ബിഗ് ബോസിൽ എത്തുന്നതിനു മുൻപ് തന്നെ വിവാദ നായകനായി മാറിയ ആളാണ് രജിത് കുമാർ. സ്ത്രീകളുടെ വസ്ത്ര ധാരണത്തെ കുറിച്ച് പറഞ്ഞായിരുന്നു അദ്ദേഹം വാർത്തകളിൽ ഇടം പിടിച്ചത്. ബിഗ് ബോസ് ലേക്ക് അദ്ദേഹം എത്തുന്നുവെന്ന് അറിഞ്ഞപ്പോഴും വിമർശനം തുടരുകയായിരുന്നു.ബിഗ് ബോസ്സിലെ സഹ മത്സരാർത്ഥികളും അദ്ദേഹത്തെ വിമർശിക്കുന്ന കാഴ്ചയായിരുന്നു ആദ്യം കണ്ടത്. വോട്ടിങ്ങിലും രജിത് കുമാർ ഏറെ മുന്നിലാണെന്ന് മോഹൻലാൽ പറഞ്ഞതോടെ പലരും നിലപാടുമാറ്റി.
വിമര്ശനങ്ങൾ തുടരുന്നു എങ്കിലും ആരാധകർ ശക്തമായ പിന്തുണ നൽകുകയായിരുന്നു. അദ്ദേഹത്തെ വിമർശിച്ച താരങ്ങൾക്കെതിരെയും ആരാധകർ തിരിഞ്ഞിരുന്നു. തന്റെ വിവാഹ ജീവിതത്തിൽ സംഭവിച്ച പ്രശ്നങ്ങളെക്കുറിച്ചും രജിത് കുമാർ തുറന്നു പറഞ്ഞിരുന്നു. വിവാഹത്തെക്കുറിച്ചുള്ള നിലപാട് മാറ്റിയെന്നും പറ്റിയ ആളെ കിട്ടിയാൽ അത് സംഭവിക്കുമെന്നും അടുത്തിടെ രജിത് കുമാർ പറഞ്ഞിരുന്നു.മുൻപത്തെ തീരുമാനം മാറ്റാൻ ഉണ്ടായ കാരണങ്ങളെക്കുറിച്ച് തുറന്നു പറഞ്ഞു എത്തിയിരിക്കുകയാണ് അദ്ദേഹം ഇപ്പോൾ.ഗൃഹലക്ഷ്മിക്ക് നൽകിയ അഭിമുഖത്തിലാണ് രാജിത് കുമാർ മനസ്സ് തുറന്നിരിക്കുന്നത്. ബിഗ്‌ബോസിൽ വ്യക്തിജീവിതത്തിലെ കാര്യങ്ങളെക്കുറിച്ച് താരങ്ങൾ തുറന്നു പറഞ്ഞിരുന്നു.വൈകാരികമായ തുറന്നുപറച്ചിലുകളിൽ പലതും സോഷ്യൽ മീഡിയയിലൂടെ വൈറൽ ആയി മാറുകയും ചെയ്തിരുന്നു. മുൻ ഭാര്യയെ കുറിച് രാജിത് കുമാറും തുറന്നുപറഞ്ഞു.മറ്റൊരു വിവാഹത്തിൽ താല്പര്യമില്ലെന്നായിരുന്നു അദ്ദേഹം ബിഗ്‌ബോസിൽ തുറന്നു പറഞ്ഞത്.ആ തീരുമാനം മാറ്റി ഇരിക്കുകയാണ് ഇപ്പോൾ. തന്റെ ഭാര്യ എങ്ങനെയുള്ള ആളായിരിക്കണം എന്നതിനെ കുറിച്ചും അദ്ദേഹം തുറന്നു പറഞ്ഞിരുന്നു. ഞാൻ ഒരു സ്ത്രീ വിരുദ്ധൻ ആണെന്ന് കേട്ടു കൊണ്ടാണ് ചിലരൊക്കെ അവിടേക്കു വന്നത്. പലരും യൂട്യൂബിലും ചാനലുകളിലും ഒക്കെ എന്നെ കുറിച്ച് പരാമർശം നടത്തിയിരിക്കുന്നത് സ്ത്രീവിരുദ്ധൻ എന്നായിരുന്നുവല്ലോ.ആ ഒരു മുൻവിധിയോടെ വന്നു എന്നോട് അങ്ങനെ പെരുമാറിയത് ആവാം. പക്ഷേ ഞാൻ ഒരു സ്ത്രീയോടും അനാവശ്യം പറഞ്ഞിട്ടില്ല. അമ്മയ്ക്ക് വേണ്ടി ഭാരതാംബയ്ക്ക് വേണ്ടി ജീവിക്കുന്ന ഞാനെങ്ങനെ സ്ത്രീ വിരുദ്ധനാകും. സ്ത്രീയെ പൂജിക്കുകയും ആരാധിക്കുകയും ചെയ്യുന്നിടത് ഐശ്വര്യം വർധിക്കും എന്ന് വിശ്വസിക്കുന്ന ആളാണ് താൻ എന്നും രജിത് കുമാർ പറയുന്നു. എനിക്ക് സ്ത്രീകളെയും പെൺകുട്ടികളെയും ഭയങ്കര ഇഷ്ടമാണ്.മുൻപ് കല്യാണം കഴിക്കണം കുടുംബമായി ജീവിക്കണമെന്ന ആഗ്രഹം ഇല്ലാത്തതിന് ചില കാരണങ്ങൾ ഉണ്ടായിരുന്നു. ഒരുപാട് സ്വപ്നങ്ങൾ കണ്ടു കൊണ്ടാണ് വിവാഹം കഴിച്ചത്. പക്ഷേ പിന്നീട് ഞങ്ങൾ തമ്മിൽ ചേർച്ച പോരാതായി.രണ്ട് ബന്ധങ്ങൾ ഉറച്ചത് ആവാൻ ഒരുപാട് ഘടകങ്ങൾ വേണം.രണ്ട് ഇഷ്ടികകൾ തമ്മിൽ ചേർത്ത് വയ്ക്കണം എങ്കിൽ അതിനിടയിൽ നല്ല സ്ട്രോങ്ങ് സിമൻറ് വേണം എന്ന് പറയുന്നതുപോലെ.
