ഒരു കാലഘട്ടത്തിൽ മലയാള സിനിമയിൽ അടക്കം തിളങ്ങി നിന്ന താരമാണ് അഭിലാഷ. മലയാളത്തിൽ മാത്രമല്ല തെന്നിന്ത്യൻ ഭാഷകളിൽ എല്ലാം മാദക നടിയായി എത്തിയ അഭിനേത്രി കൂടിയാണ് അഭിലാഷ. മിക്ക നായകന്മാരും അഭിനയിച്ചിട്ടുള്ള സിനിമകളിൽ അഭിലാഷായും അഭിനയിയിച്ചിട്ട് ഉണ്ടെങ്കിലും നായിക പദവിയിലേക്ക് ഉയരാൻ നടിക്ക് സാധിച്ചില്ല..
ആദ്യപാപം എന്ന സിനിമയിൽ ബി ഗ്രേഡ് നടിയായി ഉയർന്നു വന്ന അഭിലാഷ ഇപ്പോൾ മനസ്സ് തുറക്കുകയാണ്. അത്തരം സിനിമകളിൽ നിന്നും മാറാൻ ഒരുപാട് ശ്രമിച്ചെന്നും എന്നാൽ അത് നടന്നില്ലെന്ന് അഭിലാഷ പറയുന്നു. മോഹൻലാൽ മമ്മൂട്ടി തുടങ്ങിയവർക്ക് ഒപ്പം അഭിനയിക്കാനായിരുന്നു ഇഷ്ടം പക്ഷേ അങ്ങനെ ഒരു ആഗ്രഹം അവരുടെ മറുപടി വല്ലാതെ വേദനിപ്പിച്ചെന്നും അഭിലാഷ പറയുന്നു.
നിങ്ങൾ ബി ഗ്രേഡ് താരമാണെന്നും അങ്ങനെ ഉള്ള നിങ്ങളുടെ ഒപ്പം അഭിനയിച്ചാൽ സിനിമ കാണാൻ കുടുംബ പ്രേക്ഷകർ തിയേറ്ററിൽ എത്തില്ലെന്ന പല സംവിധായകന്മാരുടെയും മറുപടി വല്ലാതെ വേദനിപ്പിച്ചെന്നും താരം പറയുന്നു. പിന്നീട് സിനിമയിൽ അവസരം ലഭിക്കാൻ ശ്രമിച്ചെങ്കിലും അതും നടന്നില്ലെന്നും അഭിലാഷ പറയുന്നു.
No comments:
Post a Comment