Saturday, 2 May 2020

അത് ചിത്രീകരക്കരിക്കുന്നതിനിടെ ഞാന്‍ പൊട്ടിക്കരഞ്ഞു, ഭര്‍ത്താവ് നിസ്സഹായനായി നോക്കി നിന്നു: സണ്ണി ലിയോണ്‍ വെളിപ്പെടുത്തുന്നു

തന്റെ ജീവിത കഥ പറയുന്ന ‘കരൺജീത് കൗർ ദ അൺറ്റോൾഡ് സ്റ്റോറി ഓഫ് സണ്ണി ലിയോൺ’ എന്ന വെബ്‌സീരീസിന്റെ അവസാന സീസണിന്റെ ചിത്രീകരണത്തിനിടെ താൻ പൊട്ടിക്കരഞ്ഞെന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് ബോളിവുഡ് താരം സണ്ണി ലിയോൺ.
തന്റെ ജീവിതത്തിലെ ചില കറുത്ത അധ്യായങ്ങളിലേക്കു തിരികെ പോക്ക് ഒട്ടും എളുപ്പമായിരുന്നില്ലെന്നും ആ ഓർമകൾ തന്നെ ഏറെ വേദനിപ്പിച്ചെന്നും ഒരഭിമുഖത്തിൽ സണ്ണി പറഞ്ഞു.

ജീവിതത്തിലെ ആ കറുത്ത ദിനങ്ങളിലേക്കു തിരികെ നോക്കുക ഒട്ടും എളുപ്പമായിരുന്നില്ല. അതൊക്കെ ഒരു ദുഃസ്വപ്നമാണെന്ന് വിശ്വസിക്കാനാണ് എനിക്കിഷ്ടം. എന്റെ അമ്മയുടെ മരണവും കാൻസർ ബാധിതനായ അച്ഛന്റെ മരണവുമൊന്നും ഞാൻ ഓർക്കാൻ ആഗ്രഹിക്കുന്നില്ല.
ആ വേദനിപ്പിക്കുന്ന ഓർമകളിലേക്ക് തിരികെ പോകാൻ ഞാനൊരിക്കലും ആഗ്രഹിക്കുന്നില്ല. ചിത്രീകരണ സമയത്ത് ഞാൻ പൊട്ടിക്കരഞ്ഞു. ഭർത്താവ് ഡാനിയേൽ വെബർ നിസഹായനായി നോക്കിനിൽക്കുകയായിരുന്നു. കാരണം, എന്റെ ജീവിതത്തിലെ ആ അധ്യായങ്ങൾ തിരുത്തി എഴുതാൻ കഴിയില്ലെന്ന് അദ്ദേഹത്തിന് അറിയാമായിരുന്നു’ സണ്ണി പറഞ്ഞു.

തന്റെ വളർത്തുമക്കളെക്കുറിച്ചും സണ്ണി മനസ്സു തുറന്നു, എന്റെ ആൺമക്കൾ തീരെ ചെറുതാണ്. മകൾ നിഷയ്ക്ക് ചിത്രകലയിൽ താൽപര്യമുണ്ട്. അവൾ രണ്ടര വയസുളളപ്പോഴാണ് ബ്രഷ് കൈയിലെടുത്തത് സണ്ണി പറഞ്ഞു.
അമേരിക്കൻ പോൺ സിനിമാ രംഗത്തു നിന്നും ബോളിവുഡിന്റെ ലോകത്തേക്കുള്ള കരൺജീത് കൗർ വോഹ്ര എന്ന സണ്ണിയുടെ യാത്രയാണ് സീരീസിലൂടെ പറയുന്നത്.

കാനഡയിൽ താമസമാക്കിയ ഒരു ഇടത്തരം സിഖ് കുടുംബത്തിലാണ് കരൺജീത് കൗർ എന്ന സണ്ണി ലിയോണിന്റെ ജനനം. സിനിമ മേഖലയിലേക്ക് ചുവടുമാറിയതോടെയാണ് അവർ സണ്ണി ലിയോൺ എന്ന പേര് സ്വീകരിക്കുന്നത്

No comments:

Post a Comment

  Automata Network News Automata is now listed on Binance! Read...