ലൈവ് വീഡിയോയില്‍ ടീ ഷര്‍ട്ട് ചലഞ്ചുമായി സണ്ണി ലിയോണ്‍ ടീ ഷര്‍ട്ട് ഊരി എറിഞ്ഞ് നടി മന്ദാനയും
എല്ലാ കാലത്തും നടി സണ്ണി ലിയോണ്‍ ആരാധകരെ അത്ഭുതപ്പെടുത്താറുണ്ട്. പോണ്‍ സിനിമകളിലൂടെയാണ് ശ്രദ്ധിക്കപ്പെടുന്നതെങ്കിലും ഇപ്പോള്‍ ബോളിവുഡ് നടിയാണ് സണ്ണി. മലയാളത്തിലേക്കും അഭിനയിക്കാന്‍ എത്തിയ സണ്ണിയ്ക്ക് കേരളത്തിലും ഒരുപാട് ആരാധകരുണ്ട്. കൊറോണയുടെ പശ്ചാതലത്തില്‍ രാജ്യത്ത് ലോക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ വീടിനുള്ളില്‍ തന്നെയാണ് താരകുടുംബം. കഴിഞ്ഞ ദിവസം മക്കള്‍ക്കൊപ്പം ഡാന്‍സ് കളിക്കുന്ന സണ്ണിയുടെ വീഡിയോ പുറത്ത് വന്നിരുന്നു. ഇപ്പോഴിതാ രസകരമായൊരു ചലഞ്ചുമായി എത്തിയിരിക്കുകയാണ് നടി. ടീ ഷര്‍ട്ട് ചലഞ്ച് നടത്തുകയും അത് ലൈവ് ആയി പ്രേക്ഷകരിലേക്ക് എത്തിക്കുകയുമാണ് ചെയ്തത്. നിമിഷ നേരം കൊണ്ടാണ് ഈ വീഡിയോ വൈറലായി മാറിയിരിക്കുന്നത്. ലോക് ഡൗണ്‍ വിത്ത് സണ്ണി എന്ന പേരില്‍ നടി ആരംഭിച്ച ഡിജിറ്റല്‍ ഷോ യെ കുറിച്ചുള്ള വിശേഷങ്ങളാണ് ഇപ്പോള്‍ വൈറലാവുന്നത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള താരങ്ങളുമായി വീഡിയോ കോണ്‍ഫറന്‍സിലൂടെ സംസാരിക്കുകയാണ് സണ്ണി. ഓരോ ദിവസവും ഉച്ച കഴിഞ്ഞ് ഓരോ താരങ്ങളുമായിട്ടാണ് സംസാരിക്കുക. അവരുടെ ക്വാറന്റൈന്‍ കാലം എങ്ങനെയാണെന്ന് അറിയാന്‍ ശ്രമിക്കുന്നതിനൊപ്പം അവര്‍ പറയുന്ന ചലഞ്ചും ചെയ്യാറുണ്ട്.
ആദ്യം സണ്ണി വിളിച്ചത് നടി മന്ദന കരീമിനെ ആയിരുന്നു. രസകരമായ കാര്യങ്ങളാണ് ഇരുവരും തമ്മില്‍ സംസാരിച്ചത്. ഒപ്പം മന്ദന കാണിക്കുന്ന ഡാന്‍സ് അതുപോലെ തന്നെ സണ്ണിയും അവതരിപ്പിച്ചു. കിടിലന്‍ ഡാന്‍സിന് ശേഷമായിരുന്നു മന്ദന ഒരു ചലഞ്ച് സണ്ണിയ്ക്ക് കൊടുത്തത്. ടീ ഷര്‍ട്ട് ചലഞ്ച് എന്നാണ് ഇതിന് പേരിട്ടത്. വേഗം പോയി ഒരു ടീ ഷര്‍ട്ട് എടുത്ത് വന്ന ഇരുവരും അത് നിലത്ത് വെച്ചു. ശേഷം തലകുത്തി നിന്ന് അത് കൈയിലൂടെ ഇടാനായിരുന്നു നിര്‍ദ്ദേശിച്ചിരുന്നത്. മന്ദാന താനിട്ടിരുന്ന ടോപ്പ് ഊരി കളഞ്ഞാണ് പുതിയ ടീ ഷര്‍ട്ട് ഇടാന്‍ നോക്കിയത്. എന്നാല്‍ താന്‍ അങ്ങനെ ചെയ്യില്ലെന്ന് തമാശയായി സണ്ണി പറയുന്നു. തനിക്ക് കിട്ടിയ ചലഞ്ച് ഒരു മടിയുമില്ലാതെ ചെയ്യാന്‍ സണ്ണിയും ശ്രമിച്ചു. തല കുത്തി നിന്ന് മന്ദാന ചെയ്തതിനെക്കാള്‍ പെര്‍ഫെക്ടായിട്ടും അതിവേഗം ടീ ഷര്‍ട്ട് ഇട്ടതും സണ്ണിയായിരുന്നു. ക്വാറന്റൈന്‍ കാലത്ത് ഇത്രയും വെറൈറ്റി ചലഞ്ചുമായിട്ടെത്തിയ നടിമാര്‍ക്ക് ആരാധകരുടെ പിന്തുണ ലഭിച്ചിരിക്കുകയാണ്. നിമിഷ നേരം കൊണ്ടാണ് ഈ വീഡിയോ വൈറലായത്. രാജ്യത്ത് സമ്പൂര്‍ണ ലോക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ മക്കള്‍ക്കൊപ്പമാണ് സണ്ണി ലിയോണും ഡാനിയല്‍ വെബ്ബറും. കുറേ ദിവസങ്ങളായി കുട്ടികള്‍ വീട്ടില്‍ അടച്ചിരിക്കുന്നതിനാല്‍ അവര്‍ക്ക് സന്തോഷം നല്‍കുന്നതിന് വേണ്ടി പാട്ട് പാടി ഡാന്‍സ് കളിക്കുന്ന താരദമ്പതികളുടെ വീഡിയോ ആണ് വൈറലായത്. പോപ് ഗായകന്‍ ജസ്റ്റിന്‍ ടിമ്പറിന്റെ ഗാനരംഗത്തിനായിരുന്നു ഇരുവരും ചുവടുകള്‍ വെച്ചത്. ഊര്‍ജം നിലനിര്‍ത്താന്‍ കുറച്ച് ജസ്റ്റിന്‍ ടിമ്പര്‍ലോക്ക് ആവാം എന്ന് പറഞ്ഞ് കൊണ്ടായിരുന്നു സണ്ണി വീഡിയോ പങ്കുവെച്ചത്. കഴിഞ്ഞ ദിവസം ഏറ്റവുമധികം വൈറലായ വീഡിയോകളില്‍ ഒന്ന് ഇതായിരുന്നു.
No comments:
Post a Comment