Monday, 4 May 2020

കൈ മുറിഞ്ഞ് അലറി വിളിച്ച് കരയുന്ന സണ്ണി ലിയോൺ, സഹായിക്കാന്‍ ഭര്‍ത്താവും, പിറകെ ട്വിസ്റ്റും; വീഡിയോ

ലോക് ഡൗണ്‍ കാലത്ത് സണ്ണി ലിയോണും ഭര്‍ത്താവും തമ്മിലുള്ള രസകരമായ വീഡിയോസ് പുറത്ത് വന്നിരുന്നു. ആദ്യം മക്കള്‍ക്കൊപ്പം ഡാന്‍സ് കളിക്കുന്ന താരദമ്പതികളുടെ വീഡിയോ ആയിരുന്നു പുറത്ത് വന്നത്. പിന്നീട് ഭാര്യയെ കുറിച്ചുള്ള കമന്റുകളുമായി എത്തിയ ഡാനിയലും. ഇതിന് മറുപടി കൊടുക്കുമെന്ന് പറഞ്ഞ് സണ്ണിയുടെ വെല്ലുവിളി ഒക്കെ സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരുന്നു.
ഇപ്പോഴിതാ ലോക് ഡൗണ്‍ കാലം ഏറ്റവുമധികം ആഘോഷമാക്കി മാറ്റിയ താരദമ്പതികള്‍ സണ്ണിയും ഡാനിയലും ആണെന്ന് വേണം പറയാന്‍. തമാശകള്‍ കൊണ്ട് നിറച്ച് പരസ്പരം പറ്റിക്കുകയാണ് സണ്ണിയും ഭര്‍ത്താവും. ഫേസ്ബുക്ക് പേജിലൂടെ നടി തന്നെ പങ്കുവെച്ചൊരു പ്രാങ്ക് വീഡിയോ ആണ് ഇപ്പോള്‍ തരംഗമായി കൊണ്ടിരിക്കുന്നത്.
അടുക്കളയില്‍ നിന്നും കൈയില്‍ ചോരയുമായി നിലവിളിക്കുകയാണ് സണ്ണി. കത്തികൊണ്ട് എന്തോ അരിയുന്നതിനിടെ വിരല്‍ മുറിഞ്ഞ് പോയത് പോലെ അഭിനയിക്കുകയായിരുന്നു. ഇതിനായി കൃത്രിമ വിരലും കളറും മറ്റുമൊക്കെ സെറ്റാക്കി വെച്ചിരുന്നു. മാത്രമല്ല ഒരു സ്ഥലത്ത് ക്യാമറയും സ്ഥാപിച്ചു. വീഡിയോ ചെയ്യുന്നതിന് തൊട്ട് മുന്‍പ് കിച്ചണില്‍ സഹായിക്കുന്ന സ്ത്രീയെ സണ്ണി മാറ്റി നിര്‍ത്തുകയും ചെയ്തു.
തയ്യാറെടുപ്പുകളെല്ലാം പൂര്‍ത്തിയായ പിറകേ ഭര്‍ത്താവിനെ വിളിച്ച് അലറി കരയാന്‍ തുടങ്ങി. നിലവളി കേട്ട് ഓടി വന്ന ഡാനിയല്‍ എന്ത് ചെയ്യണമെന്ന് അറിയാതെ ആദ്യമൊന്ന് പകച്ചു. ഭാര്യയുടെ കൈ പൊക്കി നോക്കിയപ്പോള്‍ അതാ വിരല്‍ മുറിഞ്ഞ് കിടക്കുന്നു. അടുക്കളയില്‍ ഉണ്ടായിരുന്ന ടൗവല്‍ എടുത്ത് സണ്ണിയുടെ കൈ അതില്‍ പൊതിഞ്ഞു. പിന്നാലെ ആശുപത്രിയിലേക്ക് ഓടാന്‍ തയ്യാറായി.
എന്നാല്‍ അങ്ങോട്ട് പോവണ്ട, എന്റെ ഫോണ്‍ ഇവിടെയാണെന്ന് പറഞ്ഞ് ഭര്‍ത്താവിനെ തിരികെ വിളിച്ചതോടെയാണ് സണ്ണി തന്നെ പറ്റിച്ചതാണെന്ന് ഡാനിയലിന് മനസിലായത്. ഒടുവില്‍ ഇതൊരു പ്രാങ്ക് വീഡിയോ ആയിരുന്നുവെന്ന് സണ്ണി തന്നെ പറയുമ്പോള്‍ ചിരിക്കുകയാണ് ഡാനിയല്‍. ഭര്‍ത്താവിനെ ഇത്രയും മനോഹരമായി പറ്റിച്ച സണ്ണി ലിയോണിന്റെ വീഡിയോ വൈറലായി കൊണ്ടിരിക്കുകയാണ്.

