Sunday, 12 April 2020

കുളിമുറിക്കുള്ളിൽ ഭാര്യയുടെയും ഭർത്താവിന്‍റെയും രഹസ്യ വാറ്റ്; ഗ്യാസ് സിലിണ്ടർ ഉപയോഗിച്ച് വാറ്റിയ അഞ്ച് ലിറ്റർ ചാരായവും കോടയും പിടിച്ചെടുത്തു

കാട്ടാക്കട: വീട്ടിനുള്ളിൽ ഗ്യാസ് സിലിൻഡർ അടക്കമുള്ള വാറ്റുപകര ണങ്ങൾ ഉപയോഗിച്ച് വ്യാജമദ്യ നിർമാണം കണ്ടെത്തി. ആര്യനാട് കോട്ടയ്ക്കകം മുക്കാലി വി.എസ് ഭവനിൽ ബിനുകുമാറും ഭാര്യ സത്യ യുമാണ് അറസ്റ്റിലായത്. വ്യാഴാഴ്ച രാത്രി 9 മണിയോടെയാണ് ഇവരെ അറസ്റ്റുചെയ്തത്.

രഹസ്യമായി വൻതുകയ്ക്ക് വിൽപ്പന നടത്താൻ ഉദ്ദേശിച്ച് ചാരായം വാറ്റുന്നതിനിടയിലാണ് ഇവർ എക്സൈസിന്റെ പിടിയിലായത്. വീട്ടിലെ കുളിമുറിയിൽ ഗ്യാസ് സിലിൻഡർ ഉപയോഗിച്ചായിരുന്നു വ്യാജമദ്യനിർമാണം.

രഹസ്യവിവരത്തെത്തുടർന്ന് എക്സൈസ് ഉദ്യോഗസ്ഥർ മഫ്ടിയിൽ വീടിന്‍റെ മതിൽ കടന്ന് എത്തിയപ്പോൾ കുളിമുറിയിൽ ഭാര്യയും ഭർ ത്താവും വ്യാജമദ്യം നിർമിക്കുകയായിരുന്നു. 55 ലിറ്റർ കോടയും 5 ലിറ്റർ ചാരായവും വാറ്റുപകരണങ്ങളും ഇവിടെനിന്നും പിടികൂടി.

എക്സൈസ് എൻഫോഴ്സ്മെന്‍റ് ആൻഡ്‌ആന്‍റ് നർക്കോട്ടിക് സ്പെ ഷ്യൽ സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ ടി.അനികുമാർ, എക്സൈ സ് ഇൻസ്പെക്ടർ ടി.ആർ.മുകേഷ് കുമാർ, പ്രിവൻറീവ് ഓഫീസർ മധുസൂദനൻ നായർ, സിവിൽ എക്സൈസ് ഓഫീസർമാരായ ജസീം, സുബിൻ, ജിതീഷ്, ഷംനാദ്, രാജേഷ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്.

No comments:

Post a Comment

  Automata Network News Automata is now listed on Binance! Read...