Sunday, 5 September 2021

‘ഇവൾ എന്റെ മനസ്സ് മാറ്റി’; വിവാഹ വേദിയിൽ ബാല

നടൻ ബാല വിവാഹിതനായി.സുഹൃത്തും ഡോക്ടറുമായ എലിസബത്ത് ആണ് വധു. ഇന്ന് ഉച്ചയ്ക്ക് 1:35ന് ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിലായിരുന്നു വിവാഹം. ബാലയുടെ വിവാഹ വിഡിയോ ഇതിനോടകം ആരാധകർക്കിടയിൽ ചർച്ചയായിക്കഴിഞ്ഞു.

bala1

എലിസബത്ത് തന്റെ മനസ്സ് മാറ്റിയെന്നും സൗന്ദര്യം എന്നത് മനസ്സിലാണ് വേണ്ടതെന്നും വിവാഹശേഷം മാധ്യമങ്ങളോടു സംസാരിക്കവേ ബാല പറഞ്ഞു. തങ്ങൾക്കു രണ്ടു പേർക്കും മതം ഇല്ലെന്നും അതിനാൽ തന്നെ മതം മാറ്റത്തെക്കുറിച്ചുള്ള ചോദ്യങ്ങൾക്കു പ്രസക്തിയില്ലെന്നും നടൻ പറഞ്ഞു. 

bala4

വിവാഹ റിസപ്ഷനെക്കുറിച്ച് ബാല ഇന്നലെ സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചിരുന്നു. ജീവിതത്തിൽ ഒറ്റപ്പെട്ടുപോയ വിഷമഘട്ടങ്ങളിൽ തന്നെ പിന്തുണച്ച് ഒപ്പം നിന്ന എല്ലാവരോടും നന്ദി പറയുന്നു എന്നു കുറിച്ചുകൊണ്ട് എലിസബത്തിനൊപ്പമുള്ള വിഡിയോ താരം പങ്കുവച്ചിരുന്നു.

bala5

സെപ്റ്റംബർ അഞ്ചിന് തന്റെ ജീവിതത്തിൽ പുതിയൊരു തുടക്കമാകുന്നുവെന്ന ബാലയുടെ വെളിപ്പെടുത്തൽ ഏറെ ചർച്ചയായിരുന്നു. പിന്നീട് വിവാഹവാർത്ത താരം തന്നെ സ്ഥിരീകരിച്ചിരുന്നു. പ്രിയ കൂട്ടുകാരിയെയാണ് ബാല ബാല തന്റെ ജീവിതസഖിയാക്കിയിരിക്കുന്നത്. ബാലയുടെ ഏറ്റവും അടുത്ത സുഹൃത്ത് കൂടിയായിരുന്നു ഡോക്ടർ എലിസബത്ത്.

bala3

No comments:

Post a Comment

  Automata Network News Automata is now listed on Binance! Read...