മക്കള്‍ക്കും ഭര്‍ത്താവിനുമൊപ്പം സന്തോഷത്തോടെ കഴിയുകയാണ് സണ്ണി ലിയോണ്‍. നിഷ എന്നൊരു മകളെ ദത്തെടുത്തതിന് പിന്നാലെ വാടകഗര്‍ഭപാത്രത്തിലൂടെ രണ്ട് ഇരട്ടക്കുട്ടികളെ കൂടി ഇരുവരും സ്വന്തമാക്കിയിരുന്നു. മൂന്ന് മക്കളും ഭാര്യയും ഭര്‍ത്താവുമടങ്ങുന്ന കുടുംബം സന്തോഷത്തോടെ കൊണ്ട് പോവുകയാണ്.
ലോക് ഡൌൺ കാലത്ത് സണ്ണി ലിയോണിൻ്റെ വിനോദങ്ങൾ ഇത് മാത്രമല്ല. നടി മന്ദാനയുമായി ചേർന്ന് ലൈവ് വീഡിയോയിൽ ടീ ഷർട്ട് ചലഞ്ചും നടത്തിയിരുന്നു.
എല്ലാ കാലത്തും നടി സണ്ണി ലിയോണ്‍ ആരാധകരെ അത്ഭുതപ്പെടുത്താറുണ്ട്. പോണ്‍ സിനിമകളിലൂടെയാണ് ശ്രദ്ധിക്കപ്പെടുന്നതെങ്കിലും ഇപ്പോള്‍ ബോളിവുഡ് നടിയാണ് സണ്ണി. മലയാളത്തിലേക്കും അഭിനയിക്കാന്‍ എത്തിയ സണ്ണിയ്ക്ക് കേരളത്തിലും ഒരുപാട് ആരാധകരുണ്ട്. കൊറോണയുടെ പശ്ചാതലത്തില്‍ രാജ്യത്ത് ലോക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ വീടിനുള്ളില്‍ തന്നെയാണ് താരകുടുംബം.
കഴിഞ്ഞ ദിവസം മക്കള്‍ക്കൊപ്പം ഡാന്‍സ് കളിക്കുന്ന സണ്ണിയുടെ വീഡിയോ പുറത്ത് വന്നിരുന്നു. ഇപ്പോഴിതാ രസകരമായൊരു ചലഞ്ചുമായി എത്തിയിരിക്കുകയാണ് നടി. ടീ ഷര്‍ട്ട് ചലഞ്ച് നടത്തുകയും അത് ലൈവ് ആയി പ്രേക്ഷകരിലേക്ക് എത്തിക്കുകയുമാണ് ചെയ്തത്. നിമിഷ നേരം കൊണ്ടാണ് ഈ വീഡിയോ വൈറലായി മാറിയിരിക്കുന്നത്.
ലോക് ഡൗണ്‍ വിത്ത് സണ്ണി എന്ന പേരില്‍ നടി ആരംഭിച്ച ഡിജിറ്റല്‍ ഷോ യെ കുറിച്ചുള്ള വിശേഷങ്ങളാണ് ഇപ്പോള്‍ വൈറലാവുന്നത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള താരങ്ങളുമായി വീഡിയോ കോണ്‍ഫറന്‍സിലൂടെ സംസാരിക്കുകയാണ് സണ്ണി. ഓരോ ദിവസവും ഉച്ച കഴിഞ്ഞ് ഓരോ താരങ്ങളുമായിട്ടാണ് സംസാരിക്കുക. അവരുടെ ക്വാറന്റൈന്‍ കാലം എങ്ങനെയാണെന്ന് അറിയാന്‍ ശ്രമിക്കുന്നതിനൊപ്പം അവര്‍ പറയുന്ന ചലഞ്ചും ചെയ്യാറുണ്ട്.
