Thursday, 6 August 2020

ശരിക്കുമുള്ള സ്വഭാവം ഇങ്ങനെ ആണല്ലേ! ഉപ്പും മുളകിലെ പൂജ ജയറാമിന്റെ പഴയ വീഡിയേ വൈറൽ

 ഉപ്പും മുളകും പരമ്പരയിലൂടെ പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ താരമാണ് അശ്വതി നായർ. പൂജാ ജയറാമായിട്ടാണ് താരം സീരിയലിൽ എത്തിയിരിക്കുന്നത്. ലോക്ക് ഡൗണിന് ശേഷമുളള്ള എപ്പിസോഡിലായിരുന്നു പൂജ പ്രത്യക്ഷപ്പെട്ടത്. തുടക്കത്തിൽ സമ്മിശ്ര പ്രതികരണമായിരുന്നെങ്കിലും പിന്നീട് ഇത് മാറുകയായിരുന്നു. ഇപ്പോൾ അശ്വതി എന്ന പൂജയെ പ്രേക്ഷകർ ഏറ്റെടുകത്ത് തുടങ്ങിയിട്ടുണ്ട്.
ഇപ്പോഴിത സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് അശ്വതി നായരുടെ ഒരു പഴയ വീഡിയോയാണ്,. അശ്വതിയെ പരിചയപ്പെടുത്തി കൊണ്ടുളള ഒരു വീഡിയോയാണിത് . അശ്വതി തന്നെയാണ് തന്റെ ഇഷ്ടങ്ങള കുറിച്ചും ആഗ്രഹങ്ങളെ കുറിച്ചു വീഡിയോയിൽ പറയുന്നത്. ഡാൻസിനെ കുറിച്ച് പറഞ്ഞ് കൊണ്ടാണ് അശ്വതി വീഡിയോ ആരംഭിച്ചിരിക്കുന്നത് ക്സാസിക്കൽ ഡാൻസിനോടുള്ള തന്റെ താൽപര്യത്തെ കുറിച്ച് വീഡിയോയിൽ പറയുന്നു. അമ്മയാണ് നൃത്തത്തിൽ അശവതിയുടെ ഗുരു. വളരെ ചെറിയ പ്രായം മുതലെ താരം നൃത്തം അഭ്യസിക്കുകയാണ്. ഡാൻസ് മാത്രമല്ല പാട്ടും ഫോാട്ടോഗ്രഫിയും താരത്തിന്റെ ഇഷ്ട വിഷയങ്ങളാണ്. വീഡിയോയിൽ പ്രേക്ഷകർക്കായി ഒരു ഗാനവും ആലപിച്ചിട്ടുണ്ട്.യാത്രകളോടുളള താൽപര്യത്തെ കുറിച്ചും അശ്വതി വീഡിയോയിൽ പറയുന്നു. ഉപ്പും മുളകിലും വരുന്നതിന് മുമ്പുള്ള വീഡിയോയാണിത്.
സോഷ്യൽ മീഡിയയിൽ നിന്ന് രസകരമായ പ്രതികരണമാണ് വീഡിയോയ്ക്ക് ലഭിക്കുന്നത് . താരത്തെ ട്രോളി തകർക്കുകയാണ് ആരാധകർ. ഉപ്പും മുളകിൽ മാത്രമല്ല, മൊത്തത്തിൽ ഒത്തിരി പിരി ലൂസാണല്ലേ എന്നുള്ള കമന്റുകളാണ് അധികവും ലഭിക്കുന്നത്. തള്ളിസ്റ്റെന്നും എന്നും ചില പറയുന്നുണ്ട്. അശ്വതിയുടെ വീഡിയോ വൈറലായിട്ടുണ്ട്. സോഷ്യൽ മീഡിയയിൽ സജീവമാണ് താരം. തന്റെ സ്റ്റൈലൻ ചിത്രങ്ങളും വീഡിയോയും ഇൻസ്റ്റഗ്രാമിൽ പങ്കുവെയ്ക്കാറുണ്ട്. പാവട ധരിച്ച് ഗ്ലാമർ ഗെറ്റിപ്പിൽ എത്തിയ ചിത്രമായിരുന്നു ഏറ്റവും ആദ്യം ശ്രദ്ധിക്കപ്പെട്ടത്. ഈ ചിത്രം വൈറലായതോട് കൂടിയാണ് നടിയെ കുറിച്ച് കൂടുതൽ തിരയാൻ തുടങ്ങിയത്.
ഒരു വീട്ടിൽ നടക്കുന്ന സംഭവങ്ങളാണ് ഏറെ രസകരമായി ഉപ്പും മുളകും പരമ്പരയിൽ അവതരിപ്പിക്കുന്നത്. സീരിയലിലെ എല്ലാ താരങ്ങളും പ്രേക്ഷകരുടെ പ്രിയപ്പെട്ടവരാണ്. വളരെ പെട്ടെന്നാണ് ബാലുവും നീലുവും അഞ്ച് മക്കളും പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയത്. ലോക്ക് ഡൗണിന് ശേഷം വീണ്ടും പരമ്പര ആരംഭിച്ചിരിക്കുകയാണ്. സർക്കാർ നിർദ്ദേശങ്ങൾ പാലിച്ച് കൊണ്ടാണ് ചിത്രീകരണം മുന്നോട്ട് പോകുന്നത്. നീലുവും ബാലുവും മുടിയനും കേശവും ശിവയുമായിരുന്നു ആദ്യത്തെ എപ്പിസോഡുകളിൽ എത്തിയത്. ഇപ്പോൾ പാറുക്കുട്ടിയും പരമ്പരയിൽ എത്തിയിട്ടുണ്ട്. പാറുക്കുട്ടി മടങ്ങി എത്തിയതോടെ പ്രേക്ഷകർ സന്തോഷത്തിലാണ് . ഉപ്പും മുളകും പരമ്പരയിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള താരമാണ് ബേബി അമേയ.

No comments:

Post a Comment

  Automata Network News Automata is now listed on Binance! Read...