Monday, 13 April 2020

സണ്ണി ലിയോണിന് ഉള്ള ത്ര പെർഫെക്ഷൻ ഇക്കാര്യത്തിൽ മറ്റൊരു നടിക്കുമില്ല: വെളിപ്പെടുത്തലുമായി സംവിധാകൻ

ഇന്ത്യൻ സിനിമയിലേക്ക് എത്തുന്നതിന് മുമ്പേ താര സുന്ദരി സണ്ണി ലിയോൺ ലോകമെമ്പാടുമുള്ളവർക്ക് പരിചിതയായി മാറുന്നത് നീല ചിത്രങ്ങളിലൂടെയാണ്. പിന്നീട് ആ രംഗത്തുനിന്നും പിന്തിരിഞ്ഞുകൊണ്ട് ബോളിവുഡ് സിനിമാ രംഗത്തേക്ക് എത്തിയതോടെ സണ്ണിലിയോണിന് ഇന്ത്യയിൽ വൻ ആരാധകരെയാണ് ലഭിച്ചത്.

മെഗാസ്റ്റാർ മമ്മൂട്ടിയുടെ മധുരരാജ എന്ന ചിത്രത്തിലെ ഗാനരംഗത്തിലൂടെ സണ്ണി ലിയോൺ മലയാളത്തിലും അരങ്ങേറ്റം കുറിച്ചിരുന്നു. ഇപ്പോഴിതാ രംഗീല എന്ന ചിത്രത്തിലൂടെ സണ്ണി ലിയോൺ വീണ്ടും മലയാളത്തിലേക്ക് എത്തുകയാണ്.

അതേ സമയം സണ്ണി ലിയോണിന്റെ അത്രയും ആത്മസമർപ്പണം മലയാള സിനിമയിൽ മറ്റ് ആർക്കും ഇല്ലെന്ന് വെളിപ്പെടുത്തുകയാണ് സംവിധായകൻ സന്തോഷ് നായർ. ഒരു അഭിമുഖത്തിലാണ് സന്തോഷ് നായർ മനസ് തുറന്നത്. സണ്ണി ലിയോൺ ഒരു ചിത്രത്തിനായി സമയപരിധി ഇല്ലാതെ ജോലി ചെയ്യുമെന്ന് സംവിധായകൻ പറയുന്നു.

ബാക്ക് വാട്ടർ സ്റ്റുഡിയോയുടെ ബാനറിൽ ജയലാൽ മേനോൻ നിർമ്മിക്കുന്ന പുതിയ ചിത്രം രംഗീല സന്തോഷ് നായരാണ് സംവിധാനം ചെയ്യുന്നത്. മണിരത്‌നം, സച്ചിൻ എന്നീ ചിത്രങ്ങൾക്ക് ശേഷമാണ് സന്തോഷ് നായർ രംഗീല സംവിധാനം ചെയ്യുന്നത്.

മലയാളത്തിൽ നേരത്തെ പല സിനിമകളും സണ്ണിയുടേതായി പ്രഖ്യാപിച്ചിരുന്നെങ്കിലും ഒന്നും നടന്നിരുന്നില്ല. ഏതായാലും സണ്ണിയുടെ മലയാളത്തിലേക്കുള്ള രണ്ടാം വരവിനായി കാത്തിരിക്കുകയാണ് ആരാധകർ. തന്റെ ആരാധകരുമായി നിരന്തരം സമ്പർക്കം പുലർത്താനായി താരം സോഷ്യൽ മീഡിയയിൽ സജീവമാണ്. തന്റെ ആരാധകർക്ക് വേണ്ടി വിഡിയോകളും ചിത്രങ്ങളും അപ്ലോഡ് ചെയ്യുക എന്നതും സണ്ണിയുടെ ശീലമാണ്.

അത്തരത്തിലുള്ള ഒരു വീഡിയോ ആണ് ഇപ്പോൾ ഇൻസ്റ്റാഗ്രാമിൽ സണ്ണി അപ്ലോഡ് ചെയ്തിരിക്കുന്നത്. താൻ കൊച്ചു കുട്ടികളുടെ കൗതുകത്തോടെ ഒരു മരത്തിൽ വലിഞ്ഞുകയറുന്ന വീഡിയോ ആണ് താരം ഇൻസ്റ്റാഗ്രാമിൽ അപ്ലോഡ് ചെയ്തിരിക്കുന്നത്. നീ എന്താണ് ചെയ്യുന്നതെ’ന്ന സുഹൃത്തിന്റെ ചോദ്യത്തോട് മരം കയറുകയാണ് എന്ന് കുട്ടികളുടെ മട്ടിൽ പറഞ്ഞ ശേഷമാണ് സണ്ണി മരത്തിലേക്ക് ശരീര വഴക്കത്തോടെ കയറുന്നത്.

അൽപ്പം മുകളിലെത്തിയെ ശേഷം ‘ഇവിടെ എല്ലാം നല്ലതാണ്’ എന്ന് പറഞ്ഞുകൊണ്ട് ആശ്വാസത്തോടെ മരച്ചില്ലയിൽ ചാഞ്ഞിരുന്ന് വിശ്രമിക്കുന്ന സണ്ണിയെയാണ് വീഡിയോയിൽ കാണുന്നത്.

No comments:

Post a Comment

  Automata Network News Automata is now listed on Binance! Read...