ആദ്യം സണ്ണി വിളിച്ചത് നടി മന്ദന കരീമിനെ ആയിരുന്നു. രസകരമായ കാര്യങ്ങളാണ് ഇരുവരും തമ്മില്‍ സംസാരിച്ചത്. ഒപ്പം മന്ദന കാണിക്കുന്ന ഡാന്‍സ് അതുപോലെ തന്നെ സണ്ണിയും അവതരിപ്പിച്ചു. കിടിലന്‍ ഡാന്‍സിന് ശേഷമായിരുന്നു മന്ദന ഒരു ചലഞ്ച് സണ്ണിയ്ക്ക് കൊടുത്തത്. ടീ ഷര്‍ട്ട് ചലഞ്ച് എന്നാണ് ഇതിന് പേരിട്ടത്. വേഗം പോയി ഒരു ടീ ഷര്‍ട്ട് എടുത്ത് വന്ന ഇരുവരും അത് നിലത്ത് വെച്ചു. ശേഷം തലകുത്തി നിന്ന് അത് കൈയിലൂടെ ഇടാനായിരുന്നു നിര്‍ദ്ദേശിച്ചിരുന്നത്.
മന്ദാന താനിട്ടിരുന്ന ടോപ്പ് ഊരി കളഞ്ഞാണ് പുതിയ ടീ ഷര്‍ട്ട് ഇടാന്‍ നോക്കിയത്. എന്നാല്‍ താന്‍ അങ്ങനെ ചെയ്യില്ലെന്ന് തമാശയായി സണ്ണി പറയുന്നു. തനിക്ക് കിട്ടിയ ചലഞ്ച് ഒരു മടിയുമില്ലാതെ ചെയ്യാന്‍ സണ്ണിയും ശ്രമിച്ചു. തല കുത്തി നിന്ന് മന്ദാന ചെയ്തതിനെക്കാള്‍ പെര്‍ഫെക്ടായിട്ടും അതിവേഗം ടീ ഷര്‍ട്ട് ഇട്ടതും സണ്ണിയായിരുന്നു. ക്വാറന്റൈന്‍ കാലത്ത് ഇത്രയും വെറൈറ്റി ചലഞ്ചുമായിട്ടെത്തിയ നടിമാര്‍ക്ക് ആരാധകരുടെ പിന്തുണ ലഭിച്ചിരിക്കുകയാണ്. നിമിഷ നേരം കൊണ്ടാണ് ഈ വീഡിയോ വൈറലായത്.
രാജ്യത്ത് സമ്പൂര്‍ണ ലോക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ മക്കള്‍ക്കൊപ്പമാണ് സണ്ണി ലിയോണും ഡാനിയല്‍ വെബ്ബറും. കുറേ ദിവസങ്ങളായി കുട്ടികള്‍ വീട്ടില്‍ അടച്ചിരിക്കുന്നതിനാല്‍ അവര്‍ക്ക് സന്തോഷം നല്‍കുന്നതിന് വേണ്ടി പാട്ട് പാടി ഡാന്‍സ് കളിക്കുന്ന താരദമ്പതികളുടെ വീഡിയോ ആണ് വൈറലായത്. പോപ് ഗായകന്‍ ജസ്റ്റിന്‍ ടിമ്പറിന്റെ ഗാനരംഗത്തിനായിരുന്നു ഇരുവരും ചുവടുകള്‍ വെച്ചത്. ഊര്‍ജം നിലനിര്‍ത്താന്‍ കുറച്ച് ജസ്റ്റിന്‍ ടിമ്പര്‍ലോക്ക് ആവാം എന്ന് പറഞ്ഞ് കൊണ്ടായിരുന്നു സണ്ണി വീഡിയോ പങ്കുവെച്ചത്. കഴിഞ്ഞ ദിവസം ഏറ്റവുമധികം വൈറലായ വീഡിയോകളില്‍ ഒന്ന് ഇതായിരുന്നു.

