരുടെ ആശിർവാദത്തോടെ നടന്ന ഒരു പ്രണയ വിവാഹമായിരുന്നു തന്റേത് എന്ന് ദുൽഖർ സൽമാൻ പറഞ്ഞു.

അമേരിക്കയിൽ നിന്ന് പഠനം പൂർത്തിയാക്കി മടങ്ങി വന്നതിന് ശേഷം തനിക്ക് വിവാഹം ആലോചിക്കാൻ തുടങ്ങിയെന്നും എല്ലാവരും ചേർന്ന് ചേരുന്ന പെൺകുട്ടികളെ തിരക്കുകയായിരുന്നെന്നും ദുൽഖർ ഓർത്തെടുത്തു.

സ്‌കൂളിൽ അഞ്ചു വർഷം ജൂനിയറായിരുന്ന ഒരു പെൺകുട്ടിയുടെ കാര്യം ഇതിനിടയിൽ സൂചിപ്പിച്ചു. സുഹൃത്തുക്കൾ ഇരുവരുടെയും ബയോഡേറ്റകൾ തമ്മിലുള്ള പൊരുത്തം നോക്കി. പിന്നീട് എവിടെ പോയാലും, ആ പെൺകുട്ടിയെ അവിടെ കാണും. ഒരു സിനിമ കാണാൻ പോയാൽ ആ പെൺകുട്ടി അതേ സിനിമയ്ക്ക് വന്നിരിക്കും.

ഞാൻ പോലും അറിയാതെ ഒരടുപ്പം തോന്നി. ദിവ്യമായ എന്തോ ഒന്ന്, അന്ന് ഞാൻ ഉറപ്പിച്ചു, ഇവളെ തന്നെയാണ് ഞാൻ വിവാഹം കഴിക്കേണ്ടത് എന്ന്. അമാലിനോട് ഇത് തുറന്ന് പറയാനുള്ള ധൈര്യമായപ്പോൾ ഒരു കാപ്പി കുടിക്കാൻ ക്ഷണിക്കുകയായിരുന്നെന്നും പിന്നീട് എല്ലാം പെട്ടന്നായിരുന്നെന്നും താരം പറയുന്നു. 2011 ഡിസംബർ 22 നായിരുന്നു ദുൽഖറും അമാൽ സൂഫിയയും വിവാഹിതരാവുന്നത്.

ചെന്നൈ സ്വദേശിയായ അമാൽ ആർകിടെക്ടണ്. വിവാഹ ശേഷം ഒരു കുടുംബിനിയായി മാത്രം ഒതുങ്ങാൻ അമാലിനെ ദുൽഖർ അനുവദിച്ചില്ല. അടുത്ത കൂട്ടുകാർക്കും ബന്ധുക്കൾക്കുമെല്ലാം വീടുകൾക്കും ഫ്ളാറ്റുകൾക്കും ഇന്റീരിയർ ഡിസൈൻ ചെയ്യ്തും അമാൽ താരമായി.

മലാളത്തിലെ മറ്റൊരു താരദമ്പദികളായ ഫഹദ് നസ്രിയ താരദമ്പകളുടെ ഫ്‌ളാറ്റിന് ഇന്റീരിയർ ഡിസൈനിങ്ങ് ചെയ്ത് നൽകിയത് അമാലായിരുന്നു. അന്ന് അത് വലിയ വാർത്തയായിരുന്നു. വരയ്ക്കാൻ ഏറെ ഇഷ്ടമുള്ള അമാൽ ഒരിക്കൽ ദുൽഖറിന്റെ ചിത്രം വരച്ചത് സോഷ്യൽ മീഡിയയിൽ ആരാധകർ ഏറ്റെടുത്തിരുന്നു. സുൽഫത്തിനും മമ്മൂട്ടിക്കും നല്ല മരുമകൾ കൂടിയാണ് അമാൽ. മമ്മൂട്ടിക്ക് അമാലിനോടുള്ള സ്നേഹത്തിന്റെ ആഴം ചിത്രങ്ങളിലൂടെ പ്രേക്ഷകർക്കുമറിയാം.

നടൻ എന്ന നിലയിൽ എല്ലാ പിന്തുണയും ഭാര്യയായ അമാൽ നൽകുന്നുണ്ട്. ദുൽഖറിന്റെ സിനിമയിലെ സൗഹൃദങ്ങൾ അമാലും നിലനിർത്തുന്നുണ്ട്. നസ്രിയയാണ് അമാലിന്റെ നല്ല സുഹൃത്തുക്കളിൽ ഒരാൾ. 2017 മേയ് 5ന് ഇരുവർക്കും ഒരു പെൺകുഞ്ഞ് പിറന്നു. മറിയം അമീറ സൽമാൻ എന്നാണ് കുഞ്ഞിന് ഇവർ പേരിട്ടിരിക്കുന്നത്.

No comments:

Post a Comment

  Automata Network News Automata is now listed on Binance! Read...