പക്ഷേ ഞങ്ങൾക്കിടയിൽ അതില്ലാതെ പോയി.എന്റെ ഭാര്യ രണ്ടു വട്ടം ഗർഭിണിയായിട്ടും അബോർഷനായി. എന്റെ രണ്ടു കുഞ്ഞുങ്ങളും മരിച്ചതോടെ ഇനി ഇങ്ങനെ പോയാൽ പറ്റില്ല എന്ന് തോന്നി. പെട്ടെന്ന് വിവാഹമോചനത്തിലേക്ക് പോകാൻ തീരുമാനിച്ചു. വലിച്ചുകെട്ടി പോയിട്ട് രണ്ടു പേരുടെയും ജീവിതം ഒന്നുമല്ലാതെ ആക്കുന്നതിനോട് യോജിപ്പുണ്ടായിരുന്നില്ല. അങ്ങനെയാണ് ഞങ്ങൾ പിരിഞ്ഞത് എന്നും രാജിത് കുമാർ പറയുന്നു.അത് കഴിഞ്ഞു ആ പെൺകുട്ടി വേറൊരു വിവാഹം കഴിച്ചു.അവൾക്കു കുഞ്ഞായി പക്ഷേ പ്രസവ സമയത്ത് അവൾ മരിക്കുകയായിരുന്നു. പക്ഷേ അതിനും ഞാൻ പഴി കേട്ടു. ഭാര്യയെ ഞാൻ ആണ് കൊന്നത് എന്ന്. ഇപ്പോഴും ചിലർ എന്നെ സ്ത്രീവിരുദ്ധൻ എന്ന് വിളിക്കുന്നുണ്ട്. ഒരു പെണ്ണ് കെട്ടിയാൽ ആ വിളി മാറി കിട്ടുമല്ലോ. അതുകൊണ്ട് വിവാഹം കഴിക്കാൻ താൻ തയ്യാറാണെന്ന് രാജകുമാർ വ്യക്തമാക്കിയിട്ടുണ്ട്. ഉടൻ തന്നെ വിവാഹം ഉണ്ടാകുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. അതിനുവേണ്ടിയുള്ള ആലോചനകൾ തുടങ്ങി കഴിഞ്ഞു. ബിഗ്ബോസിൽ എത്തുന്നതിനു മുൻപ് തന്നെ വിവാദങ്ങളിൽ നിറഞ്ഞു നിന്ന ആളാണ് പ്രൊഫസർ രജിത് കുമാർ. തന്റെ കുഞ്ഞിനെ നഷ്ടപ്പെട്ട കാര്യത്തെക്കുറിച്ച് രജിത് കുമാർ ബിഗ് ബോസിൽ പറഞ്ഞിരുന്നു. എന്നാൽ ഈ കാര്യങ്ങളൊക്കെ കേട്ടു കഴിഞ്ഞ ബിഗ്ബോസ് മത്സരാർത്ഥികൾ രജിത് കുമാറിനെ വിമർശിക്കുകയാണ് ഉണ്ടായത്. ബിഗ് ബോസിലെ കാഞ്ഞ ബുദ്ധി കാരനാണ് ഡോക്ടർ രജിത് കുമാർ. ഷോയിൽ എത്തി ഇര വാദത്തിലൂടെ വൻ പ്രേക്ഷക പിന്തുണയാണ് രജിത് കുമാർ വീടിനുപുറത്ത് ഉണ്ടാക്കിയത്. എവിടെ എന്തു പറഞ്ഞു പിന്തുണ നേടണമെന്ന് രജിത് കുമാർ നോട് ആരും പറഞ്ഞു കൊടുക്കേണ്ട ആവശ്യമില്ല. വീടിനകത്ത് ആർക്കും കണ്ണിനെ കണ്ടുകൂടാ എങ്കിലും വീടിനു പുറത്ത് വൻ പ്രേക്ഷക പിന്തുണയും ആരാധകരെയും ആണ് രജിത് കുമാർ നേടിയെടുത്തത്. രഞ്ജിത്തിനെ ചില ജീവിത കഥകൾ ബിഗ് ബോസിൽ പറഞ്ഞപ്പോൾ പലരും വിമർശിച്ചിരുന്നു. ദയ അശ്വതി യോട് രജിത് കുമാർ തന്റെ ജീവിതത്തിലെ ഒരു പ്രണയത്തെ കുറിച്ച് പറഞ്ഞിരുന്നു. സ്കൂളിൽ പഠിപ്പിച്ച ടീച്ചറുമായി അവിഹിതബന്ധമുണ്ടെന്ന് വരുത്തി തീർത്ത് അവരെ രണ്ടുപേരെയും സ്കൂൾ മാറ്റി എന്നാണ് അജിത്ത് കുമാറിനെ ദയയോട് പറഞ്ഞത്. ബിഗ് ബോസ് എന്ന ഷോ കൊണ്ട് പ്രേക്ഷക മനസ്സിൽ ഇടം നേടിയ ആളാണ് രജിത് കുമാർ.