Sunday, 3 May 2020

ജൂഹി റുസ്തഗിയും റോവിനുമായുള്ള വിവാഹം കഴിഞ്ഞോ? താരത്തിന്‍റെ പ്രതികരണം ഇങ്ങനെ!

ഉപ്പും മുളകുമെന്ന പരമ്പരയിലൂടെയാണ് ജൂഹി റുസ്തഗി പ്രേക്ഷകര്‍ക്ക് പരിചിതയായി മാറിയത്. സുഹൃത്തിന്റെ പിറന്നാളാഘോഷത്തില്‍ പങ്കെടുക്കാന്‍ പോയപ്പോഴായിരുന്നു ജൂഹിയെത്തേടി ഈ അവസരമെത്തിയത്. പാട്ടിനും നൃത്തത്തോടും താല്‍പര്യമുള്ള ജൂഹി അഭിനയത്തിലും ഒരു പരീക്ഷണം നടത്തുകയായിരുന്നു. തുടക്കത്തില്‍ നിരവധി ടേക്കുകള്‍ പോവേണ്ടി വന്നിട്ടുണ്ടെന്ന് ജൂഹി പറഞ്ഞിരുന്നു. ബാലുവിന്റെയും നീലുവിന്റെയും മകളായ ലച്ചുവെന്ന കഥാപാത്രമായാണ് ജൂഹി എത്തിയത്. ആയിരം എപ്പിസോഡിലേക്ക് കടന്നതിന് പിന്നാലെയായാണ് ലച്ചുവിന്റെ വിവാഹം നടത്തിയത്.

ലച്ചുവിന്റെ വിവാഹത്തിനുള്ള ഒരുക്കങ്ങളും പയ്യന്റെ വരവും വിവാഹ ശേഷമുള്ള എപ്പിസോഡും ട്രെന്‍ഡിംഗായി മാറിയിരുന്നു. ഡെയ്ന്‍ ഡേവിസായിരുന്നു ലച്ചുവിന്റെ വരനായെത്തിയത്. സിദ്ധാര്‍ത്ഥെന്നായിരുന്നു കഥാപാത്രത്തിന്റെ പേര്. വിവാഹ ശേഷം ഇരുവരും പാറമട വീട്ടിലേക്ക് വന്നിരുന്നു. ഇരുവരും ഡല്‍ഹിയിലേക്ക് പോയെന്നുള്ള വിവരമായിരുന്നു പിന്നീട് പുറത്തുവന്നത്. ഇതിന് ശേഷമായാണ് പരമ്പരയില്‍ നിന്നും ലച്ചു അപ്രത്യക്ഷയായത്. ഇതേക്കുറിച്ച് അന്വേഷിച്ചപ്പോള്‍ ജൂഹി തന്നെ തന്റെ തീരുമാനം വ്യക്തമാക്കുകയായിരുന്നു. ജൂഹി വിവാഹിതയായെന്ന തരത്തിലുള്ള പ്രചാരണങ്ങളായിരുന്നു അടുത്തിടെ നടന്നത്. ഇതേക്കുറിച്ച് പ്രതികരിച്ചിരിക്കുകയാണ് താരം ഇപ്പോള്‍.

ജൂഹിയുടെ പ്രതികരണം

ഉപ്പും മുളകുമെന്ന പരമ്പരയിലേക്ക് എത്തിയതോടെ ജൂഹി റുസ്തഗി പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായി മാറിയത്. അടുത്തിടെയായിരുന്നു ലച്ചു ഉപ്പും മുളകില്‍ നിന്നും പിന്‍വാങ്ങിയത്. ലച്ചുവിന്റെ തിരിച്ചുവരവിനായി കാത്തിരിക്കുകയാണെന്നും ഇടയ്ക്ക് വന്നൂടേയെന്നുമൊക്കെയായിരുന്നു ആരാധകര്‍ ചോദിച്ചത്. ജൂഹി വിവാഹിതയായെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളായിരുന്നു അടുത്തിടെ പ്രചരിച്ചത്. ഫേക്ക് ന്യൂസാണ് അതെന്നായിരുന്നു ജൂഹിയുടെ പ്രതികരണം.


ഇന്‍സ്റ്റഗ്രാം സ്‌റ്റോറി

ഇന്‍സ്റ്റഗ്രാമില്‍ സജീവമാണ് ജൂഹി റുസ്തഗി. ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെക്കുന്ന വിശേഷങ്ങളെല്ലാം ക്ഷണനേരം കൊണ്ടാണ് ശ്രദ്ധേയമായി മാറുന്നത്. ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് താരം വിവാഹവാര്‍ത്തയെക്കുറിച്ചും പ്രതികരിച്ചത്. യാത്രയെക്കുറിച്ചും നൃത്തം ചെയ്യുന്നതിന്റെ വീഡിയോയുമായുമൊക്കെ താരമെത്താറുണ്ട്. ലോക് ഡൗണ്‍ സമയത്തെ പാചക പരീക്ഷണത്തെക്കുറിച്ചും താരം കുറിച്ചിരുന്നു. നൃത്ത വീഡിയോയും സോഷ്യല്‍ മീഡിയയിലൂടെ വൈറലായി മാറിയിരുന്നു.

