Friday, 7 August 2020

അതെനിക്ക് വേണമെന്ന് വാശിപിടിച്ച കാവ്യാമാധവനോട് സെറ്റിൽ നിന്ന് ഇറങ്ങി പോകാൻ പറഞ്ഞിട്ടുണ്ട് ; തുറന്ന് പറഞ്ഞ് ലാൽ ജോസ്

 ബാലതാരമായി വന്ന് പിന്നീട് നായികയായി തീർന്ന നടിയാണ് കാവ്യാമാധവൻ. മുൻനിര നടന്മാരുടെ നായികയായി തിളങ്ങിയ കാവ്യ ഇപ്പോൾ അഭിനയ ജീവിതത്തിൽ നിന്നും വിശ്രമമെടുത്തിരുക്കുകയാണ്. കാവ്യാമാധവൻ പ്രിത്വിരാജ് ഇന്ദ്രജിത്ത് കൂട്ടുകെട്ടിൽ ലാൽജോസ് സംവിധാനം ചെയ്ത ചിത്രമാണ് ക്ലാസ്സ്‌മേറ്റ്‌സ്.
ക്യാമ്പസ് വിഭാഗത്തിൽ ഇറങ്ങിയ ചിത്രം വൻ ജനശ്രദ്ധ നേടിയെടുത്തിരുന്നു. പൃഥ്വിരാജിന്റെ നായികയായി എത്തിയ താരം ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കുന്ന സമയത്ത് റസിയ എന്ന വേഷം തനിക്ക് വേണമെന്നും എങ്കിൽ മാത്രമേ സിനിമയിൽ അഭിനയിക്കുവെന്ന് വാശി പിടിച്ചെന്നും എന്നാൽ വാശിക്ക് ഒടുവിൽ വേറൊരു സംഭവമാണ് നടന്നെതെന്ന് തുറന്ന് പറയുകയാണ് സംവിധായകൻ ലാൽജോസ്.
ചിത്രത്തിന്റെ ഷൂട്ടിംഗ് തുടങ്ങുന്ന ദിവസമാണ് തന്നോട് കഥ മനസിലായില്ലന്ന് കാവ്യ പറഞ്ഞതെന്നും അതിനാൽ വീണ്ടും കഥ പറയാൻ ജെയിംസ് ആൽബെർട്ടിനെ താൻ ചുമതലപ്പെടുത്തിയെന്നും കാവ്യ ഇന്ദ്രജിത്ത് തുടങ്ങിയവർ അഭിനയിക്കുന്ന സീൻ എടുക്കാൻ തുടങ്ങിയപ്പോൾ കാവ്യയെ കണ്ടില്ലനും ലാൽ ജോസ് പറയുന്നു. പിന്നീട് ഷൂട്ടിംഗ് ലൊക്കേഷനിൽ മാറിയിരുന്നു കാവ്യ കരയുന്നത് കണ്ടപ്പോൾ കാരണം തിരക്കിയെന്നും അതിന് മറുപടിയായി താനല്ല ഇ സിനിമയിലെ നായിക തനിക്ക് റസിയ എന്ന കഥാപാത്രം വേണമെന്ന് വാശി പിടിച്ചെന്നും ലാൽജോസ് പറയുന്നു.
അത് കേട്ടപ്പോൾ ദേഷ്യം വന്നെന്നും സിനിമയിൽ ഇത്രയും ഇമേജുള്ള നടി റസിയയുടെ വേഷം ചെയ്താൽ ശരിയാകില്ല എന്ന തോന്നലുളത് കൊണ്ടാണ് കാവ്യക്ക് ആ വേഷം നൽകാഞ്ഞതെന്നും റസിയ വേഷം കാവ്യയ്ക്ക് നൽകാൻ പറ്റില്ലെന്നും നിർബന്ധമാണേൽ സൈറ്റിൽ നിന്നും പൊക്കോളാനാനും ആവശ്യപെട്ടു. അത് കേട്ടപ്പോൾ കാവ്യ കൂടുതൽ കരഞ്ഞെന്നും പിന്നീട് കഥയുടെ ഗൗരവം ഉദാഹരണം സഹിതം നൽകിയപ്പോളാണ് കാവ്യക്ക് ബോധം വന്നതെന്നും അവസാനം മനസില്ല മനസ്സോടെ സമ്മതിച്ചതെന്നും ലാൽ ജോസ് പറയുന്നു.

No comments:

Post a Comment

  Automata Network News Automata is now listed on Binance! Read...