മറ്റുള്ളവരെ പറ്റിച്ച് ഇയാള്‍ക്ക് എന്താണ് നേടാന്‍ ഉള്ളതെന്ന് അറിയില്ല !! രൂക്ഷ വിമർശനവുമായി നടി മീര നന്ദൻ
മുല്ല എന്ന സിനിമയിലൂടെ മലയാളികൾക്ക് ഏറെ പ്രിയങ്കരിയായ ആളാണ് മീര നന്ദൻ, മികച്ചൊരു നടി എന്നതിലുപരി താരം മികച്ചൊരു ഗായിക കൂടിയാണ്, ഐഡിയ സ്റ്റാർ സിങ്ങർ എന്ന പരിപാടിയിൽ കൂടിയാണ് മീര അഭിനയ രംഗത്തേക്ക് വരുന്നത്, ആദ്യ ചിത്രം ദിലീപ് നായകനായ മുല്ല വളരെ വിജയിച്ച ചിത്രമായിരുന്നു പിന്നീട അങ്ങോട്ട് നിരവധി ചിത്രങ്ങൾ താരം അഭിനയിച്ചിരുന്നു ഇപ്പോൾ ദുബായിയിൽ ആർ ജെ ആയി ജോലി ചെയ്യുകയാണ്.
സിനിമയിൽ നിന്നും വിട്ടു നിൽക്കുകയാണെങ്കിലും സോഷ്യൽ മീഡിയയിൽ സജീവ സാന്നിധ്യമാണ് താരം, നിരവധി ഫോട്ടോ ഷൂട്ടുകളും താരം നടത്താറുണ്ട്, ഇപ്പോൾ ലോക്ക് ഡൗൺ ഭാഗമായി സൈബർ ആക്രമണങ്ങൾ ഒരുപാടു കൂടുതലാണ്, ഇപ്പോൾ തന്റെ പേരിലുള്ള വ്യാജ പേജിനെ കുറിച്ച് ലൈവിൽ വന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ് താരം..
വിപിന്‍ എന്നാണ് ഇയാളുടെ പേര്. ഫോട്ടോഗ്രാഫറാണെന്നാണ് അറിഞ്ഞത്. മീരയൊക്കെ മെസേജ് അയക്കാറുണ്ട്, ഫോട്ടോ എടുക്കുമോ എന്ന് ചോദിക്കാറുണ്ടെന്നുമൊക്കെ ഇയാള്‍ മറ്റുള്ളവരോട് പറഞ്ഞ് നടക്കുന്നതായി എന്റെ ഒരു സുഹൃത്ത് വിളിച്ചാണ് എന്നോട് പറയുന്നത്. ഇയാളെ അറിയുമോ എന്ന് ചോദിച്ചു. വിപിന്‍ എന്ന പേരില്‍ ഒരു ഫോട്ടോഗ്രാഫറെ എനിക്ക് അറിയില്ല.
മീരയൊക്കെ എന്റെ പുറകേ നടക്കുകയാണ്, എന്റെ ഫോട്ടോഷൂട്ടിന് വേണ്ടിയെന്നാണ് മറ്റുള്ളവരോട് പറയുന്നത്. പലയാളുകള്‍ക്കും മെസേജിന്റെ സ്‌ക്രീന്‍ഷോട്ട് എടുത്ത് അയക്കാറുണ്ട് ഇയാള്‍. പക്ഷേ സ്‌ക്രീന്‍ ഷോട്ടില്‍ കാണുന്ന മീര നന്ദന്‍ എന്നെ് പറയുന്ന പേജില്‍ ബ്ല്യൂ ടിക്ക് ഇല്ല. അത് കൊണ്ട് തന്നെ ഇത് വ്യാജ പ്രൊഫൈല്‍ ആണെന്നത് വ്യക്തമാണ്.
ഞാന്‍ ഫേസ്ബുക്കില്‍ തീരെ ആക്ടീവ് അല്ല. മെസേഡോ കാര്യങ്ങളോ നോക്കാറുമില്ല. ഫേക്ക് പ്രൊഫൈല്‍ ഒക്കെ ഉണ്ടാക്കാന്‍ വിരുതനാണ് ഇയാള്‍ എന്നാണ് അറിയാന്‍ കഴിഞ്ഞത്. പാലക്കാട് സ്വദേശിയായ ഇയാള്‍ ദുബായിലാണുള്ളതെന്ന് പറയുന്നു. മറ്റുള്ളവരെ പറ്റിച്ച് ഇയാള്‍ക്ക് എന്താണ് നേടാന്‍ ഉള്ളതെന്ന് അറിയില്ല.
ഞാന്‍ എന്റെ സുഹൃത്തുകള്‍ക്കൊപ്പം മാത്രമാണ് ഫോട്ടോഷൂട്ട് നടക്കാറുള്ളത്. അത് പറഞ്ഞ് ആരുടെയും പുറെ നടക്കാറുമില്ലെന്നും മീര നന്ദന്‍ പറയുന്നു. ഇയാള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കാന്‍ ഒരുങ്ങുകയാണ് താന്‍. മാത്രമല്ല അയാളുടെ പേജ് റിപ്പോര്‍ട്ട് ചെയ്യാന്‍ എല്ലാവരുടെയും സഹായം വേണമെന്നും നടി ആവശ്യപ്പെടുന്നു.
No comments:
Post a Comment