Sunday, 3 May 2020

ജൂഹി റുസ്തഗിയും റോവിനുമായുള്ള വിവാഹം കഴിഞ്ഞോ? താരത്തിന്‍റെ പ്രതികരണം ഇങ്ങനെ!

ഉപ്പും മുളകുമെന്ന പരമ്പരയിലൂടെയാണ് ജൂഹി റുസ്തഗി പ്രേക്ഷകര്‍ക്ക് പരിചിതയായി മാറിയത്. സുഹൃത്തിന്റെ പിറന്നാളാഘോഷത്തില്‍ പങ്കെടുക്കാന്‍ പോയപ്പോഴായിരുന്നു ജൂഹിയെത്തേടി ഈ അവസരമെത്തിയത്. പാട്ടിനും നൃത്തത്തോടും താല്‍പര്യമുള്ള ജൂഹി അഭിനയത്തിലും ഒരു പരീക്ഷണം നടത്തുകയായിരുന്നു. തുടക്കത്തില്‍ നിരവധി ടേക്കുകള്‍ പോവേണ്ടി വന്നിട്ടുണ്ടെന്ന് ജൂഹി പറഞ്ഞിരുന്നു. ബാലുവിന്റെയും നീലുവിന്റെയും മകളായ ലച്ചുവെന്ന കഥാപാത്രമായാണ് ജൂഹി എത്തിയത്. ആയിരം എപ്പിസോഡിലേക്ക് കടന്നതിന് പിന്നാലെയായാണ് ലച്ചുവിന്റെ വിവാഹം നടത്തിയത്.

ലച്ചുവിന്റെ വിവാഹത്തിനുള്ള ഒരുക്കങ്ങളും പയ്യന്റെ വരവും വിവാഹ ശേഷമുള്ള എപ്പിസോഡും ട്രെന്‍ഡിംഗായി മാറിയിരുന്നു. ഡെയ്ന്‍ ഡേവിസായിരുന്നു ലച്ചുവിന്റെ വരനായെത്തിയത്. സിദ്ധാര്‍ത്ഥെന്നായിരുന്നു കഥാപാത്രത്തിന്റെ പേര്. വിവാഹ ശേഷം ഇരുവരും പാറമട വീട്ടിലേക്ക് വന്നിരുന്നു. ഇരുവരും ഡല്‍ഹിയിലേക്ക് പോയെന്നുള്ള വിവരമായിരുന്നു പിന്നീട് പുറത്തുവന്നത്. ഇതിന് ശേഷമായാണ് പരമ്പരയില്‍ നിന്നും ലച്ചു അപ്രത്യക്ഷയായത്. ഇതേക്കുറിച്ച് അന്വേഷിച്ചപ്പോള്‍ ജൂഹി തന്നെ തന്റെ തീരുമാനം വ്യക്തമാക്കുകയായിരുന്നു. ജൂഹി വിവാഹിതയായെന്ന തരത്തിലുള്ള പ്രചാരണങ്ങളായിരുന്നു അടുത്തിടെ നടന്നത്. ഇതേക്കുറിച്ച് പ്രതികരിച്ചിരിക്കുകയാണ് താരം ഇപ്പോള്‍.

ജൂഹിയുടെ പ്രതികരണം

ഉപ്പും മുളകുമെന്ന പരമ്പരയിലേക്ക് എത്തിയതോടെ ജൂഹി റുസ്തഗി പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായി മാറിയത്. അടുത്തിടെയായിരുന്നു ലച്ചു ഉപ്പും മുളകില്‍ നിന്നും പിന്‍വാങ്ങിയത്. ലച്ചുവിന്റെ തിരിച്ചുവരവിനായി കാത്തിരിക്കുകയാണെന്നും ഇടയ്ക്ക് വന്നൂടേയെന്നുമൊക്കെയായിരുന്നു ആരാധകര്‍ ചോദിച്ചത്. ജൂഹി വിവാഹിതയായെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളായിരുന്നു അടുത്തിടെ പ്രചരിച്ചത്. ഫേക്ക് ന്യൂസാണ് അതെന്നായിരുന്നു ജൂഹിയുടെ പ്രതികരണം.


ഇന്‍സ്റ്റഗ്രാം സ്‌റ്റോറി

ഇന്‍സ്റ്റഗ്രാമില്‍ സജീവമാണ് ജൂഹി റുസ്തഗി. ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെക്കുന്ന വിശേഷങ്ങളെല്ലാം ക്ഷണനേരം കൊണ്ടാണ് ശ്രദ്ധേയമായി മാറുന്നത്. ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് താരം വിവാഹവാര്‍ത്തയെക്കുറിച്ചും പ്രതികരിച്ചത്. യാത്രയെക്കുറിച്ചും നൃത്തം ചെയ്യുന്നതിന്റെ വീഡിയോയുമായുമൊക്കെ താരമെത്താറുണ്ട്. ലോക് ഡൗണ്‍ സമയത്തെ പാചക പരീക്ഷണത്തെക്കുറിച്ചും താരം കുറിച്ചിരുന്നു. നൃത്ത വീഡിയോയും സോഷ്യല്‍ മീഡിയയിലൂടെ വൈറലായി മാറിയിരുന്നു.

നേരത്തെയും ഗോസിപ്പുകള്‍

ഗോസിപ്പ് കോളങ്ങളിലെ സ്ഥിരം താരങ്ങളിലൊരാളാണ് ജൂഹി റുസ്തഗി. താനുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന ഗോസിപ്പുകള്‍ക്ക് കണക്കില്ലെന്ന് താരം തന്നെ പറഞ്ഞിരുന്നു. ഒന്നും ഒന്നനും മൂന്നില്‍ പങ്കെടുത്തപ്പോഴായിരുന്നു ഇതേക്കുറിച്ച് സംസാരിച്ചത്. തങ്ങളുടെ വിവാഹത്തിന്റെ കുറി വരെ ഇത്തരത്തില്‍ പ്രചരിപ്പിച്ചുവെന്ന് അന്ന് ജൂഹി പറഞ്ഞിരുന്നു. താനും രോവിനും ഇത്തരത്തിലുള്ള പ്രചാരണങ്ങളെക്കുറിച്ച് പറഞ്ഞ് ചിരിക്കാറാണ് പതിവെന്നും താരം പറഞ്ഞിരുന്നു. തനിക്കെതിരെയുള്ള പ്രചാരണങ്ങളില്‍ നടപടി വേണമെന്നാവശ്യപ്പെട്ട് താരം അടുത്തിടെ പരാതി നല്‍കിയിരുന്നു.

No comments:

Post a Comment

  Automata Network News Automata is now listed on Binance! Read...