Saturday, 9 May 2020

നടി എസ്തറിന്റെയും കൂട്ടുകാരികളുടെയും തകർപ്പൻ ഡാൻസ് – വീഡിയോക്ക് സദാചാരവാദികളുടെ മോശം കമന്റ്

മലയാളത്തിലെ എക്കാലത്തെയും മികച്ച സിനിമകളിൽ ഒന്നാണ് മോഹൻലാൽ നായകനായ ‘ദൃശ്യം’ എന്ന ചിത്രം. ജീത്തു ജോസഫ് സംവിധാനം ചെയ്ത ചിത്രം നിരവധി ഭാഷകളിലേക്ക് റീമേക്ക് ചെയ്യുകയും മലയാളത്തിൽ ആദ്യമായി 50 കോടി നേടുന്ന ചിത്രമായി മാറുകയും ചെയ്തു. മോഹൻലാലിൻറെ കരിയറിലെ ഏറ്റവും വലിയ സിനിമകളിൽ ഒന്നായി അത് മാറി.

ചിത്രത്തിൽ മോഹൻലാലിൻറെ മക്കളായി എത്തിയത് അൻസിബയും എസ്തറും ആയിരുന്നു. എസ്തർ പിന്നീട് ദൃശ്യത്തിന്റെ തമിഴിലും അഭിനയിച്ചു. ഒരു നാൾ വരും എന്ന സിനിമയിലാണ് എസ്തർ ആദ്യമായി അഭിനയിക്കുന്നത്. എസ്തർ തന്റെ വിശേഷങ്ങൾ പങ്കുവെക്കുന്നത് തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെയാണ്.

ഇപ്പോഴിതാ ലോക്ക് ഡൗൺ കാലത്ത് എസ്തറും കൂട്ടുകാരികളും ചെയ്ത ഒരു ഡാൻസ് വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. എന്നാൽ ചില സദാചാരവാദികളുടെ മോശം കമന്റുകളാണ് ആ വീഡിയോ ഷെയർ ചെയ്ത ഒരു ന്യൂസ് ചാനലിന് താഴെ വന്നിരിക്കുന്നത്. മലയാളിയുടെ മാറാത്ത സദാചാരബോധത്തെ ആണ് ഇത് ചൂണ്ടിക്കാണിക്കുന്നത്.

‘അലസത വിട്ട് ഒടുവിൽ ഈ ലോക്ക് ഡൗൺ കാലത്ത് കൂട്ടുകാരികൾക്ക് വേണ്ടി ഒരു രസകരമായ ഒരു കാര്യം ചെയ്തു. സ്കൂൾ കാലഘട്ടത്തേക്ക് എന്നെ നിങ്ങൾ കൊണ്ടുപോയി.കുറച്ചു വർഷങ്ങൾക്ക് ശേഷം നിങ്ങൾ കൂട്ടുകാർ ഇതെല്ലം വീണ്ടും കാണാനും ഇത് കണ്ട് നിർത്താതെ ചിരിക്കുന്നത് കാണാനും കാത്തിരിക്കുന്നു..’ എസ്തർ വീഡിയോക്ക് ഒപ്പം കുറിച്ചു.

* Esther on Instagram: "So I got my lazy ass out of bed and finally did something fun during this lockdown.Oh yeah!Things you do for your friends 😂 Thank you for..."

26.2k Likes, 206 Comments - * Esther (@_estheranil) on Instagram: "So I got my lazy ass out of bed and finally did something fun during this lockdown.Oh yeah!Things..."


No comments:

Post a Comment

  Automata Network News Automata is now listed on Binance! Read...