Thursday, 7 May 2020
Wednesday, 6 May 2020
കമ്മട്ടിപ്പാടത്തിലെ നായികയാണോ ഇത്..!! പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങൾ കണ്ട് ഞെട്ടി ആരാധകർ
മലയാളികൾക്ക് ഈ ലോക്ക് ഡൗൺ കാലത്ത് ഏറ്റവും കൂടുതൽ ചിരിച്ച ട്രോൾ അത് ചക്കയെ പറ്റി ഉള്ളതായിരിക്കും. എന്നാൽ അതെ ചക്ക ഒരു ഫോട്ടോഷൂട്ടിന് മോഡലിന് വേണ്ടി ഉപയോഗിച്ചാലോ ഒപ്പം തണ്ണിമത്തനും.. അങ്ങനെയൊരു ഫോട്ടോഷൂട്ടുമായി രംഗത്ത് വന്നിരിക്കുകയാണ് നടി ഷോൺ റോമി.
കമ്മട്ടിപ്പാടം എന്ന സൂപ്പർഹിറ്റ് ചിത്രത്തിലെ നായികയാണ് ഷോൺ റോണി. വിനായകന്റെ ഭാര്യയായി ഗംഭീരമായി അഭിനയിച്ച ഷോണിനെ അത്രപെട്ടെന്ന് മലയാളികൾക്ക് മറക്കാൻ കഴിയുകയില്ല. അന്നേ വരെ കണ്ട നായികാ സങ്കൽപ്പങ്ങളെ എല്ലാം തകർത്ത് എറിഞ്ഞാണ് രാജീവ് രവി ആ ചിത്രത്തിൽ ഷോണിനെ നായിക ആക്കിയത്.
ഏറ്റവും മികച്ച തീരുമാനമായിരുന്നു അത്. മോഡലിംഗ് മേഖലയിൽ നിന്നാണ് ഷോൺ അഭിനയരംഗത്തേക്ക് വന്നത്. താരത്തിന്റെ നിരവധി ഗ്ലാമറസ് ഫോട്ടോഷൂട്ട് ഇതിനോടകം സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്. ഇപ്പോഴിതാ തണ്ണിമത്തനും ചക്കയും എല്ലാം പ്രോപ്പർട്ടി ആയി ഉപയോഗിച്ച് ഷോണിന്റെ ഏറ്റവും പുതിയ ഫോട്ടോഷൂട്ടും ആരാധകർ ഏറ്റെടുത്തു.
മോഹൻലാൽ നായകനായ ലൂസിഫറിലും ഷോൺ കിടിലം വേഷം ചെയ്തിരുന്നു. സിനിമയിൽ കാണാറുള്ള നാടൻ വേഷങ്ങളിൽ നിന്ന് മോഡേൺ വേഷങ്ങളിൽ ഗ്ലാമറസ് ഫോട്ടോസ് കണ്ടതോടെയാണ് ആളുകൾ ഷോൺ വേറെ ലെവൽ മോഡൽ ആണെന്ന് മനസ്സിലാക്കിയത്. പുതിയ ഫോട്ടോഷൂട്ടിൽ വളർത്ത് പൂച്ച കിവിയും മോഡലായി ഒപ്പമുണ്ട്.
മരക്കാർ അറബിക്കടലിന്റെ സിംഹം ഇനിയെന്ന് റിലീസ് ചെയ്യും; കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്തി പ്രിയദർശൻ
മലയാള സിനിമയിലെ ഏറ്റവും വലിയ ചിത്രമായ, മോഹൻലാൽ- പ്രിയദർശൻ കൂട്ടുകെട്ടിലൊരുങ്ങിയ മരക്കാർ അറബിക്കടലിന്റെ സിംഹമെന്ന സിനിമ ഇനി എന്ന് റിലീസ് ചെയ്യുമെന്ന സിനിമാ പ്രേമികളുടെ ചോദ്യമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ നിറയുന്നത്. ആരാധകരും സിനിമാ പ്രേമികളും ഒരുപോലെ കാത്തിരിക്കുന്ന ഈ ബ്രഹ്മാണ്ഡ ചിത്രത്തിന്റെ ട്രൈലെർ ഇന്ത്യ മുഴുവൻ തരംഗമായി മാറിയിരുന്നു. ഈ കഴിഞ്ഞ മാർച്ച് മാസം ലോകമെമ്പാടുമുള്ള അയ്യായിരം സ്‌ക്രീനുകളിൽ മലയാള സിനിമ കണ്ട ഏറ്റവും വലിയ റിലീസായി അഞ്ചു ഭാഷകളിൽ മരക്കാർ റിലീസ് ചെയ്യാനിരിക്കെയാണ് കൊറോണ ഭീതി മൂലം ഇന്ത്യ ലോക്ക് ഡൗണിലാവുന്നതും ലോകം മുഴുവൻ സിനിമ വ്യവസായം തന്നെ നിശ്ചലമാവുന്നതും.
ഇപ്പോഴിതാ ഇനിയെന്ന് ഈ ചിത്രം റിലീസ് ചെയ്യുമെന്ന് പറയുകയാണ് സംവിധായകൻ പ്രിയദർശൻ. ഇപ്പോൾ സിനിമയല്ല വലുതെന്നും അതിലും വലിയ കാര്യങ്ങളാണ് നമ്മുക്കും ചുറ്റും നടക്കുന്നതെന്നും പ്രിയദർശൻ പറയുന്നു. സിനിമ എന്നത് ജനങ്ങളുടെ മനസ്സിൽ ഏറ്റവും അവസാനത്തെ കാര്യം മാത്രമാണെന്നും അതുകൊണ്ടു തന്നെ ചിത്രത്തിന്റെ റിലീസിനെ പറ്റി കൂടുതൽ ചിന്തിച്ചു തലപുണ്ണാക്കുന്നില്ല എന്നും പ്രിയദർശൻ പറയുന്നു. എന്നാലും എല്ലാം ശരിയായി വരികയാണെങ്കിൽ ഈ വർഷം ഡിസംബർ മാസത്തിലോ അല്ലെങ്കിൽ അടുത്ത വർഷമോ ആയിരിക്കും ചിത്രം റിലീസിനെത്തുകയെന്നും ദി ന്യൂസ് മിനിട്ടിനു നൽകിയ അഭിമുഖത്തിൽ അദ്ദേഹം അറിയിച്ചു. ഇപ്പോൾ ഹംഗാമ 2 എന്ന ഹിന്ദി ചിത്രവും എൺപതു ശതമാനം പൂർത്തിയാക്കിയിരിക്കുകയാണ് പ്രിയദർശൻ. മോഹൻലാലിനൊപ്പം പ്രണവ് മോഹൻലാൽ, അർജുൻ സർജ, സുനിൽ ഷെട്ടി, പ്രഭു, അശോക് സെൽവൻ, കല്യാണി പ്രിയദർശൻ, കീർത്തി സുരേഷ്, മഞ്ജു വാര്യർ, നെടുമുടി വേണു, മുകേഷ്, ബാബുരാജ്, സുഹാസിനി, ഹരീഷ് പേരാടി, ഗണേഷ് കുമാർ, സന്തോഷ് കീഴാറ്റൂർ, മാമുക്കോയ, ഇന്നസെന്റ്, മണിക്കുട്ടൻ, നന്ദു, സുരേഷ് കൃഷ്ണ തുടങ്ങി ഒരു വലിയ താരനിര തന്നെ മരക്കാരിൽ അണിനിരന്നിട്ടുണ്ട്.
Subscribe to:
Posts (Atom)
Automata Network News Automata is now listed on Binance! Read...









