Thursday, 14 May 2020

ആദ്യം പോ-ൺ വീഡിയോ കണ്ടപ്പോൾ അറപ്പ് തോന്നി, പിന്നീടത് ആസ്വദിച്ചപ്പോൾ: സണ്ണി ലിയോൺ വെളിപ്പെടുത്തുന്നു

ലോകമൊട്ടുക്ക് അറിയപ്പെടുന്ന താര സുന്ദരിയാണ് സണ്ണി ലിയോൺ. ഇന്ന് സണ്ണി ലിയോണിന്റെ മുപ്പത്തിയൊമ്പതാം ജന്മദിനമാണ്. ലക്ഷക്കണക്കിന് ആളുകളാണ് താരത്തിന് പിറന്നാൾ ആശംസകൾ നേർന്നുകൊണ്ട് സമൂഹ മാധ്യമങ്ങളിലൂടെ എത്തിയിരിക്കുന്നത്. 1981 മെയ് 13 നാണ് ഇന്ന് സണ്ണി ലിയോൺ എന്നറിയപ്പെടുന്ന കരഞ്ജിത് കൗർ ജനിച്ചത്. മൂന്നു കുട്ടികളെ ദത്തെടുത്തു വളർത്തുന്നുണ്ട് ഇന്ന് സണ്ണി ലിയോൺ എന്ന പോ-ൺ താരം. അമേരിക്കൻ പൗരത്വമുള്ള ഇന്ത്യൻ വംശജയായ സ്ത്രീയാണ് സണ്ണി ലിയോൺ. സണ്ണി ലിയോൺ ആദ്യമായി പോ-ൺ വീഡിയോ കണ്ടപ്പോൾ തനിക്ക് അതിനോട് തോന്നിയത് വെറുപ്പാണെന്ന് താരം വെളിപ്പെടുത്തുന്നു. പത്താം വയസിൽ ആദ്യമായി ഒരു പോ-ൺ വീഡിയോ കണ്ടപ്പോൾ അയ്യേ ഇതെന്ത് മോശമാണെന്നു പോലും ചിന്തിച്ചു പോയിട്ടുണ്ടെന്ന് സണ്ണി ലിയോൺ ഒരു അഭിമുഖത്തിൽ വെളിപ്പെടുത്തി.

സണ്ണി ലിയോൺ പിന്നീട് പോ-ൺ മേഖല തന്റെ കാരിയാറാക്കി മാറ്റി മുന്നോട്ട് വരികയായിരുന്നു. ഇക്കാര്യം സണ്ണി ലിയോണിന്റെ ജീവിതത്തെ ആസ്പദമാക്കിയുള്ള വെബ് സീരിസിലും പറയുന്നുണ്ട്. തന്റെ ജന്മദിനത്തിൽ ആശംസകൾ നേർന്നവർക്ക് നന്ദിയുമായി താരം ഇൻസ്റ്റാഗ്രാമിൽ വീഡിയോ പങ്കുവെക്കുകയും ചെയ്തിട്ടുണ്ട്. നിങ്ങളുടെയെല്ലാം സ്നേഹം ലഭിക്കുന്ന ഞാൻ എത്രെയോ ഭാഗ്യവതിയാണെന്നും നിങ്ങളെല്ലാവരും എന്റെ ജീവിതത്തിന്റെ ഭാഗമാണെന്നും, ഈ ദുരിതകാലം ഒരു ചെറുപുഞ്ചിരിയോടെ നമുക്ക് നേരിടാമെന്നും താരം ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച വീഡിയോയിൽ പറയുന്നുണ്ട്. പോ-ൺ മേഖലയിലേക്ക് വരുന്നതിനു മുൻപ് താരം ജർമൻ ബേക്കറിയായ ജെഫി ലൂബിലും ടാക്സ് ആൻഡ് റിട്ടയർമെന്റ് എന്നി സ്ഥാപനത്തിലും സേവനമനുഷ്ടിച്ചിട്ടുണ്ട്. സിനിമ മേഖലയിലേക്ക് വന്നതോടെയാണ് താരം പേര് മാറ്റി സണ്ണി ലിയോൺ എന്നാക്കിയത്.

2011 ൽ ബിഗ് ബോസ്സ് എന്ന ടെലിവിഷൻ പരിപാടിയിൽ പങ്കെടുത്തിട്ടുണ്ട് താരം. കൂടാതെ ഇന്ത്യൻ സിനിമയിലും അഭിനയിച്ചിട്ടുണ്ട്. പൂജ ബട്ടിന്റെ ജിസം 2 എന്ന ലൈംഗിക ത്രില്ലർ ചിത്രത്തിൽ കൂടി 2012 ൽ ബോളിവുഡിൽ താരം അഭിനയിച്ചു. തുടർന്ന് 2013 ൽ ജാക്ക്പോട്ട്, 2014 ൽ റാഗിണി എം എം എസ് 2, 2015 ൽ ഏക് പെഹലി ലീല എന്നി ചിത്രങ്ങളിലും സണ്ണി ലിയോൺ അഭിനയിച്ചിട്ടുണ്ട്. കൂടാതെ മലയാള സിനിമയായ മമ്മൂട്ടി നായകനായി അഭിനയിച്ച മധുരരാജ എന്ന ചിത്രത്തിൽ മോഹമുന്തിരി എന്ന ഗാനത്തോടൊപ്പം മമ്മൂട്ടിയ്ക്കൊപ്പം ചുവടുകൾ വെച്ചുകൊണ്ട് സണ്ണി ലിയോൺ അഭിനയിച്ചിരുന്നു.

No comments:

Post a Comment

  Automata Network News Automata is now listed on Binance! Read...