Friday, 1 May 2020

മലയാള സിനിമയിലെ ഏറ്റവും ഇഷ്ടമുള്ള നടനാര്; തുറന്നു പറഞ്ഞു ശോഭന..!

മലയാള സിനിമയിൽ ഒരുപക്ഷെ ഏറ്റവും കൂടുതൽ ആരാധകരുള്ള നായികാ നടി ആരാണെന്നു ചോദിച്ചാൽ ശോഭന എന്നായിരിക്കും കൂടുതൽ പേരുടേയും ഉത്തരം. മലയാളത്തിലെ സൂപ്പർ താരങ്ങളായ മോഹൻലാൽ, മമ്മൂട്ടി, സുരേഷ് ഗോപി, ജയറാം എന്നിവർക്കൊപ്പം എൺപതുകളിലും തൊണ്ണൂറുകളിലും നിറഞ്ഞു നിന്ന ശോഭന ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും മികച്ച നടിമാരിലൊരാളായാണ് വിലയിരുത്തപ്പെടുന്നത്. മണിച്ചിത്രത്താഴ്, മിത്ര് എന്നീ ചിത്രങ്ങളിലെ പ്രകടനത്തിലൂടെ മികച്ച നടിക്കുള്ള ദേശീയ പുരസ്‍കാരം രണ്ടു തവണ നേടിയിട്ടുള്ള ശോഭന മണിച്ചിത്രത്താഴിലെ പ്രകടനത്തിന് കേരളാ സംസ്ഥാന ചലച്ചിത്ര അവാർഡും ഇന്നലെ, തേന്മാവിൻ കൊമ്പത്തു എന്നീ ചിത്രങ്ങളിലൂടെ ഫിലിം ഫെയർ അവാർഡുകളും നേടിയെടുത്ത നടിയാണ്. മോഹൻലാൽ ആണോ മമ്മൂട്ടി ആണോ കൂടുതൽ പ്രീയപ്പെട്ട നടനെന്ന ചോദ്യത്തിന് മോഹൻലാൽ എന്നുത്തരം നൽകുന്ന ശോഭനയെ നമ്മൾ കണ്ടിട്ടുണ്ട്. എന്നാൽ മലയാളത്തിൽ ഏറ്റവും കൂടുതൽ ഇഷ്ട്ടമുള്ള നടനാരെന്ന ചോദ്യത്തിന് കഴിഞ്ഞ ദിവസമാണ് ശോഭന ഉത്തരം നൽകിയത്. ഫേസ്ബുക് ലൈവിൽ വന്നപ്പോൾ ആരാധകൻ ചോദിച്ച ചോദ്യത്തിന് ശോഭന നൽകിയ ഉത്തരം മലയാളത്തിലെ അഭിനയ കുലപതിയായ, അന്തരിച്ചു പോയ നടൻ തിലകന്റെ പേരാണ്.

മണിച്ചിത്രത്താഴ്, പവിത്രം, മായാമയൂരം, മിന്നാരം, മിന്നാമിനുങ്ങിനും മിന്നുകെട്ട് തുടങ്ങി ഒട്ടേറെ ചിത്രങ്ങളിൽ തിലകനൊപ്പം അഭിനയിച്ചിട്ടുണ്ട് ശോഭന. ഏതായാലും മോഹൻലാൽ അല്ലെങ്കിൽ മമ്മൂട്ടി എന്നായിരിക്കും ശോഭനയുടെ ഉത്തരം എന്ന് പ്രതീക്ഷിച്ചിരുന്നവരെ നിരാശപ്പെടുത്തിയെങ്കിലും, വളരെ ബുദ്ധിപരമായി ഇരുവരുടേയും പേര് പറയാതെ അവരുടെ ആരാധകരെ നിരാശപ്പെടുത്തിയുമില്ല ശോഭന. ശോഭന ഏറ്റവും കൂടുതൽ ചിത്രങ്ങളിൽ നായികയായി അഭിനയിച്ചത് മോഹൻലാൽ, മമ്മൂട്ടി എന്നിവർക്കൊപ്പമാണ്. സുരേഷ് ഗോപി, ജയറാം എന്നിവർക്കൊപ്പവും ശോഭന ഒട്ടേറെ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. വർഷങ്ങൾക്കു ശേഷം ശോഭന അഭിനയിച്ചു റിലീസ് ചെയ്ത വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിൽ സുരേഷ് ഗോപി ആയിരുന്നു ശോഭനയുടെ നായകൻ. ഈ വർഷം റിലീസ് ചെയ്ത വരനെ ആവശ്യമുണ്ട് സംവിധാനം ചെയ്തത് അനൂപ് സത്യനാണ്.

No comments:

Post a Comment

  Automata Network News Automata is now listed on Binance! Read...