എന്നാൽ ഈ രജിത് കുമാർ എല്ലാവർക്കും പ്രിയപ്പെട്ടവൻ ആകുന്നതിനു മുൻപ് വെറുക്കപ്പെട്ടവൻ ആയിരുന്നു. നരച്ച മുടിയും താടിയും നീട്ടി വളർത്തി വിമൻസ് കോളേജിൽ എത്തി നടത്തിയ പ്രസംഗത്തോടെ ആണ് സാത്വികനായ രജിത് കുമാർ വെറുക്കപ്പെട്ടവൻ ആയതും പ്രശസ്തനായത്. സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങളെക്കുറിച്ച് ബോധവൽക്കരണം നടത്തുന്ന വേദിയിലാണ് രജിത് കുമാറിനെ വാക്കുകൾ കേട്ട് അന്നത്തെ വിദ്യാർഥിയായ ആര്യ കൂവിയത്. ഈ സംഭവം അന്ന് വലിയ വാർത്തയായിരുന്നു. ബോട്ടണി ബിരുദാനന്തരബിരുദ ത്തിൽ ഒന്നാം റാങ്ക് ആണ് രജിത് കുമാറിന് ഉള്ളത്. കൂടാതെ മൈക്രോ ബയോളജിയിൽ എംഎഫിൽം ഡോക്ടറേറ്റും. കൊറോണ പശ്ചാത്തലത്തില്‍ അതീവ ജാഗ്രതാ നിര്‍ദ്ദേശം നിലനില്‍ക്കെ വിമാനത്താവളത്തില്‍ ഒത്തുകൂടിയ സംഭവത്തില്‍ നിരവധി വിമര്‍ശനങ്ങള്‍ ഉയർന്നിരുന്നു. സംഭവത്തില്‍ സ്വീകരണത്തിന് നേതൃത്വം നല്‍കിയവര്‍ക്ക് എതിരെയും കേസെടുക്കുമെന്ന് ജില്ലാ കളക്ടര്‍ എസ് സുഹാസ് ഇന്ന് അറിയിച്ചിരുന്നു തുടര്‍ന്നാണ് നടപടിയുണ്ടായിരിക്കുന്നത്. പിന്നാലെ, സ്വീകരണത്തിന് എത്തിയവരെ അറസ്റ്റ് ചെയ്യുമെന്ന് റൂറല്‍ എസ്പിയും വ്യക്തമാക്കിയിരുന്നു. ജില്ലാ കളക്ടറുടെ നിര്ദ്ദേശം അനുസരിച്ച് പോലീസ് രജിത് കുമാര്‍ അടക്കം 75 പേര്‍ക്കെതിരെയാണ് കേസെടുത്തത്. ആളുകള്‍ കൂട്ടം കൂടുന്നത് ഒഴിവാക്കണമെന്ന് നിർദ്ദേശത്തിനിടെയാണ് നൂറു കണക്കിന് ആളുകള്‍ നെടുംബാശേരി വിമാനത്താവളത്തില്‍ എത്തിയത്. കൊവിഡ് പശ്ചാത്തലത്തില്‍ ആള്‍ക്കുട്ടത്തിലേക്ക് ഇറങ്ങരുതെന്ന് രജിത്തിനോട് പോലീസ് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, ഇതെല്ലാം മറികടന്നായിരുന്നു രജിത് എത്തിയത്. അന്യായമായി സംഘം ചേരല്‍, ഔദ്യോഗിക നിര്‍ദ്ദേശം അവഗണിക്കല്‍, പൊതു ഗതാഗതം തടസപ്പെടുത്തല്‍ എന്നീ കുറ്റങ്ങളാണ് രജിത്തിനും സംഘത്തിനും മേല്‍ ചുമത്തിയിരിക്കുന്നത്. രജിത് കുമാറിന് പുറമെ ഷിയാസ്, പരീക്കുട്ടി, ഹബീബ് റഹമാന്‍ എന്നിവര്‍ക്കെതിരെയും കണ്ടലറിയാവുന്ന 75 പേര്‍ക്കെതിരെയുമാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
No comments:
Post a Comment