മലയാളത്തിൽ ഒരുപാട് നല്ല സിനിമകൾ സമ്മാനിച്ച നടിമാരാണ് കാവ്യാ മാധവനും, നവ്യാ നായരും, അഭിനയത്തിലും നൃത്തത്തിലും തിളങ്ങി നിന്ന താരങ്ങളാണ് ഇരുവരും. വിവാഹത്തിന് ശേഷം സിനിമയിൽ നിന്നും വിട്ട് നിൽക്കുകയാണ്. എന്നാൽ ബനാറസ് എന്ന വിനീത് നായകനായ ചിത്രത്തിൽ നിന്നും നവ്യ നായർ പിന്മാറാൻ ശ്രമിച്ച കാര്യം തുറന്ന് പറയുകയാണ് സംവിധായകൻ നേമം പുഷ്പകുമാർ.
2009 ൽ ഇറങ്ങിയ ബനാറസ് സിനിമയിൽ നായികമാരായി കാവ്യാ മാധവനും നവ്യ നായരുമായിരുന്നു. ചിത്രത്തിൽ മുഴുനീളെ ഇരുവർക്കും തുല്യ പ്രാധാന്യമായിരുന്നു എന്നാൽ ചില കാരണങ്ങൾ കാണിച്ചു കൊണ്ട് നായികമാരിൽ ആശയ കുഴപ്പമുണ്ടായെന്നും പിന്നീട് അത് പരിഹരിച്ചാണ് ഷൂട്ടിംഗ് തുടർന്നതെന്നും പുഷ്പകുമാർ പറയുന്നു.
കഥയിൽ തുല്യ പ്രധാനമായിരുന്നു എങ്കിലും അല്പം കൂടി പ്രാധാന്യം കാവ്യക്ക് ലഭിച്ചിരുന്നു. സിനിമയുടെ കഥ പറഞ്ഞു റോളുകൾ ഇരുവർക്കും നൽകുകയായിരുന്നു. കഥാപാത്രങ്ങൾ തിരഞ്ഞെടുക്കാൻ നടിമാർക്ക് അവസരം കൊടുത്തിരുന്നില്ലനും നേരത്തെ തീരുമാനിച്ച പ്രകാരം റോളുകൾ നൽകി. എന്നാൽ ചില മാസികകളിൽ കാവ്യാ വിനീത് ഫോട്ടോകളാണ് നിരന്തരം വന്നിരുന്നത്.
പലരും കാവ്യാ – വിനീത് എന്നിവരെ ഫോക്കസ് ചെയ്ത് മാസികകൾ ഇറക്കിയപ്പോൾ നവ്യ നായർക്ക് അതിൽ തെറ്റിദ്ധാരണ ഉണ്ടായി. തനിക്ക് കിട്ടിയ വേഷം പ്രാധാന്യമില്ലാത്തതാണോ എന്ന തെറ്റിദ്ധാരണ കാരണം താൻ അഭിനയിച്ച വേഷത്തിലേക്ക് വേറെ ആരെങ്കിലും നോക്കണമെന്ന് പലരും വഴി നവ്യ അറിയിച്ചു. സിനിമയിൽ കാവ്യക്കാണ് അമിത പ്രാധാന്യം കിട്ടുന്നതെന്നും നവ്യ അറിയിച്ചു.
പിന്നീട് തെറ്റിദ്ധാരണയൊക്കെ മാറിയ ശേഷമാണ് നവ്യ അഭിനയിച്ചത് എന്നാൽ നവ്യയുടെ സ്ഥാനത്ത് ചെറിയ റോളാണെങ്കിലും അതിൽ അഭിനയിക്കാൻ കാവ്യാ തയ്യാറാകുമെന്ന് സംവിധായകൻ പറയുന്നു. ഒരു ദിവസം സോങ് ഷൂട്ട് ചെയ്യുന്ന സമയത്ത് കാവ്യാ ഇടേണ്ട കോസ്റ്റ്യൂം അത്ര ശരിയായി വന്നില്ലന്നും, ഷൂട്ടിംഗ് തുടങ്ങാൻ എല്ലാവരും സൈറ്റിൽ വന്നിട്ടും കാവ്യ വന്നില്ല.
കാരണം തിരക്കിയപ്പോൾ കോസ്റ്റ്യൂം ശരിയല്ലതത്തിനാലാണ് കാവ്യാ വരാത്തത് എന്ന് അസ്സോസിയേറ്റ് അറിയിച്ചു. അത് കേട്ടപ്പോൾ താൻ കാവ്യയെ നേരിട്ട് എത്തി കാര്യങ്ങൾ ബോധിപ്പിച്ചെന്നും നല്ല ഡ്രെസ്സല്ലേ ഇതിന് ഏതാണ് പ്രശ്‌നമെന്ന് ചോദിച്ചപ്പോൾ കുഴപ്പമില്ലേ എന്ന നിഷ്കളങ്ക ചോദ്യത്തോടെ കൂടി ഷൂട്ടിംഗ് ലൊക്കേഷനിൽ വന്ന് ഗാന രംഗം പൂർത്തിയാക്കി. ഇത്തരം ചെറിയ അഡ്ജസ്റ്റുമെന്റുകൾക്ക് കാവ്യ തയ്യാറാണ് എന്നാൽ കാവ്യയുടെ സ്ഥാനത്ത് നവ്യ നായരായിരുന്നു എങ്കിൽ ഒരു പക്ഷേ ഇത് വലിയ പ്രശ്‌നമായി മാറിയേനെയെന്നും പുഷമാകുമാർ പറയുന്നു.
No comments:
Post a Comment