നേരത്തെയും ഗോസിപ്പുകള്‍

ഗോസിപ്പ് കോളങ്ങളിലെ സ്ഥിരം താരങ്ങളിലൊരാളാണ് ജൂഹി റുസ്തഗി. താനുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന ഗോസിപ്പുകള്‍ക്ക് കണക്കില്ലെന്ന് താരം തന്നെ പറഞ്ഞിരുന്നു. ഒന്നും ഒന്നനും മൂന്നില്‍ പങ്കെടുത്തപ്പോഴായിരുന്നു ഇതേക്കുറിച്ച് സംസാരിച്ചത്. തങ്ങളുടെ വിവാഹത്തിന്റെ കുറി വരെ ഇത്തരത്തില്‍ പ്രചരിപ്പിച്ചുവെന്ന് അന്ന് ജൂഹി പറഞ്ഞിരുന്നു. താനും രോവിനും ഇത്തരത്തിലുള്ള പ്രചാരണങ്ങളെക്കുറിച്ച് പറഞ്ഞ് ചിരിക്കാറാണ് പതിവെന്നും താരം പറഞ്ഞിരുന്നു. തനിക്കെതിരെയുള്ള പ്രചാരണങ്ങളില്‍ നടപടി വേണമെന്നാവശ്യപ്പെട്ട് താരം അടുത്തിടെ പരാതി നല്‍കിയിരുന്നു.

മുടി തഴച്ചു വളരാൻ കറ്റാർ വാഴ മാത്രം മതി; കണ്ടു നോക്കൂ…

ഇന്നത്തെ തിരക്ക് പിടിച്ച ജീവിതത്തിനിടയിൽ നമ്മുടെ മുടിയുടെ കാര്യത്തിൽ ശ്രദ്ധ കൊടുക്കാൻ പറ്റിയെന്ന് വരില്ല.മിക്കപ്പഴും വേണ്ട ശ്രദ്ധ കിട്ടാത്തത് കൊണ്ട് മുടി കൊഴിച്ചിൽ,താരൻ തുടങ്ങി നിരവധി പ്രശ്നങ്ങൾ ഉണ്ടാവാറുണ്ട്.

ഇന്ന് മാർക്കറ്റുകളിൽ കിട്ടുന്ന മിക്ക ഹെയർ ടോണിക്ക് അല്ലെങ്കിൽ മുടി കൊഴിച്ചിൽ മാറാനുള്ള മരുന്ന് എന്നൊക്കെ പറയുന്നത് നമ്മുടെ ക്യാഷ് പോവാനുള്ള വഴി അല്ലാതെ വേറെ ഒന്നുമല്ല.മുടി കൊഴിച്ചില് മാറാനും മുടിക്ക് നല്ല ശ്രദ്ധ കൊടുക്കാനും നമുക്ക് വീട്ടിൽ തന്നെ നല്ലൊരു ടോണിക്ക് ഉണ്ടാക്കാം.

നമുക്ക് എല്ലാവര്ക്കും അറിയാവുന്ന പോലെ തന്നെ ഒരു പാട് ഔഷധ ഗുണങ്ങളുള്ള ഒന്നാണ് കറ്റാർ വാഴ.നമുക്ക് വീട്ടിൽ തന്നെ വളർത്താനും വീട്ടിൽ തന്നെ കറ്റാർ വാഴ കൊണ്ട് ഉണ്ടാക്കാനും പറ്റുന്ന ഒരു സൂപ്പർ ടോണിക്കിനെ കുറിച്ചാണ് ഈ പോസ്റ്റിൽ പറയുന്നത്.

മുടി നല്ലതു പോലെ വളരാനും മുടിക്ക് നല്ല കറുപ്പ് നിറം കിട്ടാനും,താരൻ പോലെയുള്ള ശല്യം ഇല്ലാതാക്കാനും ഈ ടോണിക്ക് വളരെ നല്ലതാണ്.വീഡിയോ മുഴുവനായി കണ്ടു മനസ്സിലാക്കു..

Malayalam Full Movie

മലയാളം ഫുൾ മൂവി മധുരരാജാ 

  Automata Network News Automata is now listed on Binance! Read...