Thursday, 14 May 2020

നിങ്ങളുടെ കച്ചറ സിനിമയിൽ അഭിനയിക്കുന്നില്ല: സംവിധായകനോട് തുറന്നടിച്ച് മമ്മൂട്ടി

മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടിയുടെ സ്വഭാവമാണ് കാര്യങ്ങൾ വെട്ടിത്തുറന്നു പറയുക എന്നത്. അത് ആരോടായാലും, ഏത് സാഹചര്യത്തിലായാലും പറയാനുള്ളത് പറഞ്ഞിരിക്കും. അല്ലാതെ മനസിൽ കൊണ്ടുനടന്ന് അതിനനുസരിച്ച് പെരുമാറുന്ന പരിപാടിയൊന്നുമില്ല.

അത്തരത്തിൽ ഒരു സംഭവമാണിത്. നടി പ്രവീണ സിനിമയിൽ വന്ന കാലം. എഴുപുന്ന തരകൻ എന്ന മമ്മൂട്ടിച്ചിത്രത്തിൽ പ്രവീണ അഭിനയിച്ചുകൊണ്ടിരിക്കുന്നു. ആ ലൊക്കേഷനിലേക്ക് ഒരുദിവസം പ്രവീണയ്ക്ക് ഒരു സംവിധായകന്റെ കോൾ വന്നു. പ്രവീണയുടെ അച്ഛനാണ് ഫോൺ അറ്റൻഡ് ചെയ്തത്.

പുതിയ പ്രൊജക്ടിന്റെ കാര്യം പറയാനാണെന്ന് പറഞ്ഞപ്പോൾ തന്നോട് കഥയും കാര്യങ്ങളുമെല്ലാം പറഞ്ഞുകൊള്ളാൻ പ്രവീണയുടെ അച്ഛൻ പറഞ്ഞു. എന്നാൽ വിളിച്ചയാൾക്ക് പ്രവീണയോടുതന്നെ സംസാരിക്കണം.


താനാണ് കാര്യങ്ങൾ നോക്കുന്നതെന്നും എല്ലാ കാര്യങ്ങളും തന്നോട് പറയാനും അച്ഛൻ പറഞ്ഞിട്ടും അയാൾ പ്രവീണയോട് സംസാരിക്കണം എന്നതിൽ ഉറച്ചുനിന്നു. പ്രവീണയുടെ അച്ഛന് ദേഷ്യം വന്നു. എങ്കിൽ നിങ്ങളുടെ ചിത്രം ചെയ്യുന്നില്ല എന്നുപറഞ്ഞ് അച്ഛൻ ഫോൺ വച്ചു.

പിറ്റേന്ന് ഇക്കാര്യം പ്രവീണ മമ്മൂട്ടിയോട് പറഞ്ഞു. രണ്ടുമൂന്ന് ചിത്രങ്ങൾ ചെയ്തിട്ടുള്ള സംവിധായകനാണ് ഫോൺ ചെയ്തത്. അപ്പോൾ തന്നെ മമ്മൂട്ടി അയാളെ വിളിച്ചു. നിങ്ങളുടേതുപോലെയുള്ള കച്ചറ സിനിമകളിൽ പ്രവീണ അഭിനയിക്കില്ല. അവൾ നല്ല കുടുംബത്തിൽ ജനിച്ച കുട്ടിയാണ് എന്ന് പറഞ്ഞു.

പിന്നീട് പ്രവീണയ്ക്ക് ഒരു ഉപദേശവും മമ്മൂട്ടിയുടെ വക. ഇതുപോലെ നിറയെ കോളുകൾ വരും. നിറയെ ആളുകൾ വിളിക്കും. അതിലൊന്നും പോയി ചാടരുത്. നല്ല കഥ, നല്ല സംവിധായകൻ ഒക്കെ നോക്കി പടം തെരഞ്ഞെടുത്താൽ നിനക്ക് നല്ലൊരു ഭാവി ഉണ്ടാകും എന്ന്. ഇന്നും പ്രവീണ ആ ഉപദേശത്തിന് ഏറെ മൂല്യം കൽപ്പിക്കുന്നു.

No comments:

Post a Comment

  Automata Network News Automata is now listed on Binance! Read...