വളരെ കുറച്ചു ചിത്രങ്ങൾ മാത്രമേ അഭിനയിച്ചു എങ്കിലും പ്രേക്ഷകരുടെ ഇഷ്ട താരമാണ് നിമിഷ സജയൻ. അടുത്തിടെ നിമിഷ ആനീസ് കിച്ചൻ എന്ന പ്രോഗ്രാമിൽ പങ്കെടുത്തപ്പോഴുള്ള ഒരു വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു. മേക്ക് അപ് ഇടുന്നത് തനിക്ക് ഇഷ്ടമില്ല എന്നാണ് നിമിഷ ആ പ്രോഗ്രമിൽ പറഞ്ഞത്. ഇതു വരെ ചെയ്ത സിനിമകളിൽ ഒന്നും തന്നെ മേക്ക് അപ് ഉപയോഗിച്ചിരുന്നില്ല എന്നും നിമിഷ പറഞ്ഞിരുന്നു. അവതാരിക ആനി ഇത് കേട്ടു അത് എന്ത് കൊണ്ട് എന്ന ചോദ്യം ചോദിക്കുകയും, അപ്പിയറൻസിൽ ശ്രദ്ധിക്കണം എന്ന ഉപദേശം നൽകുകയും ചെയ്തു.
ആ വീഡിയോ വൈറൽ ആയ ശേഷം ആനി ഒരുപാട് ട്രോൾ ചെയ്യപ്പെട്ടിരുന്നു. പിന്നിട് മേക്ക് അപ് ഇടില്ല എന്ന് പറഞ്ഞപ്പോൾ താൻ അത്ഭുതം കൊണ്ടാണ് നിമിഷയോട് അങ്ങനെ ഒക്കെ ചോദിച്ചതെന്നും വ്യക്തമാക്കിയിരുന്നു. ഇതിനിടെ ഫോട്ടോ ഷൂട്ടിന് വേണ്ടി മേക്ക് അപ് ഇട്ടപ്പോഴുള്ള നിമിഷയുടെ ഫോട്ടോകൾ പലരും കുത്തിപൊക്കിയിരുന്നു. മേക്ക് അപ് ഇടില്ല എന്ന് പറഞ്ഞിട്ട് ഇതെന്താ എന്ന് ചോദിച്ച ആ ആളുകളോട് ഒരു ഫേസ്ബുക് പോസ്റ്റിലൂടെ നിമിഷ പ്രതികരിച്ചിരിക്കുകയാണ്. നിമിഷയുടെ വാക്കുകൾ ഇങ്ങനെ.
“ഞാൻ പങ്കെടുത്ത ഒരു ടെലിവിഷൻ ഷോയുമായി ബന്ധപ്പെട്ട് ഒരുപാട് അഭിപ്രായങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വരുന്നുണ്ട് അതിനെ സംബന്ധിച്ച് കുറച്ചു കാര്യങ്ങൾ ഇവിടെ വ്യക്തമാക്കുകയാണ്.എന്നോട് വ്യക്തിപരമായി ചോദിച്ച ഒരു ചോദ്യമായിരുന്നു നിമിഷക്ക് മേക്കപ്പ് ഇഷ്ടമാണോ? ഇല്ലയോ? അതിന് ഞാൻ നൽകിയ മറുപടി വ്യക്തപരമായി എനിക്ക് മേക്കപ്പ് താൽപര്യം ഇല്ല പക്ഷേ സിനിമയുടെ ആവശ്യത്തിന് മേക്കപ്പ് ആവശ്യമായി വന്നാൽ ഞാൻ ഇടും എന്നും പറഞ്ഞിട്ടുണ്ട് … കുറച്ച് പേർ ഞാൻ മേക്കപ്പ് ഇട്ട ഫോട്ടോസ് കണ്ടിട്ട് ഇതിൽ മേക്കപ്പ് ഇല്ലോ എന്ന് ചോദിച്ചു… എനിക്ക് പറയാനുള്ളത് സിനിമയുടെ ആവശ്യത്തിന് ഉള്ള ഫോട്ടോ ഷൂട്ട്, ചാനൽ പരിപാടികൾ മാഗസിൻ ഫോട്ടോ ഷൂട്ട് തുടങ്ങിയ സാഹചര്യങ്ങളിൽ മേക്കപ്പ് അനിവാര്യമാണ് ഞാൻ ഇടുകളും ചെയ്യും അത് തന്നെ പ്രെഫഷണലിന്റെ ഭാഗമാണ്… മേക്കപ്പ് ഇഷ്ടമല്ല എന്നത് വ്യക്തി ജീവിതത്തിന്റെ ഭാഗവും…. എനിക്ക് ഒരുപാട് ചോദ്യങ്ങൾ സോഷ്യൽ മീഡിയയിൽ വന്നു എല്ലാവർക്കും മറുപടി നൽകാൻ സാധിക്കാതത്തിനാൽ ഇവിടെ ക്കുറിപ്പ് നൽക്കുന്നു.. NB: വാക്കുകളിലെ സത്യം മനസ്സിലാക്കി നന്മകൾ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കു..”
No comments:
Post a Comment